KeralaNEWS

നാളെ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരാട്ടം; പ്രതീക്ഷയോടെ ആരാധകർ

എസ്‌എല്ലിൽ നാളെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ഹൈദരാബാദിനെ തോല്‍പിച്ചിരുന്നു.ഇനിയുള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ്.ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച്‌ 6വരെയുള്ള 12 ദിവസങ്ങൾക്കുള്ളിൽ നാലു മത്സരങ്ങളാണ് അവരെ കാത്തിരിക്കുന്നത്.പ്ലേ ഓഫും ലീഗ് ഷീല്‍ഡും ഒക്കെ ഈ 12 ദിവസങ്ങളില്‍ ആകും തീരുമാനം ആവുക.
ഈ 12 ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാലു ‘വലിയ’ മത്സരങ്ങള്‍ ആണ് കളിക്കാന്‍ ഉള്ളത്.ഇതില്‍ ആദ്യത്തെ മത്സരം ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെതിരെയാണ്.ഈ കളി  പരാജയപ്പെടുകയാണെങ്കില്‍ പിന്നെ ഹൈദരബാദിന് ഒപ്പം എത്തുക അസാധ്യമാകും.വിജയിച്ചാൽ 30 പോയിന്റുമായി മോഹൻബഗാനിന് ഒപ്പമെത്താം.അതേസമയം മോഹൻ ബഗാനും ഇനി നാലു മത്സരങ്ങൾ ബാക്കിയുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ നാലു മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ചെന്നൈയിനോടും എഫ് സി ഗോവയോടുമാണ്. പ്ലേഓഫ് സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ച രണ്ട് ടീമുകള്‍.അതുകൊണ്ട് തന്നെ അവര്‍ സമ്മര്‍ദ്ദമില്ലാതെ ആകും കളിക്കുക. ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റ് തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.കേരള ബ്ലാസ്റ്റേഴ്സിനേറ്റവും നിര്‍ണായകമാവുക മുംബൈ സിറ്റിക്ക് എതിരായ മത്സരമാകും. ടോപ്4ല്‍ എങ്ങനെ എങ്കിലും കയറിക്കൂടാ‌ന്‍ ശ്രമിക്കുന്ന ടീമാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നിൽ ഉള്ള മുംബൈ സിറ്റി.

കേരള ബ്ലാസ്റ്റേഴ്സിന്റെ  ഇനിയുള്ള മത്സരങ്ങൾ:

Feb 23 vs Hyderabad
Feb 26 vs Chennaiyin
March 2 vs Mumbai City
March 6 vs FC Goa

Back to top button
error: