ന്യൂഡെല്‍ഹി: ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് മാറ്റിയെടുക്കാൻ ഗതാഗത വകുപ്പിന്റെ അവസാന അവസരം.ഇത്തരം ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ഓണ്‍ലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി ടി ഒമാരോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യ ഗവണ്മെന്റിന്റെ സാരഥി വെബ് പോര്ടലില് മാര്ച് 12 വരെ മാത്രമേ ബാക് ലോക് പ്രവേശനത്തിനുള്ള അവസരം ലഭ്യമാകൂ എന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ലൈസന്‍സ് ഉള്ളവര്‍ മാര്ച് 12 ന് വൈകിട്ട് നാലുമണിക്കകം സംസ്ഥാനങ്ങളിലെ ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ ഒറിജിനല്‍ ലൈസന്‍സ് സഹിതം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അല്ലാത്തപക്ഷം ലൈസൻസുകൾ റദ്ദാകും.