Month: February 2022
-
Crime
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം റദ്ദാക്കണം എന്ന് ദിലീപ്, ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വാദം കേള്‍ക്കുക. കേസില്‍ ഹര്‍ജിക്കെതിരായ നടിയുടെ വാദങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കിയിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ തുടര്‍ അന്വേഷണത്തിന് ദിലീപ് തടസ്സം നില്‍ക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
Read More » -
Crime
പെഗാസിസ് ഫോൺ ചോർത്തൽ : ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി ഇടക്കാല റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് കൈമാറി. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന. ഇടക്കാല റിപ്പോര്‍ട്ടും സമിതിയുടെ ആവശ്യവും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ഒരു ഡസണില്‍ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഇടക്കാല റിപ്പോര്‍ട്ടിന് ഒപ്പമാണ് അന്വേഷണം പൂര്‍ത്തിയ്ക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയിരിക്കുന്നത്. ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയുക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്,…
Read More » -
Crime
തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ടാനച്ചൻ ഉപദ്രവിച്ച രണ്ടു വയസ്സുകാരിയുടെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അപസ്മാരം വന്നതിനെ തുടർന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിൽ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതരുടെ കണ്ണിൽ പെടുന്നത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു കുട്ടിയുടെ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് മർദനമേറ്റതായാണ് സംശയം. പഴക്കമുള്ള ചില മുറിവുകളും ശരീരത്തിൽ നിന്നും കണ്ടെത്തി. ചികിത്സയിലുള്ള കുട്ടി തൃക്കാക്കര സ്വദേശികളുടെ മകളാണ് . കുട്ടിയുടെ പരിക്കും മാതാപിതാക്കൾ പറയുന്ന കാര്യങ്ങളും തമ്മിൽ വൈരൂധ്യമുള്ളതായി ഡോാക്ടർമാർ പറഞ്ഞു. വെന്റിലെറ്ററിലായ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അടിക്കടി…
Read More » -
Kerala
”കടബാധ്യത ആഷിഫിന്റെയല്ല, കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പണമിറക്കി തകർന്ന് തരിപ്പണമായി…” കുടുംബത്തെ ആത്മഹത്യയില്‍ എത്തിച്ചത് ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമെന്ന് ആബിറയുടെ സഹോദരന്‍ ആദില്‍
കൊടുങ്ങല്ലൂർ കൂട്ടമരണത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ. നാലംഗകുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ കുടുംബക്കാർക്കെതിരേ ഗുരുതരആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ ആത്മഹത്യയില്‍ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യ ആബിറയുടെ സഹോദരന്‍ ആദില്‍ ആരോപിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും ഭാര്യാസഹോദരന്‍ പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവിലെ കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ച് നാലുപേരും ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. ഓണ്‍ലൈനില്‍ വാങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്താണ് വിഷവാതകം ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി. മുറിയില്‍നിന്ന് ആഷിഫ് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വലിയ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. അതേസമയം, ഈ സാമ്പത്തിക ബാധ്യതകളൊന്നും ആഷിഫ് ഉണ്ടാക്കിവെച്ചതല്ലെന്നാണ് ഭാര്യാസഹോദരനായ ആദിൽ പറയുന്നത്. ”ഇതൊന്നും അളിയന്‍ ഉണ്ടാക്കിവെച്ച…
Read More » -
Crime
ഭർതൃഗ്രഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം : സംഭവത്തിൽ ദുരൂഹത ഉയർത്തി ബന്ധുക്കൾ
ആറ്റുപ്പുറത്തു യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു ‘എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ പോയി കൊണ്ടുവന്നു. അവനോട് ചോദിച്ചപ്പോള്‍ കൊണ്ടുപൊയ്ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവള്‍ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവന്‍ വിളിക്കും. വിഡിയോ കോളില്‍ കുഞ്ഞിനെ കാണും, ഫോണ്‍ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകള്‍ ഇത് ചെയ്തത്..’- ഫൈറൂസിന്റെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ. ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണു ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുന്‍പാണു ഫൈറൂസിനെ ജാഫര്‍ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്…
Read More » -
NEWS
കഥയല്ല ജീവിതം തന്നെ, കാത്തിരുന്ന കല്യാണം ഇന്ന്
പംക്തി: നല്ല നടപ്പ് പ്രവീൺ ഇറവങ്കര പ്രിയപ്പെട്ട സ്വപ്നാ, ഇക്കഴിഞ്ഞ പ്രണയം ദിനത്തിനു തലേന്നാൾ ഞാൻ നിൽക്കുവേണ്ടി മാത്രം കുറിച്ച ആ ഹൃദയലേഖനം ഇങ്ങനെ ഇത്രത്തോളം കത്തിപ്പടരുമെന്ന് എഴുതിയ ഞാനോ വായിച്ച നീയോ ഓർത്തിട്ടുണ്ടാവില്ല. എത്ര പെട്ടെന്നാണ് കാര്യങ്ങൾ നമ്മുടെ കൈവിട്ടു പോയത്. ഇപ്പൊ ഞാൻ നിനക്കെഴുതുന്ന ഈ പ്രേമലേഖനം എങ്ങനെ എഴുതണമെന്നു പോലും തീരുമിനിക്കുന്നത് ഞാനല്ല. എത്രായിരം നിർദ്ദേശങ്ങളാണെന്നോ കഴിഞ്ഞ ഒരാഴ്ചയായി ഞാൻ നേരിലും ഫോണിലും കേൾക്കുന്നത് ! ചിലർക്ക് ഞാൻ നിനക്കയക്കുന്ന കത്തിൽ നിറയെ ഉപദേശങ്ങളൂണ്ടാവണം. മറ്റു ചിലർക്ക് നിറയെ സ്ത്രീ വിമോചന മുദ്രാവാക്യങ്ങളുണ്ടാവണം. ഇനി വേറെ ചിലർക്ക് സ്വയ നിർവൃതിക്കുളള ശൃംഗാര ശാസ്ത്രം തുളുമ്പുന്ന വെണ്മണിക്കവിതളുണ്ടാവണം. ഇതിനിടയിൽ എന്തെഴുതണമെന്നറിയാതെ പകച്ചിരിക്കുകയായിരുന്നു പോയ ദിവസങ്ങളിൽ ഈ പാവം ഞാൻ. ഒരു കാമുകന് മനസ്സു തുറന്ന് കാമുകിക്ക് ഒരു പ്രേമലേഖനം എഴുതാൻ പോലും ഈ നാട്ടിൽ സ്വാതന്ത്ര്യം ഇല്ല ! തീർന്നില്ല ഒന്നാം പ്രേമലേഖനം പോലെ ഇതും വൈറലാക്കണമെന്നാണ് കത്തി…
Read More » -
Kerala
മൂന്നാറിലെ തണുത്ത മണ്ണിലും പൊന്നു വിളയിക്കാൻ സൂര്യകാന്തി
മൂന്നാര്‍: ഉഷ്ണമേഖലകളില്‍ മാത്രം മികച്ച വിജയം നേടിയിരുന്ന സൂര്യകാന്തി ഇനി മൂന്നാറിന്റെ തണുത്ത മണ്ണിലും പൊന്നു വിളയിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തിയ കൃഷിയാണ് വിജയത്തിലെത്തിയത്. സ്ട്രോബറി പാര്‍ക്കിന്റെ വിജയത്തിനു പിന്നാലെ പരീഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷിയും വിജയം കണ്ടെതോടെ ഈ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഹോര്‍ട്ടികോര്‍പ്പ് ഒരുങ്ങുകയാണ്. സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് കൃഷി നടപ്പാക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ സ്ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിന് തൈകള്‍ നട്ടു തുടങ്ങിയപ്പോഴാണ് സൂര്യകാന്തി ചെടികളും പരീഷണാടിസ്ഥാനത്തില്‍ നട്ടത്. ആറു മാസത്തിനകം സൂര്യകാന്തി പൂവിട്ട് നല്ല രീതിയില്‍ വളരുകയും ചെയ്തു. ഇത് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ പ്രചോദനമായി. വ്യാവസായികമായി വളരെയേറെ പ്രാധാന്യമുള്ള സൂര്യകാന്തിക്ക് മൂന്നാറിലെ അന്തരീക്ഷത്തില്‍ വളരുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞതോടെ കാര്‍ഷിക രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് പാര്‍ക്കിലെ അധികാരികള്‍. സ്ട്രോബറി കൃഷി കാണുവാനും പഴങ്ങളുടെ രുചി ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്കും സൂര്യകാന്തി മനോഹരമായ കാഴ്ചകളാണ് ഒരുക്കുന്നത്. പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ആവശ്യപ്രകാരം…
Read More » -
Kerala
വയനാട്ടിൽ അന്ധവിശ്വാസം അരിയിട്ടു വാഴുന്നു. വിദ്യാർത്ഥിനിയുടെ ദേഹത്ത് ദൈവം കയറിയെന്ന് മന്ത്രവാദി, കുട്ടിയുടെ പഠനവും മുടക്കി
സുൽത്താൻ ബത്തേരി: വയനാട്ടിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തി. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും തുടർ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടർ എ.ഗീത പറഞ്ഞു. സംഭവത്തിൽ വയനാട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകും. കുടുതൽ നടപടി റിപ്പോർട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നും ബാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് പറഞ്ഞു. വയനാട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ കുട്ടിക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകുമെന്ന് കളക്ടർ എ.ഗീത അറിയിച്ചു. കുട്ടിക്ക് തുടർപഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കും. അന്ധവിശ്വാസങ്ങൾ…
Read More » -
Kerala
വെള്ളമുണ്ടയിൽ ഭാര്യയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ
കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ വിധിച്ചു. പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വയനാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ വാദം ശരിവച്ചുകൊണ്ടാണ് പ്രതിക്ക് കോടതി വധശിക്ഷ നൽകിയത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായ ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത് മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിലെ ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറിയാണ് പ്രതി രക്ഷപ്പെട്ടത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ വിസ്താരത്തിനായി തിരഞ്ഞെടുത്തത് 45 പേരെയാണ്. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയിൽ ആയിരുന്നെന്നും വിശ്വനാഥനാണ്…
Read More »
