മഹാരാഷ്ട്ര ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയിൽ വായോധികയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. 75 കാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്.ജീവനക്കാരന്‍ ഒന്നിലധികം തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയോധിക പൊലീസിന് മൊഴി നല്‍കി. ആശുപത്രി ജീവനക്കാരനായ കനദാസ് വൈഷ്ണവി(33)നെ സംഭവത്തില്‍ രാംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് വയോധികയെ ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് തന്നെ എക്‌സ്‌റേ പരിശോധനക്ക് കൊണ്ടുപോകുന്ന വേളയിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷമാണ് വയോധിക തന്റെ വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. ഇതോടെ ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്ദ്യോഗസ്ഥന്‍ സച്ചിന്‍ സന്‍ബോര്‍ അറിയിച്ചു.