പാല:വര്‍ഷങ്ങളായി ബീന ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ പാലാ പൂമ്മറ്റം പള്ളിനീരാക്കൽ ജോർജ്ജ് ജോസഫ് (കുഞ്ഞുമോൻ -72) മരിച്ചപ്പോൾ അവസാന കാഴ്ചയ്ക്ക് ബസ്സും എത്തിയത് നൂറുകണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.
രണ്ടു ദിവസം മുൻപായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലം ബീന ബസിൽ ഡ്രൈവറായിരുന്ന ജോർജ്ജ് ജോസഫ് അന്തരിച്ചത്.തുടർന്ന് ഇന്നലെയായിരുന്നു പൂമ്മറ്റം സെന്റ് ആന്റണീസ് ദേവാലയത്തിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം.ഈ സമയത്താണ് ബസ് ട്രിപ്പ് മുടക്കി ദേവാലയത്തിൽ എത്തിയത്.
“ഇനി അവളുടെ വളയം പിടിക്കാൻ അച്ചായനില്ല;അച്ചായനെ ഒന്നു കാണാൻ അവളും എത്തി” എന്നായിരുന്നു ഇതേക്കുറിച്ച് ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ വന്ന തലക്കെട്ട്.നൂറുകണക്കിന് ആളുകളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.