IndiaNEWS

കേരളത്തെ പാടെ അവഗണിച്ച് കേന്ദ്ര ബഡ്ജറ്റ്;കെ-റയിലിനും അനുമതിയില്ല

ന്യൂഡ​ല്‍​ഹി: ഇ​ട​തു​ മു​ന്ന​ണി സ​ര്‍​ക്കാ​രിന്റെ​​ സ്വ​പ്ന​പ​ദ്ധ​തി​യാ​യ സില്‍വര്‍ ലൈന്‍ പ​ദ്ധ​തി​ക്ക്​ ന​ട​പ്പു​സാ​മ്ബ​ത്തി​ക വ​ര്‍​ഷം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്ല.​ഇതടക്കം സംസ്ഥാന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ ത​ള്ളി​യ കേ​ന്ദ്ര​ബ​ജ​റ്റ്​ കേ​ര​ള​ത്തി​ന്​ പ്ര​തീ​ക്ഷ​ക്കു​ വ​ക​യി​ല്ലാ​ത്തതുമാ​​യി.

ച​ര​ക്കു​സേ​വ​ന നി​കു​തി ന​ഷ്ട​പ​രി​ഹാ​രം അ​ഞ്ച്​ വ​ര്‍​ഷ​ത്തേ​ക്കു​ കൂ​ടി ന​ല്‍​ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ആ​വ​ശ്യ​വും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ത​ള്ളി.ഇ​തോ​ടെ വ​ര്‍​ഷം​തോ​റും 12,000ത്തോ​ളം കോ​ടി രൂ​പ​യു​ടെ കു​റ​വ്​ കേ​ര​ള​ത്തി​നു​ണ്ടാ​കും.

 

ക​ഴി​ഞ്ഞ സാ​മ്ബ​ത്തി​ക വ​ര്‍​ഷം 263.95 കോ​ടി രൂ​പ ചെ​ല​വി​ട്ട റ​ബ​ര്‍ ബോ​ര്‍​ഡി​ന്​ അ​ഞ്ച്​ കോ​ടി​രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ്​ ഇ​ക്കു​റി​യു​ള്ള​ത്, 268. 76 കോ​ടി രൂ​പ. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ ബോ​ര്‍​ഡി​ന്​ പോ​യ വ​ര്‍​ഷം ചെ​ല​വി​ട്ട 115. 50 കോ​ടി രൂ​പ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്. ക​ശു​വ​ണ്ടി ക​യ​റ്റു​മ​തി കൗ​ണ്‍​സി​ലി​ന് വി​ഹി​ത​മേയില്ല.

 

കൊ​ച്ചി​ന്‍ പോ​ര്‍​ട്ട്​ ട്ര​സ്റ്റി​ന്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ 33.07 കോ​ടി ഇ​ത്ത​വ​ണ 23.88 കോ​ടി​യാ​യി കു​റ​ഞ്ഞു.ട്രാ​വ​ന്‍​കൂ​ര്‍ ഫെ​ര്‍​ട്ടി​ലൈ​സേ​ഴ്​​സ്​ ആ​ന്‍​ഡ്​ കെ​മി​ക്ക​ല്‍​സി​ന്​ ക​ഴി​ഞ്ഞ സാ​മ്ബ​ത്തി​ക വ​ര്‍​ഷം 340 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തിയെങ്കിൽ ഇ​ക്കു​റി ഒ​ന്നും ഇല്ല.ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ 375 കോ​ടി വ​ക​യി​രു​ത്തി 354 കോ​ടി ചെ​ല​വി​ട്ട തേ​യി​ല ബോ​ര്‍​ഡി​ന്​ ഈ ​ബ​ജ​റ്റി​ല്‍ 132 കോ​ടി​യാ​ണ്​ നീ​ക്കി​വെ​ച്ചിട്ടുള്ളത്.

 

കേരളത്തിന്റെ കാലങ്ങളായുള്ള പല ആവശ്യങ്ങളും ഇപ്പോഴും അംഗീകരിച്ചിട്ടില്ല.റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ പൂർണമായും അവഗണിച്ചു. ദേശീയപാതാ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട 65000 കോടി, കൊച്ചി മെട്രോക്കായി നീക്കിവെച്ച തുക എന്നിവ പുതുതായി വകയിരുത്തുന്ന ഒന്നല്ല.ഇത്തരത്തിൽ പുതുതായി ഒന്നുമില്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം ഉദ്ദേശിച്ചുള്ള, സമസ്ത മേഖലകളിലും വിദേശ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും കടന്നുകയറാൻ അവസരം നൽകുന്ന ഒന്നായി കേന്ദ്ര ബജറ്റ് മാറി.

Back to top button
error: