IndiaNEWS

ചെറിയ മത്സരം…! വലിയ സമ്മാനം…! ഒരു ദോശ കഴിച്ചു തീർത്താൽ 71,000 രൂപ സമ്മാനം 

   നല്ല നെയ്യിൽ മൊരിഞ്ഞ ചൂട് ദോശ…ഒപ്പം കടുകിട്ട് താളിച്ച ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും. കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നില്ലേ..?
ഈ ദോശ ഒരാൾക്ക് എത്ര എണ്ണം വരെ കഴിക്കാൻ സാധിക്കും ?
ഒന്നല്ല, രണ്ടോ മൂന്നോ വരെ ഈസിയായി കഴിക്കാം… വാശി പിടിച്ചാൽ 5 ദോശ വരെ നോക്കാം.
പക്ഷെ ഒരു നിബന്ധന…!
പത്തടി നീളമുള്ള ഭീമൻ ദോശയാണ്…! ഇത് ഒരാൾ ഒറ്റയ്ക്കു കഴിച്ചു തീർത്താൽ സമ്മാനം 71,000 രൂപ. ഇൻസ്റ്റ​ഗ്രാം ഫുഡ് ബ്ലോ​ഗിം​ഗ് പേജായ ഡൽഹി ടമ്മിയിലൂടെയാണ് ഈ ദോശ കഥ പുറത്തുവന്നത്.
വലിയ തവയിൽ ദോശമാവ് ഒഴിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് മാവിലേക്ക് എണ്ണ തേച്ച് വേവിക്കും. പിന്നീട് ഒരു ലെയർ ഉരുളക്കിഴങ്ങ് മസാല കൂടി ചേർത്ത് മടക്കും. ഒരു പാത്രം നിറയെ സാമ്പിറും ചമ്മന്തിയും, എക്ട്രാ മസാലയ്ക്കുമൊപ്പം വിളമ്പും. ഒടുവിലായി ചീസ് ചേർത്ത് ദോശ അലങ്കരിക്കുന്നുമുണ്ട്.

ഡൽഹി ഉത്തം ന​ഗറിലെ സ്വാമി ശക്തി സാ​ഗർ എന്ന ഹോട്ടലിലാണ് ഈ കൊതിയൂറുന്ന ദോശ തയാറാക്കുന്നത്.
ദോശ കഴിച്ചു തീർക്കുന്നവർക്ക് 71,000 രൂപയാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.
ഒരു കൈ നോക്കിയാലോ…?

Back to top button
error: