KeralaNEWS

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു;ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

പത്തനംതിട്ട: കോന്നി ബിലിവേർസ് ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക (29) ആണ് മരണപ്പെട്ടത്.ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനു പരാതി നല്‍കി.

തിങ്കളാഴ്ച രാത്രി 12 നാണ് കാര്‍ത്തികയെ പ്രസവത്തിനായി എത്തിച്ചത്. രാത്രിയില്‍ തന്നെ പ്രസവിക്കുകയും തുടർന്ന് ആരോഗ്യ നില വഷളാവുകയുമായിരുന്നു. പെട്ടെന്നു തന്നെ തിരുവല്ലയിലെ ബിലീവേർസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: