Month: February 2022
-
LIFE
ആ കാലം ഇനി തിരിച്ചുകിട്ടുമോ ?
ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേനകൊണ്ട് താളമിട്ട് വിൻസന്റ് ഉള്ളിലിരുന്ന് പാടുന്നു: “കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…” ഒരിക്കൽപോലും നാമാരും വിചാരിക്കാത്ത ഒരു കെട്ട(ലോക്ഡൗൺ)കാലത്തുകൂടിയാണ് ഇന്ന് നമ്മുടെ ജീവിതം.ജീവിതത്തിൽ ആദ്യമായി കേട്ട ലോക്ഡൗണിന്റെ പേരിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ മനസ്സറിയാതെ പൊട്ടിയ ചരടിലെ പട്ടം പോലെ പറക്കുകയാണ്.ഓർമ്മയില്ലേ… ആരാണ്ടുടെയൊക്കെ പറമ്പിൽക്കൂടി പട്ടംപറത്തി നടന്നിരുന്ന ആ ബാല്യകാലം. അന്ന് അങ്ങനെയായിരുന്നു.പുരയിടങ്ങൾക്കൊന്നും അതിരില്ലായിരുന്നു.പുരയിടങ്ങൾക്കെന്നല്ല ,മനുഷ്യന്റെ മനസ്സുകളിൽപ്പോലും.വേലികൾ ഉണ്ടായിരുന്നു, കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ..അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല,എന്നുമാത്രം ! അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളുമില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.കൊതുമ്പിനും ക്രാഞ്ഞിലിനുമൊപ്പം തേങ്ങയും കൈയ്യിൽ കിട്ടുന്നവർ എടുത്തുകൊണ്ട് പോയിരുന്നു.(ഇന്നും അതിനൊരു മാറ്റമില്ല) എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു…
Read More » -
Kerala
കള്ളന് മാനസാന്തരം, മോഷണമുതല് കിട്ടിയപ്പോൾ വീട്ടമ്മയ്ക്ക് മനസലിവ്; ഒടുവിൽ നാട്ടുകാർ കള്ളനെ പൊലീസിൽ ഏല്പിച്ചു
മൂവാറ്റുപുഴ: കഥയല്ല, കാര്യമാണ്. പൊട്ടിച്ചു കൊണ്ടുപോയ സ്വർണമാലയുമായി കുടുംബസമേതം എത്തി മോഷ്ടാവ് മാപ്പപേക്ഷിച്ചപ്പോൾ വീട്ടമ്മയ്ക്ക് മനസ്സലിഞ്ഞു. കണ്ണിൽ മുളകുപൊടി വിതറി മാല കവർന്ന കാര്യമൊക്കെ അവർ മറന്നു. കള്ളന് തിരിച്ചു പോകാൻ 500 രൂപ വണ്ടിക്കൂലിയും നൽകി വീട്ടമ്മ. മൂവാറ്റുപുഴ രണ്ടാർകരയിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ചു കടന്ന ഉടുമ്പന്നൂർ കണിയാപറമ്പിൽ വിഷ്ണുപ്രസാദ് (29) ഭാര്യയെയും 2 കുഞ്ഞുങ്ങളെയും കൂട്ടി എത്തി മാപ്പപേക്ഷിച്ച ശേഷം മാല തിരികെ നൽകിയത്. ”കുഞ്ഞുങ്ങൾക്കു മരുന്നു വാങ്ങാൻ വേറൊരു മാർഗവും കാണാഞ്ഞിട്ടാ ചേട്ടൻ ഇങ്ങനൊരു കടുംകൈ ചെയ്തത്. ചേച്ചി ക്ഷമിക്കണം” ഭർത്താവ് മോഷ്ടിച്ച മാല തിരികെ നൽകി കൊണ്ട് ഭാര്യ അപേക്ഷിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ മുഖം കൂടി കണ്ടതോടെ മാധവിക്ക് കുടുംബത്തോട് അനുകമ്പയായി. കുട്ടികൾക്കു ഭക്ഷണം കഴിക്കാനും തിരികെ യാത്രച്ചെലവിനുമായി 500 രൂപ മാധവി നൽകി. എന്നാൽ പൊലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാടുമായി ബന്ധുക്കളും അയൽക്കാരും രംഗത്തു വന്നു. എങ്കിലും വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും…
Read More » -
Kerala
430 ഇനം വാഴകളുമായി വിനോദിന്റെ വാഴത്തോട്ടം ഒരു വിസ്മയക്കാഴ്ചയാകുന്നു
പാറശാലയിലെ വിനോദിന്റെ വാഴത്തോട്ടം ഒരു വിസ്മയ കാഴ്ചയാണ്. വേറെ എവിടെയുമുണ്ടാവില്ല ഇത്തരം വൈവിദ്യമുള്ളൊരു വാഴലോകം. 430 വാഴയിനങ്ങളാണ് നാലര ഏക്കറിലായുള്ള വാഴച്ചേട്ടന്‍ എന്ന് അറിയപ്പെട്ടുന്ന വിനോദിന്റെ തോട്ടത്തിലുള്ളത്. എട്ട് വര്‍ഷം കൊണ്ട് കേരളത്തിനകത്തും പുറത്തുനിന്നും ശേഖരിച്ച ഇനങ്ങളുമായാണ് വിനോദ് ഈ വാഴത്തോട്ടമൊരുക്കിയത്. വിദേശത്ത് നിന്നുള്ള അപൂര്‍വയിനം വാഴകളുമുണ്ട്. ബംഗാളിലെ ബോജി മനോഹര്‍, തായ്ലന്‍ഡിലെ പിസാന്‍ നവാക്ക, ഉത്തര കര്‍ണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗര്‍ ബാനന്‍, അള്‍സറിനു മരുന്നായ പൂങ്കള്ളി, ആയിരം കിലോയുള്ള നാടന്‍ പൂവന്‍ ഇങ്ങനെ പോകുന്നു അവ. ലിംകാ ബുക്ക് ഓഫ് റെക്കോഡിലും വിനോദ് ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം പാറശാലയില്‍ വെച്ച് നടന്ന സി.പി.എം ജില്ലാ സമ്മേളന നഗരിയിലെ ഭക്ഷണത്തിനായുള്ള മുഴുവന്‍ വാഴപ്പഴവും നല്‍കിയത് വിനോദായിരുന്നു. വിനോദിന്റെ വാഴപ്പഴത്തിന്റെ രുചിയറിഞ്ഞ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ വിനോദിന്റെ വാഴത്തോട്ടം സന്ദര്‍ശിച്ചിരുന്നു.
Read More » -
NEWS
മലയാളി നഴ്‍സിന് അബുദാബിയിൽ 50 ലക്ഷം സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് ജനുവരിയില്‍ സംഘടിപ്പിച്ച പ്രതിവാര സമ്മാന പദ്ധതിയിലെ അവസാന നറുക്കെടുപ്പില്‍ മലയാളി നഴ്‍സിന് സമ്മാനം. കുവൈത്തില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുന്ന സവിത നായരാണ് 2,50,000 ദിർഹം (50 ലക്ഷം രൂപ) സമ്മാനം നേടിയത്. അമ്പരപ്പിക്കുന്ന സന്തോഷ വാര്‍ത്ത എന്നാണ് സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരക ബുഷ്‍റ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സവിത പ്രതികരിച്ചത്. 2500 ദിര്‍ഹം സമ്മാനം ലഭിച്ചെന്നായിരുന്നു ആദ്യം സവിത വിചാരിച്ചിരുന്നത്. എന്നാല്‍ രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. കുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സവിത പറഞ്ഞു. തൊട്ടു തലേദിവസം എടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ പ്രതിവാര നറുക്കെടുപ്പിലെ വിജയമെത്തിയത്. ഗ്രാന്റ് നറുക്കെടുപ്പിന് പുറമെ ഇങ്ങനെയൊരു പ്രതിവാര നറുക്കെടുപ്പ് കൂടി നടക്കുന്നുണ്ടെന്ന് പോലും സവിത അറിഞ്ഞിരുന്നില്ല. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിന് മുമ്പ് മറ്റൊരു വിജയമെത്താനുള്ള സാധ്യത പോലും മുന്നില്‍ കാണാതിരുന്നതിനാല്‍ സമ്മാനം കിട്ടുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന…
Read More » -
Kerala
മന്ത്രി ആർ.ബിന്ദുവിനെതിരെ തെളിവില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ തെളിവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്. മന്ത്രി പദവി ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്ന് ലോകായുക്ത പറഞ്ഞു. പുനര്‍ നിയമനം ലഭിച്ച വൈസ് ചാന്‍സലറില്‍ നിന്ന് മന്ത്രിക്ക് എന്തെങ്കിലും ഉപകാരം കിട്ടിയതായും തെളിവില്ല.മന്ത്രി ബിന്ദു നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്.ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ലോകായുക്ത വിലയിരുത്തി.ഹര്‍ജിയില്‍ ഉത്തരവ് വെള്ളിയാഴ്ചയുണ്ടാകും
Read More » -
NEWS
പുരോഹിതന്റെ കൊലപാതകം;ഐക്യദാര്‍ഢ്യവുമായി ക്രിസ്ത്യൻ പള്ളിയിൽ നിസ്കരിച്ച് മുസ്ലിം പണ്ഡിതന്മാർ
പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പുരോഹിതന്‍ വെടിയേറ്റു മരിച്ചതിനു പിന്നാലെ ചര്‍ച്ചില്‍ നമസ്‌കാരം നിര്‍വഹിച്ച് മുസ്‌ലിം പണ്ഡിതന്മാരുടെ ഐക്യദാര്‍ഢ്യം.കഴിഞ്ഞ ദിവസം പെഷവാറിലായിരുന്നു സംഭവം. പുരോഹിതനായിരുന്ന വില്യം സിറാജാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക മതകാര്യ പ്രതിനിധി ഹാഫിസ് താഹിര്‍ അഷ്‌റഫിയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ചര്‍ച്ചിലെത്തിയത്.ക്രിസ്ത്യന്‍ പുരോഹിതനുനേരെയുള്ള ആക്രമണം രാജ്യത്തിനുനേരെയുള്ള ആക്രമണമാണെന്ന് താഹിര്‍ അഷ്റഫി പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Read More » -
Kerala
കെഎസ്ആർടിസി ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അജ്ഞാതന്റെ മൃതദേഹം
തിരുവനന്തപുരം: ഇഞ്ചയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി.യുടെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഏകദേശം അമ്ബത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കേടായിക്കിടക്കുന്ന ബസുകള്‍ നന്നാക്കാനെത്തിയ കെ.എസ്.ആര്‍.ടി.സി.വർക്ഷോപ്പ് ജീവനക്കാരനാണ് മൃതദേഹം കണ്ടത്.ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി.
Read More » -
Kerala
പുഴയിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
തൃശൂർ: മതിലകം പൂവ്വത്തും കടവിൽ പുഴയിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മതിലകം പൂവ്വത്തും കടവ് സ്വദേശികളായ പനവളപ്പിൽ വേലായുധൻ്റെ മകൻ അതുൽ കൃഷ്ണ(18), പച്ചാംമ്പുള്ളി സുരേഷിൻ്റെ മകൻ സുജിത്ത് (13) എന്നിവരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് പൂവ്വത്തുംകടവ് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പന്ത് പുഴയിൽ വീണപ്പോൾ എടുക്കാനിറങ്ങിയതാണ് ഇരുവരും. ഇതിനിടെ രണ്ട് പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. സുജിത്ത് ആദ്യം ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാനായി അതുൽ ശ്രമിച്ചെങ്കിലും രണ്ട് പേരും മുങ്ങി താഴ്ന്നു. കരയിൽ നിന്നിരുന്ന കുട്ടികൾ ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ ആരംഭിച്ചു. ഉടൻ തന്നെ മതിലകം പോലീസും കൊടുങ്ങല്ലൂരിൽ നിന്നും ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ നടത്തി. ഒന്നര മണിക്കൂറിനുള്ളിൽ രണ്ട് പേരെയും പുറത്തെടുത്തു. കരയിൽ നിന്ന് 30 മീറ്റർ അകലെ പാലത്തിൻ്റെ തെക്ക് ഭാഗത്ത് നിന്നാണ് രണ്ട് പേരെയും കണ്ടെത്തിയത്. സുജിത്തിനെ ആറ് മണിക്കും, അതുൽ കൃഷ്ണയെ ആറരയോടെയുമാണ് പുഴയിൽ നിന്ന്…
Read More » -
Kerala
ആദ്യരാത്രിക്കു ശേഷം രണ്ടര ലക്ഷം രൂപയും മുപ്പതു പവനുമായി മുങ്ങി;നവവരൻ അറസ്റ്റിൽ
അടൂർ : വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയ വരൻ കായംകുളം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് അറസ്റ്റിലായത്. ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ വധൂഗൃഹത്തില്‍ നിന്നും മുങ്ങിയത്. ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളും വിവാഹത്തിന് നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.തുടര്‍ന്ന് വധുവിന്റെ പിതാവ്…
Read More » -
India
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് അനുവദിച്ച തുകയുപയോഗിച്ച് 80 ലക്ഷം കക്കൂസ് പോലും നിർമ്മിക്കാനാകില്ലെന്ന് ഡോ.വി.ശിവദാസന്‍ എം.പി
ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് അനുവദിച്ച തുകയുപയോഗിച്ച് 80 ലക്ഷം കക്കൂസ് പോലും നിർമ്മിക്കാനാകില്ലെന്ന് ഡോ.വി.ശിവദാസന്‍ എം.പി. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതി.എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വായ്താരികള്‍കൊണ്ട് വീട് നിർമ്മിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.അതിന് മണലും സിമന്‍റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാധ്വാനവും വേണം. അതിനെല്ലാമായി എത്ര രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നത് നോക്കുക.പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താല്‍ തന്നെ 48,000 കോടി രൂപ മാത്രമാണ്. ഇത്രയും വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച തുകയെ 80 ലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് 60,000 രൂപ മാത്രമാണുണ്ടാകുക.ഈ തുക കൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.ഈ തുക 80 ലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല-എംപി കുറ്റപ്പെടുത്തി.
Read More »