Month: February 2022
-
India
കള്ളപ്പണം വെളുപ്പിക്കൽ; തമിഴ്നാട് ഫിഷറീസ് മന്ത്രിയുടെ 6.5 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്റെ 6.5 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.അനിത ആര്‍ രാധാകൃഷ്ണനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ്, തൂത്തുക്കുടി ഡിറ്റാച്ച്‌മെന്റ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.സംസ്ഥാന ഫിഷറീസ്, മത്സ്യത്തൊഴിലാളി ക്ഷേമം, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും മുന്‍ ഭവന, നഗരവികസന മന്ത്രിയുമായിരുന്ന ആളാണ് അനിത ആര്‍ രാധാകൃഷ്ണൻ. 2001,2006-ൽ എഐഡിഎംകെ സീറ്റിലും 2011,2016,2021 ഡിഎംകെ സീറ്റിലും നിയമസഭയിൽ എത്തിയ ആളാണ് അനിത.ആർ.രാധാകൃഷ്ണൻ.ഇതിൽ 2001-ൽ എഐഡിഎംകെ മന്ത്രിസഭയിലും ഇപ്പോൾ ഡിഎംകെ മന്ത്രിസഭയിലും അംഗമാണ്.കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിൽ ഒരു ബോട്ട് യാത്രയ്ക്ക് ശേഷം കരയിലേക്ക് നടന്നിറങ്ങാൻ കൂട്ടാക്കാതിരുന്ന മന്ത്രിയെ ഒരു മത്സ്യതൊഴിലാളി എടുത്ത് കരയില്‍ എത്തിച്ചതും വൻ വിവാദമായിരുന്നു.
Read More » -
Kerala
മണ്ണെണ്ണ വില 8 രുപ വര്‍ദ്ധിപ്പിച്ച് ഓയില്‍ കമ്പനികള്‍, സംസ്ഥാനത്ത് വില വര്‍ദ്ധിപ്പിക്കില്ല – മന്ത്രി ജി. ആര്‍. അനില്‍
ഫെബ്രുവരി 1, 2 തിയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി ഓയില്‍ കമ്പനികള്‍. ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി 1-ന് 5.39രൂപ വര്‍ദ്ധിച്ച് 47.03 ആയി. ഫെബ്രുവരി 2-ന് 2.52 രൂപ വീണ്ടും വര്‍ദ്ധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിലെ വര്‍ദ്ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. സംസ്ഥാനത്തെ റേഷന്‍ കടകളിലുടെ 2022 മാര്‍ച്ച് മാസം വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബര്‍ മാസം തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് വിട്ടെടുത്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത…
Read More » -
Pravasi
അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും
വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ: കെ. ഇളങ്കോവൻ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിർ മുഹമ്മദ് അലി എന്നിവരെ ചേംബർ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും…
Read More » -
Kerala
ക്ഷേത്ര താഴികക്കുടം മോഷണം; ബിജെപി ജില്ലാ പ്രസിഡന്റിന് പങ്കെന്ന് വെളിപ്പെടുത്തൽ
ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ന്ന സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റിന് ബന്ധമുണ്ടെന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ വെളിപ്പെടുത്തല്‍.കേസിലെ പ്രതികളും ബിജെപി പ്രവര്‍ത്തകരുമായ കല്ലിശ്ശേരി പാറതാഴ്‌ചയില്‍ പി ടി ലിജു, വാഴാര്‍മംഗലം ഇടവൂര്‍ മഠത്തില്‍ ഗീതാനന്ദന്‍, ഉമയാറ്റുകര കാവില്‍ പള്ളത്ത്മഠത്തില്‍ കെ ടി സജീഷ്, പാണ്ടനാട് മുതവഴി ചിത്രത്തൂര്‍മഠത്തില്‍ എസ് ശരത്കുമാര്‍ എന്നിവരാണ് ഇത് സംബന്ധിച്ച് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസിന് മൊഴി നൽകിയത്.തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും കാട്ടി ഇവര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 2011 ഒക്‌ടോബര്‍ 19 രാത്രിയാണ് ക്ഷേത്രത്തിൽ നിന്നും താഴികക്കുടം മോഷണം പോകുന്നത്.അന്ന് ക്ഷേത്രം ഉള്‍പ്പെടുന്ന കരയോഗത്തിന്റെയും പ്രസിഡന്റായിരുന്നു ഇപ്പോഴത്തെ ബിജെപി ജില്ലാ പ്രസിഡന്റ്.താഴികക്കുടത്തില്‍ വിലപിടിപ്പുള്ള ഇറിഡിയം ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്ന വിവരം ഇദ്ദേഹം ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് പുറത്തുവിട്ടത്. ഇതോടെ താഴികക്കുടം വാങ്ങാന്‍ പല സ്വകാര്യകമ്ബനികളും കോടികള്‍ വാഗ്ദാനം ചെയ്‌തതായി അറിവുണ്ടെന്ന് പരാതിയിലുണ്ട്.തുടർന്ന് കരയോഗം കമ്മിറ്റി കാവലിന് 10 പേരെ നിയോഗിച്ചിരുന്നു.പക്ഷെമോഷണം നടക്കുന്നതിന് ഒരാഴ്‌ച…
Read More » -
Pravasi
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രിയെ സ്വീകരിച്ചു
ദുബായ് എക്സ്പോ 2020-ൻ്റെ വേദിയിൽ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു. കേരളത്തിൻ്റെ വികസനത്തിൽ യു.എ.ഇ നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ്…
Read More » -
LIFE
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ; ഇത് സ്റ്റീവൻ സ്പിൽബർഗിന്റെ ജീവിതകഥ
സിനിമാ സർവകലാശാല പഠനത്തിനു യോഗ്യതയില്ലെന്നു വിലയിരുത്തപ്പെട്ട ആ ചെറുപ്പക്കാരൻ സിനിമയുടെ തന്നെ സർവകലാശാലയായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത് സതേൺ കലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ്. വർഷം 1964. സിനിമാ മോഹവും തലയിൽ നിറച്ച് ഒരു യുവാവ് സർവകലാശാല പ്രവേശന പരീക്ഷയ്ക്കെത്തി.വളരെ താഴ്ന്ന മാർക്കാണ് ലഭിച്ചത്.പക്ഷേ, തോറ്റു പിൻമാറാൻ ആ ചെറുപ്പക്കാരൻ ഒരുക്കമല്ലായിരുന്നു.അടുത്ത വർഷം വരെ കാത്തിരുന്നു.ആ കൊല്ലവും പുറത്തായി.മൂന്നാം വർഷം കൂടുതൽ ഒരുക്കത്തോടെ പരീക്ഷയെഴുതി. ഇത്തവണയും ഗ്രേഡ് സി തന്നെ. സിനിമ പഠിക്കാനോ, സിനിമ പിടിക്കാനോ യാതൊരു യോഗ്യതയും ഇയാളിൽ കാണുന്നില്ല എന്നാണ് അവിടുത്തെ ഒരു അധ്യാപകൻ ഉപദേശിച്ചത്. ഒരുപാട് മോഹവുമായെത്തി പ്രവേശനം പോലും ലഭിക്കാതെ സർവകലാശാലയിൽ നിന്നു പിൻവാങ്ങുമ്പോൾ കാലം അയാളെ നോക്കി പുഞ്ചിരി തൂകിയിട്ടുണ്ടാകാം. കാരണം, സർവകലാശാല പഠനത്തിനു യോഗ്യതയില്ലെന്നു വിലയിരുത്തപ്പെട്ട ആ ചെറുപ്പക്കാരൻ സിനിമയുടെ സർവകലാശാലയായി മാറുന്ന കാഴ്ചയാണ് കാലം കരുതി വച്ചിരുന്നത്. ഇത് ലോകം കണ്ട പ്രതിഭാധനനായ സിനിമാ സംവിധായകൻ സ്റ്റീവൻ…
Read More » -
Kerala
കുറ്റവാളി എന്ന് ആരോപിച്ച് ഒറ്റപ്പെടുത്തിയവർക്ക് മുന്നിലൂടെ അഭിമാനത്തോടെ ഡോ.ഉന്മേഷ് വീണ്ടും തൃശൂർ മെഡിക്കൽ കോളജിൽ
തൃശൂർ: കുറ്റക്കാരനായി, അധിക്ഷേപിച്ചും അവഹേളിച്ചും കല്ലെറിഞ്ഞും ഒറ്റപ്പെടുത്തിയവർക്ക് മുന്നിലൂടെ അഭിമാനത്തോടെ ഡോ.ഉന്മേഷ് വീണ്ടുമെത്തി. ഗവ. മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായി ഡോ.ഉന്മേഷ് അയ്യഞ്ചിറ ഇന്നലെ (ചൊവ്വ) ചുമതലയേറ്റു. ഷൊർണൂരിൽ ട്രെയിനിൽ പീഡിപ്പിക്കപ്പെട്ട്, കൊല്ലപ്പെട്ട സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സസ്പെൻഷന് പിന്നാലെ പത്തുവർഷങ്ങൾക്ക് മുമ്പ് ഇതേസമയത്ത് പടിയിറങ്ങിയതാണ് ഉന്മേഷ് തൃശൂരിൽ നിന്നും. ഒരുവർഷം നീണ്ടുനിന്ന ഒരു സസ്പെൻഷന് പിന്നാലെ സ്ഥലം മാറ്റം വന്നു. പോസ്റ്റ് മോർട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സൗമ്യക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണ് അത് ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോ. ഷേർളി വാസുവിനെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. അസോസിയേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. 2011ൽ കേസിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ ഡോ. ഉന്മേഷ് ഹാജരായി മൊഴി നൽകി. ഡോ. ഷേർളിയുടെയും ഡോ.ഉന്മേഷിൻ്റെയും മൊഴികൾ തമ്മിൽ കാതലായ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മൊഴിയിലെ വൈരുദ്ധ്യത്തിൽ, ഉന്മേഷ് പ്രതിഭാഗം ചേർന്നതായി…
Read More » -
NEWS
ബ്രാറ്റ തിരിച്ചെത്തിയിരിക്കുന്നു; അക്കൗണ്ടിലെ കാശ് പോകാതെ സൂക്ഷിക്കുക
നിരോധനത്തിനു ശേഷം വേഷം മാറ്റി നമ്പർ വൺ ഫ്രോഡ് ബ്രാറ്റ വീണ്ടും തിരിച്ചെത്തിയിരിക്കയാണ്.ബാങ്കിങ് ട്രോജന്‍ രൂപത്തിലാണ് ബ്രാറ്റയുടെ ഇപ്പോഴത്തെ തിരിച്ചു വരവ്.അറിയാതെ പോലും ഡൗൺലോഡ് ചെയ്യരുത്.സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലീഫിയാണ് ബ്രാറ്റയുടെ പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്.ബാങ്ക് ആപ്പുകളില്‍ നിന്ന് പണം മോഷ്ടിക്കാനും ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നിന്ന് ഡാറ്റ മായ്‌ക്കാനും പുതിയ വേരിയന്റിന് കഴിയുമെന്നാണ് കണ്ടെത്തല്‍. ലോകത്തു തന്നെ ഏറ്റവും അപകടകരമായ ആന്‍ഡ്രോയിഡ് മാല്‍വെയറുകളില്‍ ഒന്നാണ് ബ്രാറ്റ ( ബി ആര്‍എടിഎ ).കഴിഞ്ഞ വര്‍ഷം ബ്രാറ്റയുടെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു.ബ്രസീലിയന്‍ റിമോട്ട് ആക്‌സസ് ടൂള്‍ എന്നാണ് ബ്രാറ്റ പൊതുവേ അറിയപ്പെടുന്നത്.2018 മുതലാണ് ബ്രാറ്റ ശ്രദ്ധയില്‍പ്പെടുന്നത്.ആദ്യമായി കണ്ടെത്തുന്നത് ബ്രസീലിലും.പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളിലും ബ്രാറ്റ മാല്‍വെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.ബ്രാറ്റയെ ബേസ് ചെയ്തിട്ടുള്ള നിരവധി അപ്പുകള്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്ലേ സ്റ്റോറിലും പ്രത്യക്ഷപ്പെട്ടു.സുരക്ഷ ആശങ്കകള്‍ ഉയര്‍ന്നതോടെ ഈ ആപ്പുകള്‍ പിന്നിട് നീക്കം ചെയ്യുകയായിരുന്നു. ബാങ്കിങ് ട്രോജന്‍ രൂപത്തില്‍ ആണ് ഇപ്പോള്‍ ബ്രാറ്റയെ കണ്ടെത്തിയിരിക്കുന്നത്.ഈ ബാങ്കിങ്…
Read More » -
India
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന.പത്തു ശതമാനത്തില്‍ താഴെയായിരുന്നു ഇന്നലെ ടിപിആർ(9.26).ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.2,81,109 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603 ആണ്. സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 1,21,456 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » -
Movie
‘മെംബർരമേശൻ’ ഫെബ്രുവരി 18ന് പ്രേക്ഷകരെ കാണാനെത്തും
ബോബൻ& മോളി എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘മെംബർ രമേശൻ ഒമ്പതാം വാർഡ്’. ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേരയും അബിയും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ആലുവയിലും സമീപ ഗ്രാമങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ‘മെംബർ രമേശൻ ഒമ്പതാം വാർഡ്’ ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. ഒരു സാധാരണ യുവാവിന് അപ്രതീക്ഷിത സാഹചര്യത്തിൽ ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. അർജുൻ അശോക്, ശബരിഷ് വർമ്മ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക. രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയ, അനൂപ് പന്തളം, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. എൽദോ ഐസക്ക് ഛായാ ഗ്രഹണവും ദിപു ജോസഫ്…
Read More »