KeralaNEWS

ഹാസ്യകൈരളി വിനോദമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ്  കാർട്ടൂണിസ്റ്റ് എസ്. മോഹൻ  അന്തരിച്ചു

കൊല്ലം: കാർട്ടൂണിസ്റ്റ് എസ് മോഹൻ(71) അന്തരിച്ചു.ഹാസ്യകൈരളി വിനോദമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ് ആയിരുന്നു.കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര മനയിൽ വീട്ടിൽ ശിവരാമപിള്ളയുടേയും ചെല്ലമ്മപ്പിള്ളയുടേയും മകനായി 1951 ഏപ്രിൽ 20 നായിരുന്നു ജനനം.
 ട്രഷറി വകുപ്പിൽ ജില്ലാ ട്രഷറി ഓഫീസറായി പിരിഞ്ഞശേഷം ഹാസ്യകൈരളിയിൽ ജോലിചെയ്തു വരികയായിരുന്നു.എസ്. മോഹനചന്ദ്രൻ എന്ന പേരിൽ ‘കാർട്ടൂണിസ്റ്റ് യേശുദാസന്റെ കഥാപാത്രങ്ങൾ ഇതുവരെ’ എന്ന പുസ്തകവും കാർട്ടൂണിസ്റ്റ് യേശുദാസനുമായി സഹകരിച്ച് ‘കാമ്പിശ്ശേരി ഫലിതങ്ങൾ’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
 ഭാര്യ: ബി. വിജയലക്ഷ്മി
 മക്കൾ: സ്മിത, സൗമ്യ, സൂര്യ
 മരുമക്കൾ: അനിൽ മംഗലത്ത്, വി. സന്ദീപ്,
 അരുൺ ഗോപിനാഥ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: