KeralaNEWS

കെ-റെയിലിന് കേന്ദ്ര സർക്കാരിൻ്റെ ചുവപ്പു കൊടി

 

ന്യൂഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാൻ സാധ്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേരളം നൽകിയ ഡി.പി.ആർ അപൂർണമാണ്. മാത്രമല്ല സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ ഈ പദ്ധതി എന്നകാര്യവും വ്യക്തമാക്കിയിട്ടില്ല എന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം .
റെയിൽവേ മന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് അറിയിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Back to top button
error: