Month: February 2022

  • Kerala

    കോന്നി മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാന്റിന്റെ ഉത്ഘാടനം ഇന്ന് വൈകിട്ട്

    പത്തനംതിട്ട: കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ പൂർത്തീകരിച്ച ഓക്സിജന്‍ നിര്‍മാണ പ്ലാന്റിന്റെ ഉത്ഘാടനം ഇന്ന് വൈകിട്ട്‌ 4.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും. അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉല്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 2021 മെയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവില്‍ പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി മെഡിക്കല്‍ കോളേജില്‍ ലഭ്യമാകാനും, വേഗം നിര്‍മാണം നടത്താനും സഹായകമായത്.പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായതോടെ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും.ഇതോടെ 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പടെ 270 കിടക്കയിലേക്ക് പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ എത്തും.

    Read More »
  • Kerala

    വയനാട്ടിൽ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

    വയനാട് സു​ഗന്ധ​ഗിരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു.സു​ഗന്ധ​ഗിരി സ്വദേശി മഹേഷാണ് അമ്മയെ കൊന്നശേഷം തൂങ്ങിമരിച്ചത്.അമ്മ ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും  മഹേഷിനെ മുറിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.അസ്വാഭാവിക മരണത്തിന് വൈത്തിരി പോലീസ് കേസെടുത്തിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.സംഭവത്തിന് പിന്നില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

    Read More »
  • Kerala

    ഹെലികോപ്റ്റർ തകർന്ന് തെലങ്കാനയിൽ രണ്ടു മരണം

    തെലങ്കാന : തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ട്രെയിനി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാര്‍ മരിച്ചു.കൃഷ്ണ നദിയിലെ നാഗാര്‍ജുന്‍സാഗര്‍ അണക്കെട്ടിന് സമീപമുള്ള പെദ്ദാവൂര ബ്ലോക്കിലെ തുംഗതുര്‍ത്തി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഹൈദരാബാദിലെ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടേതാണ് വിമാനം. മരിച്ചവരുടെ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.

    Read More »
  • Business

    തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു

    കൊച്ചി: യുക്രൈന്‍ റഷ്യ സംഘര്‍ഷത്തെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 400 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. 720 രൂപയുടെ കുറവാണ് രണ്ടു ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. ആയിരം രൂപയാണ് രണ്ടു തവണയായി പവന് കൂടിയത്. പവന്‍ വില രാവിലെ 680 രൂപ കൂടി പിന്നീട് ഉച്ചയോടെ വീണ്ടും 320 രൂപയും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഹോള്‍മാര്‍ക്ക് വെള്ളി വില ഗ്രാമിന് 100 രൂപയായി തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് വില.  

    Read More »
  • Business

    മെറ്റ പ്ലാറ്റ്‌ഫോംസില്‍ റഷ്യന്‍ മീഡിയയുടെ പരസ്യങ്ങള്‍ക്ക് വിലക്ക്

    മോസ്‌കോ: മെറ്റ പ്ലാറ്റ്‌ഫോംസില്‍ റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയുടെ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മെറ്റ പ്ലാറ്റ്‌ഫോമില്‍ റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയുടെ പരസ്യങ്ങള്‍ കാണിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്ന് സാമൂഹിക മാധ്യമ ഭീമനായ ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി ഇന്നലെ പറഞ്ഞു. കൂടുതല്‍ നടപടികള്‍ പ്രയോഗിക്കുന്നത് തുടരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷാ നയ മേധാവി നഥാനിയല്‍ ഗ്ലീച്ചര്‍ ട്വിറ്ററില്‍ പറഞ്ഞു. മാറ്റങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും വാരാന്ത്യം വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സ്റ്റേറ്റ് മീഡിയയെ ലോകത്ത് എവിടെയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പരസ്യങ്ങള്‍ കാണിക്കുന്നതില്‍ നിന്നും ധനസമ്പാദനം നടത്തുന്നതില്‍ നിന്നും നിരോധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

    Read More »
  • Kerala

    വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം:വേനൽച്ചൂടിൽ ഉരുകുന്ന കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന്‍ കടലിലുമായാണ് ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്.നാളെയോടെ ചക്രവാതച്ചുഴി രൂപം കൊള്ളും.പിന്നീട് ശക്തിയാര്‍ജ്ജിക്കും.തുടര്‍ന്ന് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. മാര്‍ച്ച്‌ 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

    Read More »
  • Kerala

    എറണാകുളം പൊന്നുരുന്നിയിൽ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം; റെയില്‍ പാളത്തില്‍ കൂറ്റൻ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി

    എറണാകുളം:പൊന്നുരുന്നിയിൽ പാളത്തിൽ കോണ്‍ക്രീറ്റ് കല്ല് കയറ്റി വച്ച്  ട്രെയിന്‍ അട്ടിമറിക്ക് ശ്രമം.മുപ്പത് കിലോഭാരമുള്ള കൂറ്റൻ കോണ്‍ക്രീറ്റ് കല്ലാണ് പാളത്തിൽ കയറ്റിവെച്ചത്.പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയില്‍ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്.കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍ എന്നതുകൊണ്ട് മാത്രമാണ് അപകടം ഉണ്ടാകാതിരുന്നത്.ട്രെയിൻ തട്ടിയ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്.അതിഥി തൊഴിലാളികളുടെ കേന്ദ്രമാണിത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

    Read More »
  • Kerala

    യുക്രൈനിലെ മലയാളികൾ അടക്കമുള്ള 240 വിദ്യാര്‍ത്ഥികളെ ഇന്ന് ഇന്ത്യയിലെത്തിക്കും

    കീവ് : യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് എത്തിച്ച്‌ നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമം പുരോഗമിക്കുന്നു.മൂന്ന് ബസുകളിലായി റൊമാനിയയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ ബുക്കാറസ്റ്റ് വിമാനത്താവളത്തില്‍ എത്തി. ഇവരുടെ പരിശോധന നടക്കുകയാണ്. പരിശോധനകള്‍ക്ക് ശേഷം എയര്‍പോര്‍ട്ടിലേക്ക് കടത്തി വിടും. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘത്തില്‍ 240 പേരാണുള്ളത്. അതേസമയം യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെത്തി.പുലര്‍ച്ചെ 3.40ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട എഐ 1943 വിമാനം ഇന്ത്യന്‍ സമരം 10 മണിയോടെ റൊമാനിയ തലസ്ഥാനമായ ബുകാറെസ്റ്റ് വിമാനത്താവളത്തിലെത്തി.വൈകിട്ട് 4 മണിയോടെ വിമാനം തിരികെ മുംബൈയിലെത്തും എന്നാണ് അറിയുന്നത്.യുക്രൈനില്‍ നിന്ന് റോഡ് മാര്‍ഗം റൊമാനിയ അതിര്‍ത്തിയില്‍ എത്തിയവരെ ഇന്ത്യന്‍ പ്രതിനിധികള്‍ ബുക്കാറെസ്റ്റില്‍ എത്തിക്കും.ബുക്കാറെസ്റ്റിലേക്കും ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും ശനിയാഴ്ച കൂടുതല്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യ അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    കളമശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി

    കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി. പാലക്കാട്ടു നിന്നു സിമന്റുമായി ചേര്‍ത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് കളമശേരിയില്‍ അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം.  ഞാലകം ജുമാ മസ്ജിദിനും കളമശ്ശേരി നഗരസഭയ്ക്കും സമീപത്തുള്ള മെട്രോ തൂണിലേക്കാണ് ലോറി ഇടിച്ചു കയറിയത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ആലത്തൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷമീര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

    Read More »
  • Kerala

    റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ; ചൈനയും യുഎഇയും ഒപ്പം

    യുക്രെയ്‌നില്‍നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രെയ്ന്‍ പ്രമേയത്തെ’ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.അതേസമയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോയും ആവശ്യപ്പെട്ടു.യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം.റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഇതിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്. അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.കീവ് വൈദ്യുത നിലയത്തിനു സമീപം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ അറിയിച്ചു.മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ പറഞ്ഞു.

    Read More »
Back to top button
error: