KeralaNEWS

എറണാകുളം പൊന്നുരുന്നിയിൽ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം; റെയില്‍ പാളത്തില്‍ കൂറ്റൻ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി

റണാകുളം:പൊന്നുരുന്നിയിൽ പാളത്തിൽ കോണ്‍ക്രീറ്റ് കല്ല് കയറ്റി വച്ച്
 ട്രെയിന്‍ അട്ടിമറിക്ക് ശ്രമം.മുപ്പത് കിലോഭാരമുള്ള കൂറ്റൻ കോണ്‍ക്രീറ്റ് കല്ലാണ് പാളത്തിൽ കയറ്റിവെച്ചത്.പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
കൊച്ചി റിഫൈനറിയില്‍ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്.കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍ എന്നതുകൊണ്ട് മാത്രമാണ് അപകടം ഉണ്ടാകാതിരുന്നത്.ട്രെയിൻ തട്ടിയ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്.അതിഥി തൊഴിലാളികളുടെ കേന്ദ്രമാണിത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: