KeralaNEWS

വയനാട്ടിൽ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

യനാട് സു​ഗന്ധ​ഗിരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു.സു​ഗന്ധ​ഗിരി സ്വദേശി മഹേഷാണ് അമ്മയെ കൊന്നശേഷം തൂങ്ങിമരിച്ചത്.അമ്മ ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും  മഹേഷിനെ മുറിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.അസ്വാഭാവിക മരണത്തിന് വൈത്തിരി പോലീസ് കേസെടുത്തിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.സംഭവത്തിന് പിന്നില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Back to top button
error: