KeralaNEWS

വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:വേനൽച്ചൂടിൽ ഉരുകുന്ന കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന്‍ കടലിലുമായാണ് ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്.നാളെയോടെ ചക്രവാതച്ചുഴി രൂപം കൊള്ളും.പിന്നീട് ശക്തിയാര്‍ജ്ജിക്കും.തുടര്‍ന്ന് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും.
മാര്‍ച്ച്‌ 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

Back to top button
error: