Month: February 2022

  • Kerala

    ഒടുവിൽ മാതൃഭൂമിയുടെ മാപ്പ് പറച്ചിൽ

    ഉക്രെയ്നെ റഷ്യ കടന്നാക്രമിച്ച വാര്‍ത്തക്കൊപ്പം പഴയൊരു വീഡിയോ ഗെയിമിന്റെ യുദ്ധദൃശ്യം കാണിച്ച്‌ മാതൃഭൂമി ചാനല്‍ വെട്ടിലായി.യുദ്ധവാര്‍ത്തകള്‍ നല്‍കുന്നതില്‍ തങ്ങളാണ് മുന്നിലെന്ന് വരുത്താന്‍ ARM 3 എന്ന വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണ് ലൈവ് യുദ്ധദൃശ്യമെന്ന് പറഞ്ഞ് മാതൃഭൂമി സംപ്രേക്ഷണം ചെയ്തത്. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഉക്രെയ്ന്റെ വ്യോമാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ് അവതാരിക പറഞ്ഞത്.2013ല്‍ ഇറങ്ങിയ വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണിതെന്ന് അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍  വിമര്‍ശനവും ട്രോളുകളും നിറഞ്ഞു. ഇതോടെ ചാനല്‍ മാപ്പ് പറഞ്ഞ് തടിതപ്പുകയായിരുന്നു.

    Read More »
  • Kerala

    കോട്ടയത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്റ്റര്‍ പാത്താമുട്ടം പഴയാറ്റിങ്ങല്‍ രഞ്ജി പുന്നൂസിന്റെ മകന്‍ ഡോ. സ്റ്റെഫില്‍ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീട്ടിലെ ശുചിമുറിയ്ക്കുള്ളില്‍ സ്റ്റെഫില്‍ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കള്‍ ചിങ്ങവനം പൊലീസില്‍ അറിയിക്കുകയായിരുന്നു. കയ്യില്‍ നിന്നും കഴുത്തില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു സ്റ്റെഫില്‍.തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.മൃതദേഹം ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍.

    Read More »
  • Kerala

    കൺവെട്ടത്തു നിന്ന് മറഞ്ഞ അശോകം

     ‘ശോകത്തെ അകറ്റുന്നത്’ അശോകം’.ജനുവരി അവസാനത്തോടെയാണ് അശോകം പൂവിടാൻ തുടങ്ങുന്നത്. അശോകപ്പൂവിന്റെ ഗന്ധം വളരെയേറെ ആകർഷകമാണ്. ചെറിയ തണ്ടിൽ നിന്നുതന്നെ ഉണ്ടാകുന്ന പൂങ്കുലകൾ ചുവപ്പും ഓറഞ്ചും കലർന്ന നിറമായിരിക്കും. വെയിൽ നേരിട്ട് കിട്ടുന്ന നേരങ്ങളിൽ അവയുടെ ഭംഗി ഒന്ന് വേറെ തന്നെ.        അശോകം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. ഫാബേസിയെ കുടുംബത്തിൽ പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Saraca indica.പട്ടയും പൂവും കായും എല്ലാം ഔഷധയോഗ്യം എങ്കിലും മരപ്പട്ട (Stem bark)ആണ് ഏറ്റവുമധികം ഔഷധത്തിനായി ഉപയോഗിക്കപ്പെടുന്നത്.തൊലി കഷായമായും ചൂർണമായും പാൽക്കഷായമായും ഇത് ഉപയോഗിക്കും.വയറിലെ വീക്കങ്ങൾ,പൈൽസ്, രക്തശുദ്ധി, ചർമരോഗങ്ങൾ, വ്രണങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുവെങ്കിലും ചികിത്സാഅനുഭവങ്ങളിൽ ഏറ്റവും പ്രധാനമായി തോന്നിയത് ഗർഭാശയ രോഗങ്ങളിൽ ആണ്.  എൻഡോമെട്രിയോസിസ്, ഗർഭാശയമുഴകൾ, വെള്ളപോക്ക്, ആർത്തവ പ്രശ്നങ്ങൾ,അമിത രക്തസ്രാവം തുടങ്ങി ഒട്ടുമിക്ക ഗർഭാശയ രോഗങ്ങളിലും അശോകം ഒരു ഒറ്റമൂലി എന്നു തന്നെ പറയാം. പരമാവധി സർജറി ഒഴിവാക്കിക്കൊണ്ട് തന്നെ രോഗനിവാരണം തരാൻ അശോകത്തിന്…

    Read More »
  • Kerala

    കാമുകനൊപ്പം പോയ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീക്കൊളുത്തി കൊന്നു

    കൊല്ലം : കാമുകനൊപ്പം പോയ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീക്കൊളുത്തി കൊന്നു.നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യഭവനില്‍ ശരണ്യയെ (35) ഭര്‍ത്താവ് എഴുകോണ്‍ ചീരംകാവ് ബിനു (40) ആണ് കൊലപ്പെടുത്തിയത്. നാലുദിവസം മുന്‍പാണ് ബിനു വിദേശത്തുനിന്ന് എത്തിയത്.തൊട്ടടുത്ത ദിവസം ശരണ്യയെ കാണാതായി.ഇതേത്തുടർന്ന് എഴുകോണ്‍ പോലീസില്‍ ബിനു പരാതി നല്‍കിയിരുന്നു.അടുത്ത ദിവസം ശരണ്യ കാമുകനൊപ്പം സ്റ്റേഷനില്‍ ഹാജരാകുകയും അയാള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ ആറരയോടെ പെട്രോളുമായി അവരുടെ വീട്ടിൽ എത്തിയ ബിനു അടുക്കളയില്‍ പാചകം ചെയ്‌തുകൊണ്ടിരുന്ന ശരണ്യയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.പൊടുന്നനെ അടുപ്പില്‍ നിന്ന് ശരണ്യയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേൽക്കുകണും പിന്നീട് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.ബിനു പിന്നീട് ചവറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

    Read More »
  • Culture

    രണ്ടായിരത്തിലധികം വരുന്ന ഈ അമൂല്യ വസ്തു ശേഖരിക്കാന്‍ കാട് കയറുന്നവരുടെ കഥ

    മണക്കയം ആദിവാസികോളനയിലെ  സംഘം മീനമാസമാകാന്‍ കാത്തിരിക്കും. പൊന്നമ്പൂവ് ശേഖിക്കാൻ.  2 മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. 20 മുതല്‍ നൂറ് കിലോ വരെ പൊന്നാമ്പൂവ് ശേഖരിച്ച്‌ മടങ്ങും. ആദിവാസി കളുടെ പ്രധാന വരുമാന സ്രോതസാണ് പൊന്നാമ്പൂവ്. അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ പ്രധാനം.   പശ്ചിമഘട്ട വനങ്ങളിലെ കാട്ടുജാതി മരത്തിലാണ് പൊന്നാമ്പൂവ് ഉണ്ടാകുന്നത്. മിരിസ്റ്റിക്ക മലബാറിക്ക എന്നാണ് ശാസ്ത്രീയ നാമം.മുളപൊട്ടി വളര്‍ന്ന് ഇരുപത് വര്‍ഷത്തിന് ശേഷമാണ് കായ്ക്കുന്നത്. ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറംനല്‍കാനും പെയിന്റ് തയാറാക്കാനും ഇവ ചേര്‍ക്കാറുണ്ടെന്ന് ആദിവാസികള്‍ പറയുന്നു. ജാതിക്കയിലെ ജാതിപത്രി പോലെയാണ് പൊന്നാമ്പൂവിന്റെ ഘടന. ഉണക്കിയെടുത്തതിന് ശേഷം വിത്ത് കാട്ടില്‍ത്തന്നെ ആദിവാസികള്‍ ഉപേക്ഷിക്കും ന്നാല്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ലഭിക്കുന്നില്ല. കാലാവസ്ഥമാറിയതുകൊണ്ട് ചിലതൊക്കെ നേരത്തെ പൂക്കും. ഗിരിജന്‍ സൊസൈറ്റികളും മലഞ്ചരക്ക് വ്യാപാരികളുമാണ് ആദിവാസികളില്‍ നിന്ന് പൊന്നാമ്പൂവ് വാങ്ങുന്നത്. ഉത്തരേന്ത്യക്കാര്‍ കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ കൊടുത്താണ് മൊത്തവ്യാപാരികളില്‍ നിന്ന് വാങ്ങുന്നത്. പക്ഷേ ആദിവാസികള്‍ക്ക് കിലോയ്ക്ക് 200 മുതല്‍ 750…

    Read More »
  • Kerala

    യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട്  നാറ്റോ;അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും മുന്നറിയിപ്പ്

    അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഇതിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്.

    Read More »
  • Kerala

    കുമരകത്തിന്റെ കുളിരിലേക്ക് ഒരു ബോട്ട് യാത്ര

    വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി ഗ്രാമങ്ങളില്‍ ഒന്നായ കുമരകം, ഇന്ന് ലോക വിനോദസഞ്ചാര ഭൂപടത്തിലെ കേരളത്തിന്റെ മേൽവിലാസമാണ്.വേനൽക്കാല അവധി ആഘോഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവർ തീർച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ് കുമരകം.കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ഭക്ഷണം കഴിക്കാനും മീൻപിടിക്കാനും വരെ ഇവിടെ അവസരമുണ്ട്. ആയിരം കാതം താണ്ടി ദേശാടന പക്ഷികള്‍ വിരുന്നത്തെുന്ന സാലിം അലി പക്ഷിസങ്കേതമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.ഗ്രാമങ്ങളെ വെട്ടിമുറിക്കുന്ന ഇടതോടുകളിലൂടെ വള്ളങ്ങളില്‍ സഞ്ചരിക്കുന്നതും രസകരമായ അനുഭൂതിയാണ്.നയനമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്കൊപ്പം കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍കറിയുമടക്കം തനത് രുചികളും ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.തെങ്ങിന്‍തോപ്പുകളും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ മറ്റൊരു  സൗന്ദര്യം.   കോട്ടയത്തു നിന്ന് 12  കിലോമീറ്റര്‍ ദൂരത്താണ് കുമരകം.സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതർലൻഡ്സ് എന്നും അറിയപ്പെടുന്നുണ്ട്.അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ക്സ്’ എന്ന പുസ്തകത്തിലൂടെയാണ് കുമരകം വിശ്വപ്രസിദ്ധമായത്.എങ്കിലും കുമരകത്തിന്റെ തലവര മാറ്റിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കുമരകം സന്ദർശനമാണ്.2000 ഡിസംബർ…

    Read More »
  • NEWS

    യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു

    യുക്രൈന് നേരെ മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നു. ഇനിയും നാശനഷ്ടങ്ങള്‍ യുക്രൈന് നേരിടേണ്ടി വരാം എന്നാണ് റിപ്പോർട്ടുകൾ.   ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.   സമാധാനശ്രമങ്ങൾക്കും ചർച്ചകൾക്കും തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും ഇതുമായിബന്ധപെട്ട ഒരു തരത്തിലുള്ള സമാധാനശ്രമങ്ങളുമായി റഷ്യ മുന്നോട്ടുപോയിട്ടില്ല. പൊരുതാൻ തയ്യാറാണെന്നും പ്രതിരോധിക്കുമെന്നും സെലിൻസ്കി ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ റഷ്യ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാൻ ആണ് സാധ്യത.

    Read More »
  • Kerala

    ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കാം

    രുചിയ്ക്ക് പേരുകേട്ടവയാണ് ചെട്ടിനാട് വിഭവങ്ങൾ.ദേശങ്ങൾ താണ്ടി പോലും ചെട്ടിനാട് വിഭവങ്ങൾക്ക് ആരാധകർ ഏറെയുണ്ട്.പ്രശസ്തമായ ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഒരു കിലോ കോഴിയിറച്ചി ഒരു വലിയ കഷണം ഇഞ്ചി പത്ത് അല്ലി വെളുത്തുള്ളി രണ്ട് തക്കാളി മൂന്നു സവാള രണ്ടു തണ്ട് കറിവേപ്പില രണ്ടു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടി രണ്ടു ടീസ്പൂൺ നാരങ്ങാ നീര് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് എണ്ണ   വറുത്തു പൊടിക്കാൻ അരമുറി തേങ്ങാ തിരുമ്മിയത് അര ടീസ്പൂൺ ജീരകം മുക്കാൽ ടീസ്പൂൺ പെരുംജീരകം ഒന്നര ടേബിൾ സ്പൂൺ ഉണക്കമല്ലി കാൽ ടീസ്പൂൺ കശകശ രണ്ടു ചെറിയ കഷണം കറുവാപ്പട്ട നാല് ഗ്രാമ്പൂ നാല് ഏലയ്ക്ക എട്ട് ഉണക്കമുളക്   തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം തോരാൻ വയ്ക്കുക.ഇറച്ചിയിൽ നിന്നും വെള്ളം നന്നായി തോർന്ന ശേഷം അൽപം മഞ്ഞൾപൊടിയും ഉപ്പും നാരങ്ങാ നീരും  പുരട്ടി അര മണിക്കൂർ…

    Read More »
  • Kerala

    പച്ച നേന്ത്രക്കായയുടെ ആരോഗ്യ ഗുണങ്ങൾ

    പച്ചക്കായയിൽ നാരുകൾ (fibre) ധാരാളം അടങ്ങിയിട്ടുണ്ട്.100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്. ദഹനത്തിന് ഇത് ഏറെ ഗുണം ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും. വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയില്‍ 531ഗ്രാം പൊട്ടാസ്യം ഉണ്ട്.വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു.രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കും. പച്ചക്കായ പുഴുങ്ങി കഴിച്ചാൽ ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും.ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.അങ്ങനെ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. പച്ചക്കായയിൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയിൽ ധാരാളമായുണ്ട്.ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാൽസ്യത്തിന്റെയും ആഗിരണം എളുപ്പമാക്കുന്നു. പച്ചക്കായയിൽ പഞ്ചസാര വളരെ കുറവാണ്.ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്.ഗ്ലൈസെമിക് ഇൻഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ…

    Read More »
Back to top button
error: