KeralaNEWS

യുക്രൈനിലെ മലയാളികൾ അടക്കമുള്ള 240 വിദ്യാര്‍ത്ഥികളെ ഇന്ന് ഇന്ത്യയിലെത്തിക്കും

കീവ് : യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് എത്തിച്ച്‌ നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമം പുരോഗമിക്കുന്നു.മൂന്ന് ബസുകളിലായി റൊമാനിയയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ ബുക്കാറസ്റ്റ് വിമാനത്താവളത്തില്‍ എത്തി. ഇവരുടെ പരിശോധന നടക്കുകയാണ്. പരിശോധനകള്‍ക്ക് ശേഷം എയര്‍പോര്‍ട്ടിലേക്ക് കടത്തി വിടും. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘത്തില്‍ 240 പേരാണുള്ളത്.

അതേസമയം യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെത്തി.പുലര്‍ച്ചെ 3.40ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട എഐ 1943 വിമാനം ഇന്ത്യന്‍ സമരം 10 മണിയോടെ റൊമാനിയ തലസ്ഥാനമായ ബുകാറെസ്റ്റ് വിമാനത്താവളത്തിലെത്തി.വൈകിട്ട് 4 മണിയോടെ വിമാനം തിരികെ മുംബൈയിലെത്തും എന്നാണ് അറിയുന്നത്.യുക്രൈനില്‍ നിന്ന് റോഡ് മാര്‍ഗം റൊമാനിയ അതിര്‍ത്തിയില്‍ എത്തിയവരെ ഇന്ത്യന്‍ പ്രതിനിധികള്‍ ബുക്കാറെസ്റ്റില്‍ എത്തിക്കും.ബുക്കാറെസ്റ്റിലേക്കും ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും ശനിയാഴ്ച കൂടുതല്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യ അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: