Month: February 2022
-
Kerala
ലൈഫ് മിഷന് സൗജന്യമായി ഭൂമി നൽകി അടൂര്‍ ഗോപാലകൃഷ്‌ണന്‍; “ഇത് ഭൂമിദാനമല്ല, എന്റെ പങ്കാണ്
ലൈഫ്‌മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ പങ്കാളിയായി വിഖ്യാത ചലചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയിലും തുടര്‍ന്നും ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്‌താവന ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അടൂര്‍ നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാന്‍ തീരുമാനിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥയായി നാഗ്‌പൂരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് അടൂര്‍ ഈ കാര്യം പങ്കുവെച്ചപ്പോള്‍ മകളും അച്ഛനോടൊപ്പം ചേര്‍ന്നു. എത്രയും പെട്ടെന്ന് ഭൂമി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആശ്വതിയും പറഞ്ഞു. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോണ്‍ വന്നയുടന്‍ തന്നെ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തിയ മന്ത്രി സംസ്ഥാന സര്‍ക്കാരിന് വേണ്ടി നന്ദി അറിയിച്ചു
Read More » -
India
കോവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു,ലാബ് ടെക്‌നീഷ്യന് കിട്ടിയത് എട്ടിന്റെ പണി
കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തതായി പരാതി. ആരോപണ വിധേയനായ ലാബ് ടെക്‌നീഷ്യനെ 17 മാസത്തിന് ശേഷം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ ആകെ 12 സാക്ഷികളാണ് കോടതിയില്‍ ഹാജരായത്. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, സെക്ഷന്‍ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്‌തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷന്‍ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വര്‍ഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു. സംഭവത്തെ കുറിച്ച് കേസില്‍ പറയുന്നത് ഇങ്ങനെ: മഹാരാഷ്ട്രയിലെ അമരാവതിയിലെ മാളിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതിനുശേഷം, മാളിലെ എല്ലാ ജീവനക്കാരോടും വഡ്നേരയിലെ ട്രോമ…
Read More » -
NEWS
ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചെന്ന് അമേരിക്ക
വാഷിങ്ടൺ: വടക്കുപടിഞ്ഞാറൻ സിറിയയിൽ യു.എസ് സേന നടത്തിയ ഓപ്പറേഷനിൽ ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷി കൊല്ലപ്പെട്ടതായി അമേരിക്ക. ഇന്ന് (വ്യാഴം) പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ”നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മൾ ഐ.എസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു. ” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ സിറിയയിൽ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യു.എസ് പ്രത്യേക സേന നടത്തിയതായി പെന്റഗൺ അറിയിച്ചു. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. യു.എസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യു.എസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ…
Read More » -
LIFE
പ്രഭുദേവ വന്നു, “ആയിഷ ” ചുവടു വെക്കുന്നു
യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം “ആയിഷ ” ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോ ഗ്രാഫർ പ്രഭുദേവയും ചേരുന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത് . ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ എം സന്നിഹിതനായിരുന്നു. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ,സക്കറിയ വാവാട്,ഹാരിസ്…
Read More » -
Kerala
കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, സഹയാത്രികൻ ഗുരുതരാവസ്ഥയിൽ
പുൽപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മീനംകൊല്ലി സ്വദേശി കാല്ലംകുന്നേൽ വീട്ടിൽ രാജേഷിൻ്റേയും സിജിയുടേയും മകൻ അഭിനവ് (21) ആണ് മരിച്ചത്. പുൽപ്പള്ളി എസ്.എൻ കോളജ് വിദ്യാർത്ഥിയായ അഭിനവിനൊപ്പം കൂടെയുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ഷാരോൺ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. പഴശ്ശി രാജാ കോളജിനു സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
Read More » -
Kerala
പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ബൊലോറൊ ജീപ്പും സ്‌കൂട്ടിയും കൂട്ടിയിയിടിച്ചു ഒരാള്‍ മരിച്ചു
രാജകുമാരി : രാജാക്കാട് പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ബോലേറോ ജീപ്പും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇരുചക്ര വാഹന യാത്രികനായ രാജകുമാരി സ്വദേശി പട്ടരുമഠത്തില്‍ സനു വര്‍ഗീസ്(43) ആണ് മരിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ച ജീപ്പില്‍ നിന്നും പിഞ്ചുകുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച സനു തല്‍ക്ഷണം മരിച്ചു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു. അമ്മയും 2 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പടെ 3 സ്ത്രീകളും ഡ്രൈവറുമായിരുന്നു ഈ വാഹനത്തില്‍ ഉണ്ടായിരുന്നത് . വാഹനം റോഡ് സൈഡിലെ മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ കൊക്കയിലേക്ക് വീഴാതെ വന്‍ അപകടം ഒഴിവായി. അമ്മയും കുഞ്ഞും മറ്റ് യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും കൊടും വളവുകളും കുത്തിറക്കവുമാണ് അപകടത്തിന്…
Read More » -
Kerala
ആശ്വാസം ,പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,69,073 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 124 മരണങ്ങളും സുപ്രീം കോടതി…
Read More » -
India
തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം:ചെന്നൈയിൽ വിദ്യാർഥിയായിരുന്ന വക്കം സ്വദേശി ഷാഹിന്‍ ഷാ (20) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.സംഭവത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. വക്കം പുത്തന്‍നട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടില്‍ ജമാലുദ്ദീന്‍ – സബീന ദമ്ബതികളുടെ മകനായ ഷാഹിന്‍ ഷാ ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വര്‍ഷ ഡിഫന്‍സ് (നേവി) വിദ്യാര്‍ത്ഥിയായിരുന്നു.ജനുവരി രണ്ടിന് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെയാണ് ഷാഹിൻ മരിക്കുന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ഈ വിവരം വൈകിട്ട് മൂന്നു മണിയോടെയാണ് ആന്‍ഡമാനിലുള്ള കുടുംബത്തെ അറിയിച്ചത്. എന്നാല്‍, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്ബര്‍ വൈകിട്ട് നാല് വരെയും ഓണ്‍ലൈനില്‍ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ഷാഹിന്‍ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത് പല തരത്തിലാണന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.ഷാഹിന്‍ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളില്‍ വ്യക്‌തമാണ്. എം5 അന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നാണ് കുടുംബം…
Read More » -
India
ലഡാക്ക് ഏറ്റുമുട്ടൽ: ചൈനയ്ക്ക് നഷ്ടമായത് 42 സൈനികരെ; ഇന്ത്യക്ക് 20
ന്യൂഡല്‍ഹി: 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്ക് 42 സൈനികരെ നഷ്ടപ്പെട്ടതായി ആസ്ട്രേലിയന്‍ പത്രമായ ദി ക്ലാക്സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നാലുപേര്‍ മരിച്ചുവെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ ഗവേഷകരുടെ സംഘം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ തയാറാക്കിയ ‘ഗാല്‍വാന്‍ ഡീകോഡഡ്’ എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജൂണ്‍ 15 മുതല്‍ 16 വരെ നടന്ന ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടത്തില്‍, അതിവേഗം ഒഴുകുന്ന ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 38 സൈനികര്‍ മരിക്കുന്നത്.പൂജ്യത്തിനും താഴെയുള്ള താപനിലയിലും ഇരുട്ടിലുമാണ് പട്ടാളക്കാര്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ 38 പേര്‍ മുങ്ങിമരിക്കുകയായിരുന്നു. എന്നാല്‍, ചൈന പറയുന്നത് ഒരാള്‍ മാത്രമാണ് മുങ്ങിമരിച്ചതെന്നാണ്.സൈനികരുടെ മൃതദേഹം ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി സെമിത്തിരിയിലേക്കാണ് കൊകൊണ്ടുപോയത്. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളില്‍ ചടങ്ങുകള്‍ നടത്തി. ചൈനയിലെ ബ്ലോഗര്‍മാരുമായുള്ള ചര്‍ച്ചകള്‍, ചൈനീസ് പൗരന്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍, ചൈനീസ് അധികാരികള്‍ വിലക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്…
Read More » -
Life Style
അത്താഴത്തിനുമുണ്ട് ചില കണക്കുകൾ;അറിഞ്ഞു കഴിച്ചാൽ ആരോഗ്യത്തിന് നല്ലത്
അസ്തമയത്തിന് മുൻപ് അത്താഴം കഴിക്കണമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അത് സാധ്യമാവണമെന്നില്ല.രാവിലെ ഭക്ഷണം എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത്താഴം കഴിക്കേണ്ട സമയം കണക്കാക്കേണ്ടത്.രാവിലെ 8 മണിക്ക് മുൻപ് പ്രാതൽ കഴിക്കുന്ന ഒരാൾ രാത്രി എട്ട് മണിക്കുള്ളിൽ തന്നെ അത്താഴം കഴിക്കുന്നതാണ് നല്ലത്.എങ്കിലും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി. വളരെ കുറച്ച് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ ആവശ്യമുള്ളൂ മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് നല്ലത്. വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍. എന്നാല്‍,അത്താഴത്തിന് അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും.അത്താഴം എപ്പോഴും ലഘുവായിരിക്കണം.അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്.രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി.രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍…
Read More »