അത്താഴത്തിനുമുണ്ട് ചില കണക്കുകൾ;അറിഞ്ഞു കഴിച്ചാൽ ആരോഗ്യത്തിന് നല്ലത്
- അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി. വളരെ കുറച്ച് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ ആവശ്യമുള്ളൂ
- മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് നല്ലത്.
പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷമാണ് രാത്രി കഴിക്കേണ്ടത്.രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം.സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം.
സോഡയും മറ്റ് മധുരപാനീയങ്ങളും അധിക കലോറി ചേർത്തവയാണെന്നുള്ള കാര്യം മറക്കരുത്.വെള്ളവും പാലും തന്നെയാണ് മികച്ച പാനീയങ്ങൾ.മദ്യവും ബിയറും ഒഴിവാക്കേണ്ടതു തന്നെ.
നല്ല ജീവിതശൈലി നിലനിർത്തുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം ശരിയായ ഭക്ഷണം, വ്യായാമം എന്നിവ മാത്രമല്ല ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക എന്നതും കൂടിയാണ്. അതെ, നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. എന്നാൽ ഉചിതമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഹൃദയ രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു.