Month: February 2022
-
Crime
കല്ലൂപ്പാറയിൽ തൊഴിലാളിയെ കരാറുകാർ മർദിച്ചു കൊലപ്പെടുത്തി
തിരുവല്ല കല്ലൂപ്പാറയിൽ തൊഴിലാളിയെ കരാറുകാർ മർദിച്ചു കൊലപ്പെടുത്തി. മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) ആണ് മരിച്ചത്. സംഭവത്തിൽ സുരേഷ്, ആൽബിൻ ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഹോദരന്മാരാണ്. കല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളജിന് സമീപമാണ് സംഭവമുണ്ടായത്. വ്യാഴാഴ്‌ച രാത്രി മദ്യപിക്കുന്നതിനിടെ സുരേഷും ആൽബിനും സ്റ്റീഫനുമായി വാക്കുതർക്കമുണ്ടായി. പിന്നീട് അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ ക്യാംപിലെ മറ്റ് തൊഴിലാളികളാണ് ക്രൂരമായി മർദനമേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇന്ന് പുലർച്ചയോടെ സ്റ്റീഫൻ മരിക്കുകയായിരുന്നു. പ്രതികളായ സുരേഷിനെയും ആൽബിനെയും മല്ലപ്പള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
Read More » -
Kerala
വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി,സുരേഷ് കിടക്കയിൽ എഴുന്നേറ്റിരുന്നതായി ചികിത്സാ സംഘം
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. അദ്ദേഹം കിടക്കയിൽ എഴുന്നേറ്റിരുന്നതായി ചികിത്സാ സംഘം അറിയിച്ചു. സാധാരണഗതിയിൽ ശ്വാസം എടുക്കാൻ ആരംഭിച്ചു. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഓർത്തെടുത്ത് സംസാരിക്കുന്നുണ്ട്. ഇന്ന് ഐസിയുവിൽ നിന്ന് മാറ്റും. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാമ്പ് പി ടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാമ്പ് കടിയേറ്റത്.
Read More » -
India
പൂനെയിൽ നിർമ്മാണത്തിലിരുന്ന മാൾ തകർന്നുവീണ് ആറ് മരണം
പൂനെ: യെര്‍വാഡയില്‍ നിര്‍മ്മാണത്തിലിരുന്ന മാളിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു.നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം.യെര്‍വാഡയില്‍ ശാസ്ത്രി നഗര്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മാളിലാണ് അപകടം ഉണ്ടായത്.
Read More » -
Kerala
എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും
എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും എകെജി സെന്ററില്‍ ഇവരെ സ്വീകരിക്കുക. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി. രാജിവച്ചശേഷം കോടിയേരി ബാലകൃഷ്ണനുമായി നേരത്തെ ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Read More » -
Breaking News
പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ മോഷണം നടത്തിയ പൊലീസുകാരനെ ആദ്യം പിരിച്ചുവിട്ടു, പിന്നെ തിരിച്ചെടുത്തു
തളിപ്പറമ്പ്: പൊലീസ് സേനയ്ക്ക് തന്നെ അപമാനമായിരുന്നു കടന്നപ്പള്ളി സ്വദേശി ശ്രീകാന്തിൻ്റെ പ്രവർത്തി. പൊലീസുകാരനായ ഇയാൾ മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എ.ടി.എം കാര്‍ഡ് സൂത്രത്തിൽ അടിച്ചെടുത്തു. പിന്നെ ആ എ.ടി.എം കാർഡ് ഉപയോഗിച്ച് അരലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും മോഷ്ടിച്ചു. പരാതിയായി, അന്വേഷണമായി. ഒടുവിൽ ഈ പൊലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ ഇതിനേക്കാൾ മുന്തിയ വീരപ്പന്മാരല്ലേ പൊലീസ് സേനയിൽ നിറയെ എന്ന തിരിച്ചറിവോടെ, പണം കവർന്ന കേസിൽ പിരിച്ചുവിട്ട പൊലീസുകാരനെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡാണ് പൊലീസുകാരനായ ശ്രീകാന്ത് സൂത്രത്തിൽ കൈക്കലാക്കി പണം കവര്‍ന്നത്. തുടർന്ന് പരാതിക്കാരി തന്നെ കേസ് പിൻ പിൻവലിച്ചെങ്കിലും പൊലീസ് മേധാവികൾക്ക് വീര്യം അടങ്ങിയില്ല. അവർ ശ്രീകാന്തിൻ്റെ പണി തെറിപ്പിച്ചു. ക്ലൈമാക്സിൽ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി കണ്ണൂര്‍ ഡി.ഐ.ജി പുതിയ ഉത്തരവിറക്കി. ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. “ശ്രീകാന്തിന്റെ ഭാഗത്തുനിന്നു വീഴ്ച…
Read More » -
Kerala
സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങുമെന്ന് പ്രസാദകർ, പക്ഷേ സർക്കാർ പുസ്തകത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി.സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കേസിൽ ഉൾപ്പെട്ടതിനെ തുടർന്നുള്ള സസ്പെൻഷൻ ഈയിടെയാണ് സർക്കാർ പിൻവലിച്ചത്. തുടർന്ന് അദ്ദേഹത്തെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, ഇതുവരെ തസ്തിക സർക്കാർ നിശ്ചയിച്ചിട്ടില്ല. അധികാരത്തിന്റെ ഉന്നത സ്ഥാനത്തിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥയെന്നാണ് പുസ്തകത്തെ സംബന്ധിച്ച് പ്രസാധകരായ ഡി.സി പറയുന്നത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് കൂടാതെ പിന്നെയും കുറേ കേസുകളില്‍…
Read More » -
Breaking News
നാളെ അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം തടസപ്പെടും
താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ 5 ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. എല്‍.ടി.ടി.-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്‌സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും. ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്‌സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ…
Read More » -
NEWS
കുവൈത്തിൽ സർക്കാർ- സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം, പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു; മലയാളികൾക്ക് തിരിച്ചടി
കുവൈത്ത് സിറ്റി: സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. കുവൈത്ത് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടത്. ഇവർക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ പിരിച്ചു വിട്ട് സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. സ്വദേശികൾക്കു ജോലി നൽകാത്ത സർക്കാർ സ്ഥാപനങ്ങളുട ബജറ്റ് വിഹിതം തടഞ്ഞു വെക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തു തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തി പെടുത്തുകയും കുവൈത്ത് പൗരന്മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളില്‍ നടന്ന ചര്‍ച്ചകളിൽ എം.പി മാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തൊഴില്‍…
Read More » -
Kerala
നെടുമ്പാശേരി വിമാനത്താവളത്തിലെ ആർ.ടി.പി.സി ആർ പരിശോധന പകൽക്കൊള്ള
നെടുമ്പാശേരി വിമാനത്താവളത്തിലെ ഭീമമായ ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് കുറക്കുന്നതിന് നടപടിയെടുക്കാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നിർദേശം നൽകി. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആയതിനാൽ അടിയന്തിര തീരുമാനം എടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതിയിലെ കാര്യങ്ങളുടെ അനന്തര നടപടികൾക്കായി ജോയിന്റ് സെക്രട്ടറി റോബർട്ട് ഫ്രാൻസീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതായി പരാതി നൽകിയ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2490 രൂപയാണ് ഈടാക്കിവരുന്നത്. എന്നാൽ ഇതേ ടെസ്റ്റിന് കോഴിക്കോട് എയർപോർട്ടിൽ 1380രൂപ മാത്രമാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഷാർജയിലേക്ക് പോകുന്നതിനായി എത്തിയപ്പോൾ നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിനാണ് അമിത സംഖ്യ ഈടാക്കിയത്. ടെസ്റ്റിന് ഈടാക്കുന്ന ഭീമമായ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് നടപടി. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഒരാഴ്ച 125 ഫ്ളൈറ്റുകൾ പോകുന്നുണ്ട്. ഒരു ഫ്ളൈറ്റിൽ…
Read More » -
NEWS
ഭാര്യയും ഭർത്താവും ചേർന്ന് ഏഴ് കോടി തട്ടി എടുത്തു, വിദേശത്തേക്കു മുങ്ങിയ പ്രതികളെ അവിടെ എത്തി അറസ്റ്റു ചെയ്യാനൊരുങ്ങി പൊലീസ്
തിരൂർ: ദുബൈൽ പ്രവർത്തിക്കുന്ന തിരൂർ സ്വദേശിയുടെ സ്ഥാപനത്തിൽ നിന്ന് ഏഴ് കോടി രൂപ തട്ടി എടുത്ത ദമ്പതികൾക്കും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന്തി ഒളിവിലായ പ്രതികളെ കുരുക്കാൻ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശിയും ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡോ.റഷീദ് പടിയത്ത് മണപ്പാടിൻ്റെ മകൻ മുഹമ്മദ് നാസർ, ഭാര്യ സാജിത മുഹമ്മദ് നാസർ, ചാവക്കാട് സ്വദേശികളായ മരീഷ് മുഹമ്മദാലി, സഹോദരൻ ഫാസിൽ മുഹമ്മദാലി എന്നിവരാണ് യഥാക്രമം 1 മുതൽ 4 വരെയുള്ള പ്രതികൾ. ഇതിൽ മൂന്നാംപ്രതി മരീഷ് മുഹമ്മദിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്തേക്ക് കടന്നതിനെ തുടർന്ന് മരീഷ് വാറണ്ടിലാണ്. കുറ്റകൃത്യത്തിൽ, ഒന്നും രണ്ടും പ്രതികളാണ് പവർ ഓഫ് അറ്റോണിയും വ്യാജരേഖയും ചമച്ചതെന്ന് കാട്ടിയാണ് അന്ന് മരീഷ് അന്ന് ജാമ്യം നേടിയത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ലാണ്. തിരൂർ സ്വദേശിയുടെ ദുബൈലെ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിനായി…
Read More »