IndiaNEWS

ലഡാക്ക് ഏറ്റുമുട്ടൽ: ചൈനയ്ക്ക് നഷ്ടമായത് 42 സൈനികരെ; ഇന്ത്യക്ക് 20

ന്യൂഡല്‍ഹി: 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്ക്​ 42 സൈനികരെ നഷ്ടപ്പെട്ടതായി ആസ്​ട്രേലിയന്‍ പത്രമായ ദി ക്ലാക്സണ്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.നാലുപേര്‍ മരിച്ചുവെന്നാണ്​ ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നത്​. സോഷ്യല്‍ മീഡിയ ഗവേഷകരുടെ സംഘം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ തയാറാക്കിയ ‘ഗാല്‍വാന്‍ ഡീകോഡഡ്’ എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ്​​ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്​.

ജൂണ്‍ 15 മുതല്‍ 16 വരെ നടന്ന ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടത്തില്‍, അതിവേഗം ഒഴുകുന്ന ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ 38 സൈനികര്‍ മരിക്കുന്നത്​.പൂജ്യത്തിനും താഴെയുള്ള താപനിലയിലും ഇരുട്ടിലുമാണ്​ പട്ടാളക്കാര്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ചത്​. ഇതിനിടെ 38 പേര്‍ മുങ്ങിമരിക്കുകയായിരുന്നു. എന്നാല്‍, ചൈന പറയുന്നത്​ ഒരാള്‍ മാത്രമാണ്​ മുങ്ങിമരി​ച്ചതെന്നാണ്​.സൈനികരുടെ മൃതദേഹം ആദ്യം ഷിക്വാന്‍ഹെ രക്​തസാക്ഷി സെമിത്തിരി​യിലേക്കാണ്​ കൊകൊണ്ടുപോയത്. തുടര്‍ന്ന്​ കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളില്‍ ചടങ്ങുകള്‍ നടത്തി.

 

Signature-ad

ചൈനയിലെ ബ്ലോഗര്‍മാരുമായുള്ള ചര്‍ച്ചകള്‍, ചൈനീസ്​ പൗരന്‍മാരില്‍നിന്ന്​ ലഭിച്ച വിവരങ്ങള്‍, ചൈനീസ്​ അധികാരികള്‍ വിലക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്​ അന്വേഷണാത്​മക റിപ്പോര്‍ട്ട്​ തയാറാക്കിയിട്ടുള്ളത്​. ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Back to top button
error: