Month: February 2022
-
Kerala
രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.വാദ്യകലാകാരനായ എം.പി. പ്രകാശന്‍ (50), മാടായി കോളജ് വിദ്യാര്‍ഥി ഉപജിത് (18) എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്തായിരുന്നു പീഡന ശ്രമം.വിദ്യാലയത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്.കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.ഇരുവരും ഒളിവിലാണ്.
Read More » -
Kerala
തന്നെ കുടുക്കാൻ ശ്രമം,എഡിജിപിയും ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ തോൽക്കുമെന്നായപ്പോൾ തന്നെ പൊതുസമൂഹത്തിൽ അപമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണ് വധശ്രമക്കേസെന്ന് നടൻ ദിലീപ്. മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന എഡിജിപിയും ഉദ്യോഗസ്ഥരുമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തന്റെ കക്ഷിയെ എങ്ങനയെങ്കിലും അഴിക്കുള്ളിലാക്കുക എന്ന രഹസ്യ അജണ്ടയാണ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ്. ബാലചന്ദ്രകുമാർ വ്യക്തിവൈരാഗ്യം മുൻനിർത്തി കള്ളം പറയുകയാണ്. കേസിൽ ഹാജരാക്കിയിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം കെട്ടിച്ചമച്ചതാണ്. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ആലുവ സ്റ്റേഷൻ പരിധിയിലാണ്. അപ്പോൾ ആലുവ പോലീസ് വേണം കേസ് എടുക്കാൻ. എന്നാൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇത് പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്ന സ്ഥിതിയാണുള്ളതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച…
Read More » -
Kerala
ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങുന്നു
എടപ്പാൾ: തീവണ്ടി യാത്രയ്ക്കു സമാനമായ വേഗത്തില്‍ ദീര്‍ഘദൂര യാത്രകള്‍ സാധ്യമാക്കാനായി കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങുന്നു.കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാള്‍ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തില്‍ യാത്രപൂര്‍ത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ് റൈഡര്‍ ബസുകള്‍. നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസുകളാണ് ഇങ്ങനെ ബൈപ്പാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കുന്നത്.സമയക്രമം പാലിച്ച് ഇങ്ങനെ കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ട് ബൈപ്പാസ് റൈഡര്‍ സര്‍വീസുകൾ ഉണ്ടാവും. ഇതിനായി 12 ബസുകളാണ് എടപ്പാളില്‍ പുതുവര്‍ണത്തോടെ സജ്ജമാകുന്നത്. ബൈപ്പാസ് റൈഡര്‍ യാത്രക്കാര്‍ക്ക് അവരെത്തുന്ന ഡിപ്പോകളില്‍ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും.ഫെബ്രുവരി രണ്ടാമത്തെ ആഴ്ച മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം.
Read More » -
LIFE
സ്മാർട്ട് ഫോണിലൊരുക്കിയ മതസൗഹാർദ്ദ സിനിമ “ബി.അബു” പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ഫസ്റ്റ്ഷോസ് ഒടിടിയിൽ …
ജാതിയും മതവും നോക്കി മനുഷ്യരെ ഭിന്നിപ്പിച്ച് കലാപത്തിന്റെ വാതിൽ തുറക്കുന്നവർക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി ഫസ്റ്റ് ഷോസിൽ പ്രദർശനം തുടരുന്ന “ബി.അബു ” (B. Abu) എന്ന ചിത്രം പ്രേക്ഷകപ്രീതിയാർജ്ജിക്കുന്നു. ഖത്തറിലെ മലയാളി കലാകാരന്മാർ, രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് സ്മാർട്ട് ഫോണിലാണ്. പൂർണ്ണമായും ഖത്തറിലായിരുന്നു ചിത്രീകരണം. കുത്തുണ്ടെങ്കിൽ ബി.അബുവെന്നും, അല്ലെങ്കിൽ ബാബുവെന്നും വായിക്കുമ്പോൾ ഉണ്ടാകുന്ന അകലമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാബുവിന്റെയും അബുവിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് ബി.അബു. പേരിനിടയിലെ കുത്ത് പോലും വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുന്ന വർത്തമാനകാല കാഴ്ച്ചകളിലേക്കാണ് മൊബൈൽ ക്യാമറ തിരിയുന്നത്. 4K റസൊല്യുഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാനർ – വൺ ടു വൺ മീഡിയ, കഥ, തിരക്കഥ, സംഭാഷണം , ഛായാഗ്രഹണം, സംവിധാനം – സുബൈർ മാടായി, നിർമ്മാണം – മൻസൂർ അലി, എഡിറ്റിംഗ് – ഷമീൽ…
Read More » -
Kerala
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രാലയം കത്ത് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച കത്തുണ്ടെന്ന് പറഞ്ഞത് കൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. അന്തിമ അനുമതിക്കുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ധനമന്ത്രാലയവും ഇതിന് അനുകൂലമായി കത്ത് നൽകിയിരുന്നു. കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്. ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു.
Read More » -
Breaking News
സ്ത്രീധനം നൽകിയില്ലെന്നും കുട്ടികള്‍ ഇല്ലെന്നും പറഞ്ഞ് പീഡനം. യുവതി തൂങ്ങിമരിച്ചു, ഭര്‍ത്താവ് അറസ്റ്റിൽ
കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിന്‍(30) ആണ് അറസ്റ്റിലായത്. ഭാര്യ തൊടിയൂര്‍പുലിയൂര്‍ വഞ്ചി ആതിരാലയത്തില്‍ ആതിര(26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണയ്ക്കും പീഡനത്തിനുമാണ് അറസ്റ്റ്. കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം സുബിന്‍ ആതിരയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാതെ സ്വന്തം വീട്ടിലേക്കുപോയ ആതിരയെ വീണ്ടും സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുവന്ന് ഉപദ്രവം തുടര്‍ന്നു. അഞ്ചുവര്‍ഷംമുമ്പ് ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു. കുട്ടികള്‍ ഇല്ലെന്നും സ്ത്രീധനം തന്നില്ലെന്നും പറഞ്ഞ് ആതിരയെ സുബിൻ നിരന്തരം പീഡിപ്പിച്ചിരുന്നു. ആതിര കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു. 30ന് ഞായറാഴ്ച വൈകിട്ടാണ് ആതിരയെ കിടപ്പുമുറിയില്‍ഫാനില്‍കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തലേദിവസം രാത്രിമുതല്‍ ഇരുവരും വഴക്കിട്ടിരുന്നുവെന്നും സുബിന്‍ ആതിരയെ മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മരണദിവസം ഉച്ചക്കും സുബിന്‍ ഭാര്യയെമര്‍ദ്ദിച്ചു. ഇയാളുടെ പീഡനം വ്യക്തമായതിനാലാണ് അറസറ്റ്. എ.സി.പി ഷൈനു തോമസ്,എസ്.എച്ച്.ഒ ജി ഗോപകുമാര്‍,എസ്.ഐമാരായ ജയശങ്കര്‍അലോഷ്യസ്,…
Read More » -
India
സൈനിക വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: സൈനിക വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോടതി നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി സൈനിക വേഷം ധരിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സൈനികരല്ലാതെ സേനാ വേഷങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 140 പ്രകാരം ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
Read More » -
Kerala
റാന്നി ബിവറേജസ് ഷാപ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
റാന്നി: ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട റാന്നി ബിവറേജസ് ഷാപ്പ് ഇന്നലെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.ജനുവരി 26 മുതലായിരുന്നു ബിവറേജസ് ഷാപ്പ് അടച്ചിട്ടത്.അണുവിമുക്തമാക്കിയതിന് ശേഷമാണ് ഇന്നലെ വീണ്ടും തുറന്നത്. രോഗമുക്തി നേടിയ ജീവനക്കാരെ ഉപയോഗിച്ചാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രീമിയം കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.മറ്റ് ജീവനക്കാരും രോഗമുക്തി നേടുന്നതിനനുസരിച്ച് ഉടന്‍ തന്നെ പ്രീമിയം കൗണ്ടറും തുറക്കുമെന്ന് ബവ്‌കോ അധികൃതര്‍ വ്യക്തമാക്കി.
Read More » -
India
ഇന്ത്യയിൽ രണ്ട് ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്
ഡല്‍ഹി: 20,79,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്. ഡിസംബറിലെ പുതിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരം.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏകദേശം 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചിരുന്നു. ഡിസംബര്‍ മാസത്തെ താരതമ്യം ചെയ്താല്‍ 3 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) നിയമങ്ങള്‍ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്.
Read More » -
Kerala
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആഞ്ഞടിച്ചു കെടി ജലീൽ എംഎൽഎ,സിറിയക് ജോസഫ് “അലസ ജീവിത പ്രേമി” എന്ന് ജലീൽ
ജലീലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്…. ഡൽഹി ഹൈക്കോടതിയിൽ പ്രവർത്തിച്ചപ്പോൾ വിധി പ്രസ്താവിക്കാത്ത ജഡ്ജിയെന്ന വിചിത്ര വിശേഷണം അദ്ദേഹം നേടി. സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു. ഓക്സ്ഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴിമാറ്റിയാണ് ഇത്തവണ ജലീൽ സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. കേരളാ ഹൈക്കോടതിയിൽ മാത്രമല്ല കർണാടക, ഉത്തരാഖണ്ഡ്, ഡൽഹി ഹൈക്കോടതികളിലും ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ രീതി തുടർന്നു. പിന്നീട് സുപ്രീംകോടതിയിൽ നിന്നു വിരമിച്ചപ്പോൾ ഈ അലസ ജീവിത പ്രേമിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗത്വം നൽകിയെന്നും ജലീൽ ചൂണ്ടിക്കാണിച്ചു. നേരത്തെ സമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ പൂർത്തിയാകാത്ത ആത്മകഥയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ജലീലിന്റെ ആക്രമണം. സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്നായിരുന്നു ജലീലിന്റെ വിമർശനം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്…
Read More »