തിരുവനന്തപുരം:ചെന്നൈയിൽ വിദ്യാർഥിയായിരുന്ന വക്കം സ്വദേശി ഷാഹിന്‍ ഷാ (20) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.സംഭവത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാ ണ് കുടുംബം രംഗത്തെത്തിയത്.
വക്കം പുത്തന്‍നട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടില്‍ ജമാലുദ്ദീന്‍ – സബീന ദമ്ബതികളുടെ മകനായ ഷാഹിന്‍ ഷാ ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വര്‍ഷ ഡിഫന്‍സ് (നേവി) വിദ്യാര്‍ത്ഥിയായിരുന്നു.ജനുവരി രണ്ടിന് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെയാണ് ഷാഹിൻ മരിക്കുന്നത്.
ഉച്ചയോടെയായിരുന്നു സംഭവം. ഈ വിവരം വൈകിട്ട് മൂന്നു മണിയോടെയാണ് ആന്‍ഡമാനിലുള്ള കുടുംബത്തെ അറിയിച്ചത്. എന്നാല്‍, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്ബര്‍ വൈകിട്ട് നാല് വരെയും ഓണ്‍ലൈനില്‍ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ഷാഹിന്‍ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത് പല തരത്തിലാണന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.ഷാഹിന്‍ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളില്‍ വ്യക്‌തമാണ്. എം5 അന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.