Month: January 2022
-
Kerala
സിൽവർ ജൂബിലി പ്രമാണിച്ച് 25 ശതമാനം നിരക്കിളവുമായി ഖത്തർ എയർവെയ്സ്
ദോഹ: സില്‍വര്‍ ജൂബിലി വാര്‍ഷികത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് 25 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്.ഇന്നു (ജനുവരി 10) മുതല്‍ ഏഴ് ദിവസത്തേക്കാണ് ഓഫര്‍.ഈ ദിവസങ്ങളിൽ ഒക്ടോബര്‍ 31 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഖത്തറില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 എയര്‍പോര്‍ട്ടുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.ഫ്‌ളൈ ക്യു.ആര്‍ 22 പ്രോമോ കോഡ് ഉപയോഗിച്ച് പ്രിവിലേജ് ക്ലബില്‍ ചേരുന്നവര്‍ക്ക് 2500 അധിക ബോണസ് ക്യു മൈലുകളും ലഭിക്കും.
Read More » -
Kerala
തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏർപ്പെടുത്തി
പത്തനംതിട്ട: ജില്ലയിലെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ 12,13 തീയതികളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പന്തളം, കുളനട, കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശേരി, കോഴഞ്ചേരി, ചെറുകോല്‍, അയിരൂര്‍, റാന്നി, വടശേരിക്കര, റാന്നി പെരുനാട് എന്നീ വില്ലേജുകളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പന്തളം, കുളനട വില്ലേജ് പരിധിയില്‍ 12ന് രാവിലെ 6 മുതല്‍ വൈകിട്ട് അഞ്ച് വരെയും കിടങ്ങന്നൂര്‍ വില്ലേജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി വില്ലേജില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയും കോഴഞ്ചേരിയിയില്‍ ഉച്ചക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ വില്ലേജില്‍ വൈകിട്ട് മൂന്ന് മുതല്‍ 13ന് രാവിലെ ഏഴ് വരെയും റാന്നിയില്‍ 13 ന് രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെയും വടശേരിക്കരയില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയും റാന്നി-പെരുനാട്ടില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തിരുവാഭരണ…
Read More » -
India
കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും: ശ്രീനഗര്‍-ലേ ഹൈവേ അടച്ചു
ശ്രീനഗർ: തുടർച്ചയായ മഞ്ഞുവീഴ്ചയും മേഖലയിലെ തീവ്ര കാലാവസ്ഥയും കണക്കിലെടുത്ത് ശ്രീനഗര്‍-ലേ ഹൈവേ അടച്ചു. ശ്രീനഗർ-ലേ ഹൈവേ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കും. ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഹൈവേ വാഹന ഗതാഗതത്തിനായി അടച്ചിടാൻ ലഡാക്ക് ഭരണകൂടം ഉത്തരവിട്ടത്. ഇതുകൂടാതെ സോജിലാ പാസിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോഴുള്ളത്. ഹൈവേ ഇപ്പോൾ വാഹന ഗതാഗതത്തിന് യോഗ്യമല്ല. സോജി-ലാ പാസ് വഴി ശ്രീനഗർ – ലേ ഹൈവേയിലൂടെയുള്ള യാത്രകൾ പമാവധി ഒഴിവാക്കണമെന്നും ഇതോടൊപ്പം അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 434 കിലോമീറ്റർ നീളമുള്ള ഹൈവേ കഴിഞ്ഞ വർഷവും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു.തുടർച്ചയായി 112 ദിവസമാണ് അടച്ചിട്ടിരുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷൻ നിരവധി തവണ റോഡിലെ മഞ്ഞ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അതിശക്തമായ മഞ്ഞുവീഴ്ച്ചകാരണം പൂർണമായി ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സാധിച്ചിരുന്നില്ല.
Read More » -
Kerala
അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കാമോ…?
രാത്രിയിൽ അത്താഴം കഴിഞ്ഞ ശേഷം ഏതെങ്കിലും പഴം കഴിക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്.പ്രത്യേകിച്ച് വാഴപ്പഴം.പക്ഷെ ആരോഗ്യ വിദഗ്ധർ പറയുന്നത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്.ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുൾപ്പടെ, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതായത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ള പഴങ്ങൾ ആഹാരശീലത്തിൽ നിന്ന് ഒരിക്കലും മാറ്റിനിർത്താനാകില്ല.എന്നാൽ കഴിക്കുന്ന സമയമാണ് പ്രശ്നം.പഴങ്ങളും ഭക്ഷണവും ഒരുമിച്ചു കഴിച്ചാൽ ശരീരം ആദ്യം ദഹിപ്പിക്കുന്നത് പഴങ്ങളെ ആയിരിക്കും.പിന്നീട് മാത്രമേ ഭക്ഷണം ദഹിക്കുകയുള്ളൂ.ഇത് ദഹനക്കേടിനു കാരണമാകും.തന്നെയുമല്ല ഭക്ഷണത്തിലെ എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ ശരീരത്തിനു സാധിക്കുകയുമില്ല. പഴങ്ങൾ രാത്രി കഴിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് ആയുർവേദം പറയുന്നത്. അത്താഴം എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പഴങ്ങൾ കഴിക്കേണ്ട സമയവും. ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ എങ്കിലും മുമ്പായി അത്താഴം കഴിക്കുന്നതാണ് നല്ലതെന്ന് ആയുർവേദം അനുശാസിക്കുന്നു.എന്നാൽ ആഹാരം കഴിച്ച ഉടനെയോ അല്ലെങ്കിൽ ആഹാരത്തിന്…
Read More » -
NEWS
ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു
കുളത്തിന്റെ പടവുകൾക്കു സമീപം ഇരുന്ന് ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി വീണ സാജൻ ആഴമുള്ള കുളത്തിൽ മുങ്ങി താണു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ശ്രാവൺ ഉടൻ ഓടി സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി വിവരം അറിയിച്ചു. നാട്ടുകാരും ഓട്ടോക്കാരും കുളക്കടവിൽ പാഞ്ഞെത്തി വൈക്കം: ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ 12കാരൻ മുങ്ങിമരിച്ചു. വൈക്കം കിളിയാട്ടുനട കൈതത്തറയിൽ തോമസ് സാലി ദമ്പതികളുടെ മകൻ വല്ലകം സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സാജനാ(12)ണ് മരിച്ചത്. കിഴക്കേനട ആറാട്ടുകുളങ്ങര കുളത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ കാൽവഴുതി വീണാണ് അപകടപ്പെട്ടത്. കുളത്തിന്റെ പടവുകൾക്കു സമീപം ഇരുന്ന് ചൂണ്ടയിടുന്നതിനിടയിൽ കാൽവഴുതി വീണ സാജൻ കുളത്തിൻ്റെ ആഴത്തിൽ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ശ്രാവൺ ഉടൻ ഓടി സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി വിവരം പറഞ്ഞതോടെ നാട്ടുകാരും കുളക്കടവിൽ പാഞ്ഞെത്തി. വാഴമന സ്വദേശിയായ രാജേഷ് കുളത്തിൽ ഇറങ്ങി മുങ്ങി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഫയർഫോഴ്സെത്തി നടത്തിയതെരച്ചിലിൽ കുട്ടിയെ…
Read More » -
NEWS
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കുമെന്ന് എം സ്വരാജ്
“കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന് കെ.എസ്.യു മാറിക്കഴിഞ്ഞു. മാനവരാശിയുടെയാകെ ശത്രുക്കളായ കോൺഗ്രസ് നരാധമൻമാർക്കെതിരെ, കൊടിയ നരഹത്യകൾക്കെതിരെ ഈ നാടുണരും. കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും” എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: “കൊലയാളികൾ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്. ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാർ തല്ലിക്കൊഴിച്ചത് ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെ, കലാലയത്തിന്റെ കണ്ണിലുണ്ണിയെ. കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ കെ.എസ്.യുവിനെ വെറുത്തു തുടങ്ങിയത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ കെ.എസ്.യുവിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി. കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന് കെ എസ് യു മാറിക്കഴിഞ്ഞു. കലാലയങ്ങളിൽ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വയ്ക്കുന്നില്ല. ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ…
Read More » -
India
അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നു
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സർട്ടിഫിക്കറ്റിൽനിന്നാണ് മോദിയുടെ ചിത്രം ഒഴിവാക്കുക.ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണിത്. വാക്സിൻ സർട്ടിഫിക്കറ്റിൽനിന്നു മോദിയുടെ ചിത്രം മാറ്റുന്നതിന് ആവശ്യമായ നടപടികൾ കോവിഡ് ആപ്പ് വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്. 2021 മാർച്ചിൽ കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.
Read More » -
Kerala
സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ
ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തിന്റെ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്.ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു.കെഎസ്‌യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്‌എഫ്‌ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്ബസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും സച്ചിൻദേവ് പറഞ്ഞു.
Read More » -
Kerala
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ
ഇടുക്കി: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ.വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയാണ് അറസ്റ്റിലായത്. ധീരജിനെ കുത്തി കൊലപ്പെടുത്തിയശേഷം നാട് വിടാൻ ശ്രമിച്ച ഇയാളെ ബസില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ നിഖില്‍ പൈലി കുത്തിയത്.ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.കണ്ണൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,17,548 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2820 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 37,736 കോവിഡ് കേസുകളില്‍, 6.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Read More »