KeralaNEWS

എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

ടുക്കി: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ.വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയാണ് അറസ്റ്റിലായത്. ധീരജിനെ കുത്തി കൊലപ്പെടുത്തിയശേഷം നാട് വിടാൻ ശ്രമിച്ച ഇയാളെ ബസില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ നിഖില്‍ പൈലി കുത്തിയത്.ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.കണ്ണൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്.

Back to top button
error: