ഇടുക്കി പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തിന്റെ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ.
സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്.ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു.കെഎസ്യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്എഫ്ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്ബസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും സച്ചിൻദേവ് പറഞ്ഞു.