Month: January 2022
-
Kerala
ധീരജിന്റെ കൊല കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ: കോടിയേരി
തിരുവനന്തപുരം: ഇടുക്കി പൈനാവിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കുത്തികൊലപ്പെടുത്തിയതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ശക്തമായി പ്രതിഷേധിച്ചു. ക്രൂരവും പൈശാചികവുമായ കൊലയാണ് നടന്നത്. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി വന്നശേഷം കോൺഗ്രസ് അണികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്.
Read More » -
Kerala
ദിലീപ് തന്നെയും ലോറി കയറ്റി കൊല്ലാൻ പ്ലാൻ ചെയ്തു: ആലപ്പി അഷ്റഫ്
നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും ദിലീപിനെതിരായ ആരോപണങ്ങളും തെളിവുകളും കൂടിക്കൂടി വരികയാണ്.അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്റെ പേരില്‍ നടനെതിരെ കഴിഞ്ഞ ദിവസമാണ് പുതിയ കേസ് പൊലീസെടുത്തത്.ഇപ്പോളിതാ ദിലീപിനെതിരെ പുതിയൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. തന്നെയും ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. “ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു…..ആലപ്പുഴക്കാരന്‍ ഹസീബ് നിര്‍മ്മിച്ച”കുട്ടനാടന്‍ മാര്‍പാപ്പ “എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍ . അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച് ” അഷ്റഫിക്കാ… സൂക്ഷിക്കണെ.. ” എന്ന്.ഞാനോ… എന്തിന് …?.ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ.. നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്റെ പേരു കേട്ടതുംഅയാള്‍ ക്ഷുഭിതനായി .”ആലപ്പി അഷറഫ് അവനെ…
Read More » -
Kerala
നെത്തോലി ഒരു ചെറിയ മീനല്ല; അറിയാം ഗുണങ്ങൾ
നെത്തോലി ഒരു ചെറിയ മീനല്ല.കാരണം ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങള്‍ ചെയ്യുന്ന മത്സ്യമാണ് നത്തോലി.കൊഴുവ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നെത്തോലിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്നതാണ് വാസ്തവം. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നത്തോലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ഇതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാവുന്നു. നാഡീ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നതിന് നത്തോലി കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും നെത്താലിയ്ക്ക് പ്രത്യേക പങ്കുണ്ട്.ഇത് ആരോഗ്യമുള്ള ചര്‍മ്മം നല്‍കുകയും ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പാടുകളും മറ്റു ചര്‍മ്മപ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്ന കാല്‍സ്യം മറ്റ് മീനുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് നത്തോലിയിലാണ്. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും ഏറ്റവുമധികം സഹായിക്കുന്ന ഒരു മത്സ്യവുമാണ് നത്തോലി.മാത്രമല്ല പ്രായാധിക്യം കാരണം കണ്ണിനുണ്ടാകുന്ന എല്ലാവിധ കാഴ്ച പ്രശ്‌നങ്ങള്‍ക്കും നത്തോലിയില്‍ പരിഹാരമുണ്ട്. തടി കുറയ്ക്കുന്ന…
Read More » -
Kerala
എന്തിനാണ് നാം കറികളിലും മറ്റും കടുക് പൊട്ടിച്ചിടുന്നത് ?
ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് കടുക്.ഒപ്പം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവും. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കടുക് സഹായിക്കും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ കടുക് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്. ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് നാല് കലോറി വരെ കുറയ്ക്കാമെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്.കടുകെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു.ഇതുകൂടാതെ കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സോഡിയം എന്നീ മൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിൻ എ, തയാമിൻ,…
Read More » -
Kerala
വധഭീഷണി മുഴക്കിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. തതാൻ വധഭീഷണി മുഴക്കിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു കെ. പൗലോസ് ഉള്‍പ്പടെയുള്ള പോലീസുകാരെ ദിലീപ് ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഗൂഡാലോചനയില്‍ പങ്കെടുത്ത ദിലീപിന്റെ സഹോദരന് അനൂപ്, ബന്ധു സൂരജ് എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന ഒരാൾക്കെതിരേയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ചിരുന്ന് ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
Read More » -
Kerala
കോവിഡ് :കല്യാണം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും
നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More » -
Kerala
തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍; പഞ്ചാബ് സ്വദേശി പിടിയില്‍
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ തിരുവനന്തപുരത്ത് ഹോട്ടലിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പിടികൂടുമ്പോൾ പൂർണമായും ഇയാൾ മദ്യലഹരിയിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിന് സമീപം കാർ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞത്.കേന്ദ്രത്തിനെതിരായ കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. പഞ്ചാബ് സ്വദേശിയായ ഓംങ്കാര്‍ സിങ്ങിന്റെ പേരിലുള്ള കാറ് യുപി രജിസ്‌ട്രേഷനിലാണുള്ളത്.
Read More » -
Kerala
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരാളുടെ നില ഗുരുതരമാണ്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Read More » -
Kerala
സ്‌കുളുകള്‍ ഉടന്‍ അടയ്ക്കില്ല;വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല.ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. ഇതിനായി വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിരുന്നു. തല്‍ക്കാലം നിയന്ത്രണം വേണ്ടെന്നും അടുത്ത യോഗത്തില്‍ വിശദമായ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുമാണ് ധാരണയായത്.
Read More » -
Kerala
കോവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര മീറ്റിംഗ്
തിരുവനന്തപുരം: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.വിദഗ്ദ്ധ സമിതിയുടെ നിർദേശവും തേടും.വാരാന്ത്യ, രാത്രികാല കർഫ്യൂവും ഏർപ്പെടുത്താനാണ് സാധ്യത.
Read More »