Month: January 2022
-
NEWS
തിരൂർ സ്വദേശി ബാലസുബ്രഹ്മണ്യൻ ഖത്തറിൽ നിര്യാതനായി
ബാലസുബ്രഹ്മണ്യൻ കഴിഞ്ഞ 38 വർഷമായി ഉംസലാൽ അലിയിൽ വർക്‌ഷോപ് ജീവനക്കാരനായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ദോഹ: തിരൂർ വെട്ടം സ്വദേശി തോട്ടത്തിൽ കമ്മാലിൽ ബാലസുബ്രഹ്മണ്യൻ (65) ദോഹയിൽ നിര്യാതനായി. കഴിഞ്ഞ 38 വർഷമായി ഉംസലാൽ അലിയിൽ വർക്‌ഷോപ് ജീവനക്കാരനായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ : ഷീജ. മക്കൾ: ശിൽപ(യു.എ.ഇ), നിഖിൽ, അഖിൽ, കാവ്യ. മരുമകൻ : ജിതിൻ യു.എ.ഇ) നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന്, ഐസിഎഫ് ഇ.ആർ.ടി അംഗങ്ങളായ നൗഫൽ മലപ്പട്ടം, ഉമ്മർ പുത്തുപാടം, അബ്ദുൽ ഖാദർ പന്നൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഇന്ന് നാട്ടിലേയ്ക്കയക്കും എന്ന് ഇവർ അറിയിച്ചു.
Read More » -
NEWS
എന്താണ് വിവരാവകാശ നിയമം, എങ്ങനെ അപേക്ഷിക്കണം…? സമ്പൂർണ വിവരങ്ങൾ അറിയൂ
എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെൻ്റ്, നിയമസഭ തുടങ്ങി നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടും. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വിപുലമായ സാദ്ധ്യതയാണ് ഇതിലൂടെ ലഭിക്കുന്നത് എന്താണ് വിവരാവകാശ നിയമം എന്ന് പലർക്കും അറിയില്ല. അറിയുന്നവർക്ക് തന്നെ എങ്ങനെ അപേക്ഷിക്കണമെന്നോ എന്തൊക്കെ പ്രയോജനങ്ങളുണ്ടെന്നോ വ്യക്തതയില്ല. പൊതുഅധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായിട്ടാണ് ഈ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ൯ പൗരന്മാർക്ക് സർക്കാർ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംബന്ധിച്ചും, അതു സംബന്ധിച്ച നിയമങ്ങളെ പറ്റിയും, വേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ആക്റ്റാണ് ആർ.ടി.ഐ അഥവാ വിവരാവകാശ നിയമം. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്. 30 ദിവസത്തിനുള്ളിൽ…
Read More » -
Kerala
‘നിനക്കൊപ്പമുണ്ട്’ -ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടന്‍ മമ്മൂട്ടിയും
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടന്‍ മമ്മൂട്ടിയും.’നിനക്കൊപ്പമുണ്ട്‘ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ മമ്മൂട്ടി കുറിച്ചത്.അഞ്ചുവര്‍ഷത്തെ അതിജീവന പോരാട്ടത്തെ വിവരിച്ചുകൊണ്ട് ഇന്ന് നടി സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടി തന്റെ പിന്തുണ അറിയിച്ചത്.ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
Read More » -
NEWS
ധീരജിനെ കൊലപ്പെടുത്തിയെന്ന് നിഖിൽ സമ്മതിച്ചു, 7 പേർ കൂടി കസ്റ്റഡിയിൽ
ഇടുക്കി: ഗവ.എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിയത് താനാണെന്ന് നിഖിൽ പൈലി പൊലീസിനോടു സമ്മതിച്ചു. എറണാകുളം ജില്ലയിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. കരിമ്പൻ ജംഗ്ഷനിൽനിന്നും സ്വകാര്യ ബസിൽ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലിൽ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ബസിൽ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാർ പൊലീസിന് കൈമാറുകയായിരുന്നു. ഈ സംഭവത്തിൽ 6 പേരെ കൂടി കസ്റ്റിഡിയിലെടുത്തു. നിഖിൽ പൈലിക്കൊപ്പം ബസിലുണ്ടായിരുന്ന ഒരാളെയും നാല് കോളജ് വിദ്യാർഥികളെയുമാണ് കസ്റ്റഡിയിൽ എടുത്തത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയും പിടിയിലായിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ഇതോടെ ഏഴായി. ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രി തന്നെ ഇടുക്കിയിലേക്ക് കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. സംഭവത്തിനു ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത്…
Read More » -
India
മുംബൈയ്ക്ക് തോൽവി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തന്നെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ സിറ്റി എഫ്.സിക്കെതിരേ ബംഗളുരു എഫ്.സിക്കു തകര്‍പ്പന്‍ ജയം.എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബംഗളുരുവിന്റെ വിജയം. മുംബൈയുടെ ഇന്നത്തെ തോല്‍വിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനം നിലനിർത്തി.ഇപ്പോള്‍ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മൂംബൈ സിറ്റി ഉള്ളത്. ബംഗളൂരു 13 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി.
Read More » -
Kerala
ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ:എം ജി സര്‍വ്വകലാശാല ചാമ്പ്യന്മാർ
കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപന്‍ഷിപ്പില്‍ അതിഥേയരായ എം ജി സര്‍വ്വകലാശാല ചാംപ്യന്മാരായി.നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി എം ജി സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്. കേരള സര്‍വ്വകലാശാലയ്ക്കാണ് രണ്ടാം സ്ഥാനം.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും എസ്‌ആര്‍ എം യൂണിവേഴ്‌സിറ്റിയും മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിട്ടു.
Read More » -
India
പഞ്ചാബിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; ആറു പേർ പിടിയിൽ
പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക ക്യാമ്ബിന് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി.അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച ആറ് ഭീകരരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഗുര്‍ദാസ്പൂര്‍ സ്വദേശികളായ അമന്‍ദീപ്, ഗുര്‍വീന്ദര്‍ സിംഗ്, പര്‍മീന്ദര്‍ കുമാര്‍, രജീന്ദര്‍ സിംഗ്, ഹര്‍പ്രീത് സിംഗ്, രമണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറ് ഗ്രനേഡ്, ഒരു പിസ്റ്റള്‍, ഒരു റൈഫിള്‍, ബുള്ളറ്റ് ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തിട്ടുണ്ട്.
Read More » -
Kerala
കൂട്ടബലാത്സംഗം ചെയ്ത സംഭവം ;സണ്‍ഡേ സ്കൂള്‍ അധ്യാപികയടക്കം നാലുപേർക്ക് കഠിനതടവ്
കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപികയടക്കം നാലുപേരെ കോടതി കഠിനതടവിനും രണ്ടുലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.കിഴക്കമ്ബലം കോളനിപ്പടി അറയ്ക്കല്‍ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹര്‍ഷാദ്(ബേസില്‍–-24), കിഴക്കമ്ബലം ആലിന്‍ചുവട് തടിയന്‍വീട്ടില്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ ജോണ്‍സ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. അനീഷ 32 ഉം ഹര്‍ഷാദ് 28ഉം ജിബിന്‍ 48ഉം ജോണ്‍സ് 12 ഉം വര്‍ഷം തടവനുഭവിക്കണമെന്ന് വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴയടയ്ക്കണം. ഈ തുക പെണ്‍കുട്ടിക്ക് നല്‍കണം. 2015 ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സണ്‍ഡേ സ്കൂളില്‍ മത കാര്യങ്ങള്‍ പഠിപ്പിച്ചിരുന്ന അനീഷയാണ് മറ്റു പ്രതികള്‍ക്ക് കുട്ടിയെ പരിചയപ്പെടുത്തിയത്. പീഡനദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്..
Read More » -
India
കൊവിഡ് പരിശോധന ചട്ടത്തില്‍ പുതിയ പരിഷ്കാരവുമായി ഐസിഎംആര്‍
ദില്ലി: കൊവിഡ് പരിശോധന ചട്ടത്തില്‍ പുതിയ മാറ്റങ്ങളുമായി ഐസിഎംആർ. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം.ആഭ്യന്തര യാത്രക്കാര്‍ക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാര്‍ക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാത്രം പരിശോധന മതി. അതേപോലെ അടിയന്തര ശസ്‌ത്രക്രിയകള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ ( പ്രസവത്തിന് ഉള്‍പ്പടെ എത്തിയവര്‍) പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്ബര്‍ക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവരോ മുതിര്‍ന്ന പൗരന്മാരോ മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പറയുന്നു.
Read More »
