KeralaNEWS

തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏർപ്പെടുത്തി

ത്തനംതിട്ട: ജില്ലയിലെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ 12,13 തീയതികളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പന്തളം,  കുളനട, കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശേരി, കോഴഞ്ചേരി, ചെറുകോല്‍, അയിരൂര്‍, റാന്നി, വടശേരിക്കര, റാന്നി പെരുനാട് എന്നീ വില്ലേജുകളിലാണ് മദ്യനിരോധനം  ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പന്തളം, കുളനട വില്ലേജ് പരിധിയില്‍ 12ന് രാവിലെ 6 മുതല്‍ വൈകിട്ട് അഞ്ച് വരെയും കിടങ്ങന്നൂര്‍ വില്ലേജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി വില്ലേജില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയും  കോഴഞ്ചേരിയിയില്‍ ഉച്ചക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ വില്ലേജില്‍  വൈകിട്ട് മൂന്ന് മുതല്‍ 13ന് രാവിലെ ഏഴ് വരെയും റാന്നിയില്‍ 13 ന് രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെയും വടശേരിക്കരയില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയും റാന്നി-പെരുനാട്ടില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
 തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തുനിന്നും മടങ്ങിയെത്തുന്ന റാന്നി പെരുനാട് വില്ലേജ് പരിധിയില്‍ ഈ മാസം 21ന് ഇരുപത്തിനാല് മണിക്കൂറും സമ്പൂര്‍ണ മദ്യ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: