NEWS

ചൂണ്ട​യി​ടു​ന്ന​തി​നി​ടെ​ കു​ള​ത്തി​ൽ വീണ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

കുളത്തിന്റെ പടവുകൾക്കു സമീപം ഇരുന്ന് ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി വീണ സാജൻ ആഴമുള്ള കുളത്തിൽ മുങ്ങി താണു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ശ്രാവൺ ഉടൻ ഓടി സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി വിവരം അറിയിച്ചു. നാട്ടുകാരും ഓട്ടോക്കാരും കുളക്കടവിൽ പാഞ്ഞെത്തി

വൈക്കം: ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ 12കാരൻ മുങ്ങിമരിച്ചു.
വൈക്കം കിളിയാട്ടുനട കൈതത്തറയിൽ തോമസ് സാലി ദമ്പതികളുടെ മകൻ വല്ലകം സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സാജനാ(12)ണ് മരിച്ചത്. കിഴക്കേനട ആറാട്ടുകുളങ്ങര കുളത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ കാൽവഴുതി വീണാണ് അപകടപ്പെട്ടത്. കുളത്തിന്റെ പടവുകൾക്കു സമീപം ഇരുന്ന് ചൂണ്ടയിടുന്നതിനിടയിൽ കാൽവഴുതി വീണ സാജൻ  കുളത്തിൻ്റെ ആഴത്തിൽ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ശ്രാവൺ ഉടൻ ഓടി സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി വിവരം പറഞ്ഞതോടെ നാട്ടുകാരും കുളക്കടവിൽ പാഞ്ഞെത്തി. വാഴമന സ്വദേശിയായ രാജേഷ് കുളത്തിൽ ഇറങ്ങി മുങ്ങി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് ഫയർഫോഴ്സെത്തി നടത്തിയതെരച്ചിലിൽ കുട്ടിയെ കണ്ടെത്തി. ഉടൻ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെസിയ ഏക സഹോദരിയാണ്. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിൽ . നാളെ ഉച്ച കഴിഞ്ഞ് 3.30 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടക്കും.

Back to top button
error: