IndiaNEWS

റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളം പുറത്ത്

ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം ഉണ്ടാവില്ല.സംസ്ഥാനം സമര്‍പ്പിച്ച ജടായുപാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. കൊല്ലം ചടയമംഗലത്തെ പക്ഷിശില്‍പമാണ് ജടായുപാറയില്‍ ഉള്ളത്. ജടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ജൂറി നേരത്തെ അനുമതി നല്‍കിയിരുന്നു.എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ കേരളം പട്ടികയില്‍ ഇല്ല.
ഇതാദ്യമായി അല്ല ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുമതി നിഷേധിക്കുന്നത്. മുന്‍പ് രണ്ട് തവണയും കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിന് മുന്‍പ് 5 തവണ മെഡല്‍ ലഭിച്ച സംസ്ഥാനമാണ് കേരളം.

Back to top button
error: