പ്രമേഹത്തിനും പൊണ്ണത്തടിക്കും ദന്തക്ഷയത്തിനും മുടികൊഴിച്ചിലിനും സോഫ്റ്റ് ഡ്രിങ്ക്സുകളുടെ അമിതോപയോഗം കാരണമാകും
ഉയർന്ന അളവിൽ കലോറി കലർന്നതാണ് മിക്ക സോഫ്റ്റ് ഡ്രിങ്ക്സുകളും.ഇത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗത്തിൽ വർദ്ധനവ് ഉണ്ടാക്കുകയും, അതുവഴി ശരീരഭാരത്തിലെ വർദ്ധന, മറ്റ് ഉപാപചയ രോഗങ്ങൾ എന്നീ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
ഡയറ്റ് സോഡ ഉൾപ്പെടെയുള്ള പഞ്ചസാര പാനീയങ്ങൾ പ്രമേഹമുള്ളവർ ഒഴിവാക്കണമെന്ന് പറയാതെ വയ്യ.ഈ പാനീയങ്ങളിൽ ചിലതിൽ പൂജ്യം അളവിൽ പഞ്ചസാരയോ കുറഞ്ഞ കലോറിയോ ഉള്ളതാണെങ്കിലും, അവയ്ക്ക് പോഷകമൂല്യമില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പാനീയങ്ങൾക്കു പകരം തിളപ്പിച്ചാറിയ വെള്ളമോ ഭവനങ്ങളിൽ തയ്യാറാക്കിയ ആരോഗ്യപ്രദമായ സംഭാരം,തേങ്ങാവെള്ളം, നാരങ്ങ വെള്ളം, ഐസ്ഡ് ഗ്രീൻ ടീ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
ഉയർന്ന അളവിലുള്ള സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകും.ഇത് നിങ്ങളുടെ വയറിനും അവയവങ്ങൾക്കും ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും.അമിതമായ വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കും.
പഞ്ചസാര പാനീയങ്ങൾ തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു, കാരണം ഇത് അമിതമായ ആർത്തിയിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഒരു ഗ്ലാസ് അല്ലെങ്കിൽ ഒരു കാൻ കോള മാത്രം കുടിച്ച് നിർത്തുന്നത് ബുദ്ധിമുട്ടാക്കുവാനും, ഒന്നിലേറെ ഗ്ലാസ്സ് കുടിക്കുവാനും ഉള്ള കാരണം ഇതാണ്.
ഇത്തരം സോഫ്റ്റ് ഡ്രിങ്ക്സുകളിൽ ഫോസ്ഫോറിക്, കാർബോണിക് ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഈ ആസിഡുകൾ നിങ്ങളുടെ വായിൽ ഉയർന്ന അസിഡിറ്റി അന്തരീക്ഷം സൃഷ്ടിക്കുകയും പല്ലുകൾ ക്ഷയിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഈ ആസിഡുകൾ പഞ്ചസാരയുമായി സംയോജിപ്പിക്കുമ്പോൾ നിങ്ങളുടെ പല്ലിന് കൂടുതൽ ദോഷം ചെയ്യും.വായിലെ മോശം ബാക്ടീരിയകൾ പഞ്ചസാരയെ പോഷിപ്പിക്കുന്നു. ഇത് കാവിറ്റിക്കും, ചിലർക്കിടയിൽ വായ്‌നാറ്റത്തിനും ഇടയാക്കും.
സോഫ്റ്റ് ഡ്രിങ്ക്സുകളുടെ തുടർച്ചയായുള്ള ഉപയോഗം മുടികൊഴിച്ചിലിനും കാരണമാകുമെന്ന് ചില പഠനങ്ങളിൽ വ്യക്തമാക്കുന്നു.