KeralaNEWS

പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി ട്രാൻസ് വനിത അനീറ കബീർ;സർക്കാരിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

 

ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ അപേക്ഷ നൽകിയ അനീറ കബീർ തിരുവനന്തപുരം ഓഫീസിലെത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയെ കണ്ടു. മന്ത്രിക്ക് അനീറ നിവേദനം നൽകി.

Signature-ad

നിലവിൽ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന തത്കാലിക ജോലി നഷ്ടമായതുൾപ്പെടെയുള്ള കാര്യങ്ങൾ അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ അപകടത്തിൽ പെട്ടു മരിച്ചതിനാൽ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും തനിക്കാണെന്ന് അനീറ മന്ത്രിയോട് പറഞ്ഞു.

അനീറ കബീറിന്റെ വിഷയം പാലക്കാട്‌ വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയിൽ തുടരാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും മന്ത്രി വ്യക്തമാക്കി. ട്രാൻസ് ജൻഡർ സമൂഹത്തോട് പ്രതിബദ്ധതയുള്ള സർക്കാർ ആണ് ഇടതുപക്ഷ സർക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: