KeralaNEWS

ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട്ട്  ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല സ്വദേശി റംഷീനയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവിനൊപ്പം കോഴിക്കോടെത്തിയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ ഭക്ഷണം വാങ്ങാന്‍ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മൊഴി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുന്‍പായിരുന്നു മലപ്പുറം സ്വദേശി സുള്‍ഫീക്കര്‍ അലിയുമായുള്ള റംഷീനയുടെ വിവാഹം. ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി.

Back to top button
error: