Month: January 2022
-
Business
പ്രിയപ്പെട്ടവൻ ജവാൻ,മദ്യത്തിന്റെ ഉദ്പാദനം കൂട്ടണമെന്ന് ബിവറേജസ് എം ഡി
തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യ ഉദ്പാദനം വർധിപ്പിക്കണമെന്ന് ബിവറേജസ് എംഡിയുടെ ശിപാർശ. ജവാൻ മദ്യത്തിന്റെ ഉദ്പാദനം കൂട്ടണമെന്നും പാലക്കാട് മലബാർ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം. നിലവിൽ 7,000 കെയ്സ് മദ്യമാണ് പ്രതിദിനം ഉദ്പാദിപ്പിക്കുന്നത്. ഇത് 16,000 കെയ്സാക്കി ഉദ്പാദനം ഉയർത്തണമെന്നാണ് ശിപാർശ. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ഇനിയും ജവാൻ മദ്യത്തിന് ആവശ്യക്കാരുണ്ടെന്നാണ് വിലയിരുത്തൽ. സർക്കാർ, അനുകൂല നിലപാടെടുത്താൽ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.
Read More » -
Kerala
നടി ആക്രമിക്കപ്പെട്ട സംഭവം;എം.വി.നികേഷ് കുമാറിനെതിരെ കേസെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ ടി.വി ചാനലില്‍ ചര്‍ച്ചചെയ്ത റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി.നികേഷ് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. 2021 ഡിസംബര്‍ 27ന് സംവാദ പരിപാടി സോഷ്യല്‍ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു, വിചാരണയിലുള്ള കേസിന്റെ ഉള്ളടക്കം പുറത്തുവിട്ടു എന്നിങ്ങനെയാണ് എഫ്.ഐ.ആറിലെ ആരോപണങ്ങള്‍.
Read More » -
LIFE
വൈറലായി ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘
പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘ ബാന്റ് വൈറലാകുന്നു. ഇന്ത്യയിലെ ആദ്യ പെൺ ഗസൽ ബാന്റ് ആണിത്. ഗസലുകൾക്ക് പ്രത്യേക സ്ത്രീ സ്പർശം നൽകുന്ന വിധത്തിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിതയും സംഗീതവും ഇഴചേർന്നുള്ള ഗാനങ്ങൾ ഏവരുടെയും ഹൃദയം കവരും. മേഘ റവൂട്ട്, കൗഷികി ജോഗൾക്കർ, നത്സ്യ സരസ്വതി,മുക്ത റേസ്റ്റ് എന്നിവരാണ് ഗായത്രി അശോകനൊപ്പം ബാന്റിൽ ഉള്ളത്. ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗായത്രി അശോകൻ മലയാളത്തിലെ പ്രതിഭാധനയായ ഗായികയാണ്. ഹിന്ദുസ്ഥാനി സംഗീത മേഖലയിലും ഗായത്രി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിതാർ ഗുരു പുർബയാൻ ചാറ്റർജിയുടെ ശിഷ്യയാണ് മേഘ. നിരവധി വേദികളിൽ തിളക്കമാർന്ന പ്രകടനം മേഘ നടത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ മികച്ച പ്രതിഭയുള്ള കൗശികി പാശ്ചാത്യ ക്ലാസിക്കൽ പിയാനോയിലും മികച്ച പ്രകടനം നടത്തുന്നു. റഷ്യൻ വയലിനിസ്റ്റാണ് നത്സ്യ.പുർബയാൻ ചാറ്റർജിയുടെ കീഴിൽ കർണാട്ടിക് സംഗീത പഠനം തുടരുന്നു. ഹാർമോണിയം വിദഗ്ധയായ മുക്ത മികച്ച ഗായികയുമാണ്. തബല വാദനത്തിലും മുക്ത തന്റെ മികവ്…
Read More » -
Crime
വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ
വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി ഇന്ന് മാറിയിട്ടുണ്ട്.ഇന്ത്യയിൽ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.വാട്സ്ആപ്പ് ഇൻസ്റ്റലേഷൻ ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴിയോ കോൾ വഴിയോ അയക്കുന്ന 6 അക്ക OTP ആവശ്യമാണ്. എന്നാൽ ഈ ആറക്ക ഒടിപി സൈബർ തട്ടിപ്പുകാർ കാൾ മുഖാന്തരവും എസ്എംഎസിലൂടെയും കരസ്ഥമാക്കി വാട്സ്ആപ്പ് നിയന്ത്രണം കൈവശപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നമ്മൾ ജാഗ്രത പാലിക്കേണ്ടതാണ്. ⚫ തട്ടിപ്പിന്റെ രീതി: 🛑 കോളിലൂടെ ഒടിപി ആവശ്യപ്പെടുകയും അതിലൂടെ വാട്സ്ആപ്പിൻറെ പൂർണ്ണനിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യുന്നു ◼️ ഉപഭോക്താവിന് അപരിചിതമായ ഒരു നമ്പറിൽ നിന്നും വാട്സ്ആപ്പ് സപ്പോർട്ട് സർവ്വേ എന്ന പേരിൽ ഒരു കോൾ ലഭിക്കുന്നു ◼️ ഉപഭോക്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന അതേസമയം തന്നെ തട്ടിപ്പുകാർ വാട്സ്ആപ്പ് രജിസ്ട്രേഷൻ പ്രോസസ് ചെയ്യുവാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നും ചെയ്യുന്നു.…
Read More » -
India
ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം
ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. നിസാര പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജനജീവിതത്തെ തലകീഴ് മറിച്ചത്. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്സീൻ ആയുധമാക്കി പോരാടുകയാണ് രാജ്യം. 2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനം രോഗത്തിന്‍റെ ഗൗരവം തിരിച്ചറിയുകയും ഉണർന്നു പ്രവർത്തിക്കുകയും ചെയ്തു. പക്ഷേ രാജ്യത്തെ പല സംസ്ഥാനങ്ങളും കാര്യ ഗൗരവത്തോടെ പ്രവർത്തിച്ചില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അരങ്ങൊരുക്കുന്നതായിരുന്നു കാഴ്ച. അനാവശ്യ ഭീതിയെന്ന തരത്തില്‍ പാര്‍ലമെന്‍റില്‍ പോലും ചിത്രീകരിക്കപ്പെട്ടു. 519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യം അടിച്ചിടുക പൂർണ പരിഹാരമല്ലെന്ന ബോധ്യത്തില്‍ പതിയെ നിയന്ത്രങ്ങള്‍ ലഘൂകരിക്കപ്പെട്ടു. 2021 ജനുവരി പതിനാറ് മുതല്‍ വാക്സിൻ ആയുധമാക്കി…
Read More » -
Kerala
സൈബർ കുറ്റകൃത്യങ്ങളുടെ ബലിയാട് ഇന്ദുവിൻ്റെ കഥ: പ്രവീൺ ഇറവങ്കര
പംക്തി – നല്ല നടപ്പ് 2014 മാർച്ചിലെ ഒരു പൊള്ളുന്ന പകൽ. ഡൽഹിയിൽ നിന്ന് ആത്മസുഹൃത്ത് രമേശന്റെ കോൾ: “അളിയാ ഇന്ദു പോയി…” ഫോൺ കയ്യിലിരുന്നു വിറച്ചു. കൂടുതലൊന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. പിറ്റേന്ന് കാലത്ത് അവിടെ അടുത്തൊരു ശ്മശാനത്തിലാണ് അടക്കമെന്നു പറഞ്ഞ് അവൻ ഫോൺ വെച്ചു. ഓർമ്മകൾ അടുക്കും ചിട്ടയുമില്ലാതെ തിക്കിത്തിരക്കി കയറി വന്നു. രമേശന്റെയും ഇന്ദുവിന്റെയും (പേരുകൾ യഥാർത്ഥമല്ല) കല്ല്യാണം മുതൽ ഈ നിമിഷം വരെ ഒരു കാലിഡോസ്കോപ്പിൽ എന്റെ കൺമുന്നിൽ കറങ്ങിത്തിരിഞ്ഞു. അവൻ അവിടെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ ഹെഡ്ഡാണ് ഇപ്പോൾ. ഇന്ദു നൃത്താദ്ധ്യാപികയും ഉത്തമ കുടുംബിനിയും. രണ്ട് പെൺമക്കളും സ്ക്കൂളിൽ മിടുക്കരായി പഠിക്കുന്നു. ഈശ്വരാ.. ഓർക്കാപ്പുറത്ത് എന്താവും ഇന്ദുവിന് സംഭവിച്ചിട്ടുണ്ടാവുക…? അസുഖമോ അതോ ആകസിഡന്റോ…? അവളില്ലാതെ അവനും മക്കളും അവിടെ…! ചിന്തിച്ചപ്പോൾ തന്നെ ഉള്ള് വെന്തു. മുമ്പ് എത്രയോ ഡൽഹി യാത്രകളിൽ അവരുടെ അതിഥിയായി ആ കുടുംബത്തിന്റെ സ്നേഹതാളം നേരിൽ കണ്ട് ആനന്ദിച്ചതാണ്. രണ്ടാം…
Read More » -
LIFE
തമിഴ്നാട് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പടെ കെഎസ്ആർടിസി ബസുകൾ ഇന്ന് ഓടും
തിരുവനന്തപുരം: കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുമെന്ന് അധികൃതർ അറിയിച്ചു.തമിഴ്നാട്ടില്‍ രാത്രിക്കാല കര്‍ഫ്യൂവും ഞായറാഴ്ചത്തെ ലോക്ക് ഡൗണും പിന്‍വലിച്ച സഹാചര്യത്തില്‍ അവിടങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളും നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തിൽ പല ജില്ലകളും ബി,സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ കടുത്ത നിയന്ത്രണമുണ്ടായിരിക്കുമെന്നും യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈയ്യിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിക്കുന്നു.
Read More » -
LIFE
മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മുകളിൽ പറഞ്ഞ റെസ്പിറേറ്ററുകളെ അപേക്ഷിച്ച് തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽറ്റർ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്.…
Read More » -
LIFE
വിവാഹത്തിന് സ്ത്രീധനമായി നായ
വിവാഹത്തിന് സ്ത്രീധനമായി നൽകുന്ന നായ, അതാണ് കന്നി.തമിഴ് പാരമ്പര്യമനുസരിച്ച് വധുവിന്റെ സുരക്ഷയ്ക്കാണ് കന്നി നായ്ക്കളെക്കൂടി നൽകുന്നത്.കന്നി എന്നാൽ കന്യക എന്നർഥം.കന്യകകളുടെ കാവൽക്കാരൻ എന്നും ഇക്കൂട്ടരെ വിളിക്കുന്നു. രൂപംകൊണ്ട് കന്നിയും ചിപ്പിപ്പാറയും ഒരുപോലെയാണെങ്കിലും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടിനമായി കരുതുന്നത്.കറുപ്പ്–ടാർ നിറത്തിലുള്ളവയെ കന്നി എന്ന് വിളിക്കുമ്പോൾ മറ്റു നിറഭേദങ്ങളുള്ളവ ചിപ്പിപ്പാറ ആണ്. ഇവയെ രണ്ടിനമായി കെസിഐ (കെന്നൽ ക്ലബ് ഓഫ് ഇന്ത്യ) അംഗീകരിച്ചിട്ടുമുണ്ട്. ഇരയെ കണ്ട് പിന്തുടരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിലാണ് കന്നിയുടെ സ്ഥാനം.കൂർത്ത മുഖവും മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയെ ഇരയെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്നു. മികച്ച കാവൽക്കാരുമാണ് കന്നി നായ്ക്കൾ.തന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് അപരിചിതരായ ജീവികൾ കടന്നുകയറാതെ ശ്രദ്ധിക്കാൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്.അതുകൊണ്ടുതന്നെ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ ഇവയെ കാവലിന് ഉപയോഗിച്ചുവരുന്നു.നമ്മുടെ നാട്ടിൽ കാട്ടാനയുടെയും കാട്ടുപന്നിയുടെയുമൊക്കെ ശല്യമുള്ളയിടത്ത് കന്നി നായ്ക്കളെ പരീക്ഷിക്കാം.കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ഇവയെ പരിശീലനത്തിലൂടെ കൂടുതൽ മിടുക്കരാക്കാൻ കഴിയും. വേട്ടനായ്ക്കളെങ്കിലും മികച്ച കാവൽക്കാരുമാണിവർ.അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽത്തന്നെ…
Read More » -
Health
കരിനൊച്ചി അഥവാ വീട്ടുവളപ്പിലെ വൈദ്യൻ
പണ്ടൊക്കെ നമ്മുടെ വീട്ടുപറമ്പിൽ തന്നെ ആവശ്യമുള്ള ഔഷധച്ചെടികളും അതിൽ പലവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലികളും ഉണ്ടായിരുന്നു.ഒരുവിധം അസുഖങ്ങൾക്കെല്ലാമുള്ള മരുന്നുകൾ ഈ ഔഷധത്തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു എന്നതിനാൽ ഗൗരവമേറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ സമീപിക്കേണ്ടി വരാറുമുള്ളായിരുന്നു.ഇങ്ങനെ നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി. വീട്ടുവളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധത്തിനു ഉപയോഗിക്കുക.കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനിവിളയായോ ഇടവിളയായോ ഇത് നട്ടുവളർത്താം.വലിയ പരിചരണമൊന്നും കൂടാതെ ഇത് വളരുമെന്നതിനാൽ ഒരു തൈ നട്ടുപിടിപ്പിച്ചു ആർക്കും ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താം.മഴക്കാലമാണ് ഇത് നട്ടുപിടിപ്പിക്കാൻ അനുയോജ്യമായ സമയം. ഇതിന്റെ ഉപയോഗരീതികൾ അറിഞ്ഞാൽ ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഒറ്റമൂലി.കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്.വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിയുടെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി. ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്.…
Read More »