Month: January 2022
-
LIFE
യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചി വിമാനത്താവളത്തിന്
നെടുമ്ബാശേരി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 2021ൽ യാത്ര ചെയ്തവരുടെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാം സ്ഥാനത്ത് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് 2021 യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ് – 8,42,582 യാത്രക്കാര്‍. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്തും 3,01,338 രാജ്യാന്തര യാത്രക്കാരുമായി സിയാല്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.നാലാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ് ചെന്നൈ വിമാനത്താവളം വഴി ഇക്കാലയളവിൽ യാത്ര നടത്തിയത്.
Read More » -
Pravasi
ദോഹയിലെ ബിര്‍ളാ പബ്‌ളിക് സ്‌കൂളിലേക്ക് നോർക്ക വഴി നിയമനം
ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡില്‍, സെക്കന്ററി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ്, രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സിബിഎസ്‌ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത. പ്രൈമറി വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്നീ തസ്തികകളിലും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും സെക്കന്ററി വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2022 ഫെബ്രുവരി 7. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബറായ 1800425393ല്‍ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്ബരില്‍ വിദേശത്തു…
Read More » -
Crime
മലപ്പുറത്ത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം വീട്ടമ്മയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി 17 കാരൻ
മലപ്പുറം: ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മയക്കിയ ശേഷം മലപ്പുറത്ത് 17 കാരൻ മധ്യവയസ്‌കയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കി.പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ തോളെല്ലിനും തലയോട്ടിക്കും സാരമായ പരിക്കുകളുണ്ട്. മലപ്പുറം മമ്ബാട് ആണ് സംഭവം. ബൈക്ക് വാങ്ങാനായി പണം കണ്ടെത്താന്‍ മോഷണത്തിനിറങ്ങിയ പ്രതി വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പിന്‍വശത്തെ വാതിലിലൂടെ അകത്ത് കയറി.ഈ സമയം വീട്ടമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.ഇവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.ശേഷം പണവും രണ്ടു മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.വീട്ടമ്മയുടെ വീടിന് രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രതി ഏതാനും ദിവസം നിരീക്ഷണം നടത്തിയ ശേഷം ഇവര്‍ തനിച്ചായ സമയം നോക്കി അതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാളുടെ പേരും മറ്റു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » -
Kerala
ദിലീപ് പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും, തിങ്കളാഴ്ച കോടതിക്ക് കൈമാറും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ നാളെ ഹാജരാക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ ഇന്ന് വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കവെയാണ് കോടതി ഫോണുകൾ കൈമാറാൻ ഉത്തരവിട്ടത്. ഫോണുകള്‍ തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം എന്നായിരുന്നു ഉത്തരവ്. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍ സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവച്ച കവറിൽ കൈമാറേണ്ടത്. ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് മുംബൈയിൽ അയച്ചെന്നും തിരിച്ചെത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം അനുവദിക്കണമെന്നും ദിലീപ് അഭ്യർഥിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എത്തിക്കാൻ കോടതി കർശന ഉത്തരവിട്ടു. മൊബൈലുകൾ കൈമാറണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ്…
Read More » -
LIFE
കേരള രാഷ്ട്രീയത്തിൽ നടന്ന വലിയ ട്രാപ്പിൻ്റെ കഥയുമായ് ‘വരാൽ’; പുതിയ പോസ്റ്റർ പുറത്ത്
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്. സായ്കുമാർ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ…
Read More » -
Health
അറിഞ്ഞ് കഴിച്ചില്ലെങ്കിൽ മോൾക്ക് മാത്രമല്ല അമ്മയ്ക്കും പാരയാണ് പാരസെറ്റമോൾ
പനിക്ക് പാരസെറ്റമോൾ നല്ലതാണ്;പക്ഷെ അറിയണം ഈ കാര്യങ്ങൾ മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്. ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം.പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത്…
Read More » -
Business
മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ പാർസൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെ എസ് ആർ ടി സിയുടെ ടെറാപ്ലെയിൻ കൊറിയര്‍ സര്‍വീസ്
ഇന്ന് കേരളത്തില്‍ ഏതെങ്കിലും ഒരു സാധനം കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് മുഖേന 12 മണിക്കൂര്‍നുള്ളില്‍ മറ്റൊരു ജില്ലയിലുളള ഒരാൾക്ക് എത്തിച്ചു കൊടുക്കാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ അതിനുള്ള പരിഹാരം ആണ് KSRTC യുടെ Terraplane കൊറിയര്‍ സര്‍വീസ്. കേരളത്തില്‍ എവിടെയും നമ്മുടെ സ്വന്തം KSRTC ബസുകളില്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കേണ്ടതെന്തും 12 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത്എത്തിക്കുവാന്‍ Terraplane കൊറിയര്‍ സര്‍വീസ് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു ഡോക്യുമെന്റ്/പാസ്പോര്‍ട്ട്/വിസ/ മരുന്നുകള്‍/ഗിഫ്റ്റ്/വീട്ടുപകരണം/ അങ്ങനെ എന്തും കേരളത്തിലെ വിടെയും വളരെ കുറഞ്ഞ ചിലവില്‍ അയച്ചുകൊടുക്കനാകും. നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം. അയക്കേണ്ട പാഴ്സൽ നന്നായി പായ്ക്ക് ചെയ്ത് നേരെ KSRTC ബസ് സ്റ്റാന്‍ഡില്‍ ഉള്ള Terraplane ഓഫീസിൽ പോവുക, അവർ നിങ്ങളുടെ പാര്‍സല്‍ തൂക്കി നോക്കി അതിന്‍റെ റേറ്റ് പറയും. അതിനുശേഷം ഒരു AWB ബില്‍ തരും . ഈ ബില്‍ നമ്പര്‍ പാഴ്സൽ വാങ്ങേണ്ട ആള്‍ക്ക് പറഞ്ഞു കൊടുക്കുക, ഈ കൊറിയര്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള…
Read More » -
India
ജമ്മു കാഷ്മീരിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു
ജമ്മു കാഷ്മീരിലുണ്ടായ വിവിധ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. 12 മണിക്കൂറിനിടെയാണ് അഞ്ച് ഭീകരരെ വധിക്കുന്നത്. ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. അതേസമയം കാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യുവരിച്ചിരുന്നു. അനന്തനാഗ് ജില്ലയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മൊഹമ്മദ് ആണ് മരിച്ചത്. ബിജ്ബെഹര പ്രദേശത്തെ ഹസൻപുരയിലുള്ള വീടിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
Read More » -
India
വരുന്നു ഡിജിറ്റൽ ഐഡി, എല്ലാം ഒറ്റ കുടക്കീഴിൽ
ന്യൂഡല്‍ഹി: ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നീക്കം തുടങ്ങി.ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാന്‍ ഐടി മന്ത്രാലയമാണ് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.എല്ലാ കാര്‍ഡുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റല്‍ ഐഡിയുടെ രീതി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റര്‍പ്രൈസ് ആര്‍കിടെക്ചര്‍ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിര്‍ദേശം വച്ചിട്ടുള്ളത്.നിലവിലുള്ള ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവര്‍ത്തിച്ചുള്ള വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പറയുന്നത്.
Read More » -
Crime
വിവാഹ മോചിതയായ യുവതിയെ പലതവണ പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ കൊല;58 കാരൻ അറസ്റ്റിൽ
മാനന്തവാടി: ഗര്‍ഭിണിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അയൽവാസിയെ അറസ്റ്റ് ചെയ്തു.എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്.ഇവരുടെ അയല്‍വാസിയായ റഹീം വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹമോചിതയായ റിനിയുമായി കേസിന്റെയും മറ്റ് കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടുകയായിരുന്നു ഇയാൾ. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു. റിനി ഗര്‍ഭിണിയായതോടെയാണ് റഹീം ജ്യൂസില്‍ വിഷം കലര്‍ത്തി ഇവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
Read More »