തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യ ഉദ്പാദനം വർധിപ്പിക്കണമെന്ന് ബിവറേജസ് എംഡിയുടെ ശിപാർശ. ജവാൻ മദ്യത്തിന്റെ ഉദ്പാദനം കൂട്ടണമെന്നും പാലക്കാട് മലബാർ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം.
നിലവിൽ 7,000 കെയ്സ് മദ്യമാണ് പ്രതിദിനം ഉദ്പാദിപ്പിക്കുന്നത്. ഇത് 16,000 കെയ്സാക്കി ഉദ്പാദനം ഉയർത്തണമെന്നാണ് ശിപാർശ. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ഇനിയും ജവാൻ മദ്യത്തിന് ആവശ്യക്കാരുണ്ടെന്നാണ് വിലയിരുത്തൽ.
സർക്കാർ, അനുകൂല നിലപാടെടുത്താൽ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.