LIFETravel

തമിഴ്നാട് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പടെ കെഎസ്ആർടിസി ബസുകൾ ഇന്ന് ഓടും

തിരുവനന്തപുരം: കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുമെന്ന് അധികൃതർ അറിയിച്ചു.തമിഴ്നാട്ടില്‍ രാത്രിക്കാല കര്‍ഫ്യൂവും ഞായറാഴ്ചത്തെ ലോക്ക് ഡൗണും പിന്‍വലിച്ച സഹാചര്യത്തില്‍ അവിടങ്ങളിലേക്കുള്ള  അന്തർസംസ്ഥാന സർവീസുകളും നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി  അധികൃതര്‍ അറിയിച്ചു.
അതേസമയം കേരളത്തിൽ പല
ജില്ലകളും ബി,സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ കടുത്ത നിയന്ത്രണമുണ്ടായിരിക്കുമെന്നും യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈയ്യിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിക്കുന്നു.

Back to top button
error: