Month: January 2022
-
Kerala
സംസ്ഥാനത്ത് 12 ട്രെയിനുകൾ റദ്ദാക്കി
ശനി,ഞായർ ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി 12 ട്രെയിനുകള്‍ റയിൽവെ റദ്ദാക്കി.ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം ഡിവിഷൻ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം ഡിവിഷന്‍ 1)നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(no.16366). 2) കോട്ടയം-കൊല്ലം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06431). 3) കൊല്ലം – തിരുവനന്തപുരം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06425) 4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06435 പാലക്കാട് ഡിവിഷന്‍ 1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06023) 2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06024) 3)കണ്ണൂര്‍ – മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06477). 4)മംഗളൂരു-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06478) 5)കോഴിക്കോട് – കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06481). 6)കണ്ണൂര്‍ – ചര്‍വത്തൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06469) 7)ചര്‍വത്തൂര്‍-മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06491) 8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)
Read More » -
India
നാളെ കരസേനാ ദിനം; പുതിയ യൂണിഫോമിൽ സേനാംഗങ്ങൾ
ന്യൂഡൽഹി: നാളെ കരസേനാ ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യന്‍ സൈന്യം പുതിയ യൂണിഫോം പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.നാളെ നടക്കുന്ന ആര്‍മി പരേഡിലായിരിക്കും ഈ ചടങ്ങ് ഉണ്ടാവുക. ഡിജിറ്റല്‍ പാറ്റേണില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ യൂണിഫോം പഴയതിനേക്കാള്‍ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.മണ്ണിന്റെ നിറവും ഒലിവ് നിറവും ചേര്‍ന്ന നിരവധി നിറങ്ങളുടെ മിശ്രിതവര്‍ണ്ണമായിരിക്കും പുതിയ യൂണിഫോമിന് ഉണ്ടാവുക.ഇന്ത്യന്‍ സൈന്യവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയും സംയുക്തമായി ചേര്‍ന്നാണ് പുതിയ യൂണിഫോം നിര്‍മ്മിക്കുന്നത്.
Read More » -
Kerala
ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ഇടുക്കി: ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾക്കാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. തിങ്കൾക്കാട് സ്വദേശി ഗോപാലൻ (50) ആണ് മരിച്ചത്.നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. മലപ്പുറത്തു നിന്നും രാമക്കൽമേടിന് എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.50 ഓളം കോളേജ് വിദ്യാർഥികൾ ബസിൽ ഉണ്ടായിരുന്നു.
Read More » -
Kerala
ദിലീപ് കേസിൽ തലവയ്ക്കാനില്ല: ഇന്നസെന്റ്
നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് സിനിമാ താരം ഇന്നസെന്റ്.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ,പെണ്‍കുട്ടിക്ക് നീതിലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലം ‘അമ്മ’യുടെ പ്രസിഡന്റായിരുന്നില്ലേ അപ്പോൾ ‘മകന്റെ’ വിഷയത്തിൽ ഇടപെടേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കാര്യം മനസ്സിലായെന്നും തൽക്കാലം ദിലീപ് വിഷയത്തില്‍ തല വയ്‌ക്കാന്‍ ഇല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ നിന്ന് ഗുരുദേവനെ ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ബിജെപി കേരള ഘടകം
റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി പകരം ശങ്കരാചാര്യരെ പ്രതിഷ്ഠിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചെന്ന വാദം തെറ്റെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം.ഗുരുദേവനെ ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഫ്‌ളോട്ട് നിരാകരിച്ചത് ചട്ടപ്രകാരമല്ലാത്തതിനാലാണെന്നുമാണ് ബി ജെ പി നേതാക്കളുടെ വിശദീകരണം. സംസ്ഥാനങ്ങള്‍ നല്‍കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ ഫ്ലോട്ടില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണന്ന് കേന്ദ്ര സര്‍ക്കാരോ ജൂറിയോ നിര്‍ദ്ദേശിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാധാരണയിലും പകുതിയില്‍ താഴെ മാത്രം ആള്‍ക്കാര്‍ക്കാണ് പ്രവേശനമുള്ളത്. അതോടൊപ്പം നിശ്ചലദൃശ്യങ്ങളുടെയും എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ നിശ്ചലദൃശ്യത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. അതേസമയം ജൂറിയിലെ അംഗങ്ങള്‍ മികച്ച അഭിപ്രായം പറഞ്ഞിട്ടും അവസാന നിമിഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Read More » -
India
ദുബായ് വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ടേക്ക് ഓഫിനിടെയാണ് ഒരേ റണ്‍വേയില്‍ രണ്ട് എമിറേറ്റ്‌സ് വിമാനങ്ങള്‍ ഒരേദിശയില്‍ വന്നത്.ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ- 568 എന്ന വിമാനവും ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് 9:50 ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനവുമാണ് ടേക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത്. എമിറേറ്റ്സ് ഫ്ളൈറ്റ് ഷെഡ്യൂള്‍ അനുസരിച്ച് രണ്ട് വിമാനങ്ങളുടെയും ടേക്ക് ഓഫ് സമയം തമ്മില്‍ അഞ്ച് മിനിറ്റ് വ്യത്യാസമുണ്ടായിരുന്നു. ദുബായ്-ഹൈദരാബാദ് വിമാനം റണ്‍വേ 30 ആറില്‍ നിന്ന് ടേക്ക്-ഓഫിന് തയ്യാറെടുക്കുമ്ബോള്‍ അതേ ദിശയില്‍ അതിവേഗത്തില്‍ ഒരു വിമാനം എത്തുന്നത് ജീവനക്കാര്‍ കണ്ടു. ഉടന്‍ തന്നെ ദുബായ്-ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് നിര്‍ത്തിവെക്കാന്‍ എടിസി നിര്‍ദേശം നല്‍കുകയായിരുന്നു.തുടർന്ന് വിമാനം വേഗത കുറച്ച് സുരക്ഷിതമാക്കി.പിന്നീട് ടാക്‌സിവേ എന്‍4 വഴിയാണ് വിമാനം റണ്‍വേ ക്ലിയര്‍ ചെയ്ത് നല്‍കിയത്. സംഭവത്തെക്കുറിച്ച് യുഎഇ ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ദി എയര്‍…
Read More » -
Kerala
ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു;അയ്യപ്പ സ്തുതികളാൽ സന്നിധാനവും പരിസരവും
മകര സംക്രമസന്ധ്യയുടെ പുണ്യം നിറച്ചു ശബരിമലയില്‍ മകരവിളക്ക് തെളിഞ്ഞു.വൈകിട്ട് 6.47 ന് ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്ബലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്.കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് ഇന്ന് ശബരിമലയില്‍ ദൃശ്യമായത്.ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്ബരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകിട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂര്‍വം ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.
Read More » -
Kerala
ക്രിസ്മസ്- ന്യൂഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഞായറാഴ്ച
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ജനുവരി 16 ഞായറാഴ്ച നടക്കും.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. ക്രിസ്മസ്- ന്യൂഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേര്‍ക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം 5ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. XA, XB, XC, XD, XE, XG എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.
Read More » -
India
പശ്ചിമബംഗാൾ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം ഒൻപതായി; ആറു പേരുടെ നില ഗുരുതരം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയ്പാൽഗുഡിക്ക് സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി ഉയര്‍ന്നു. പരിക്കേറ്റ് 37 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളതിൽ ആറ് പേരുടെ നില ഗുരുതരവുമാണ്. ബംഗാളിലെ ജയ്പാൽഗുഡി ജില്ലയിലെ മെയ്‌നാഗുരി പട്ടണത്തിന് സമീപം ഇന്നലെയായിരുന്നു അപകടം. ബിക്കാനീര്‍ -ഗുവാഹത്തി എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. .ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കും.
Read More » -
Kerala
13 പ്രാവശ്യം പീഡിപ്പിച്ചിട്ടും കന്യാസ്ത്രീ എതിർത്തില്ല; ബിഷപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നിൽ
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡന പരാതി വന്ന ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന ചോദ്യമായിരുന്നു 13 വട്ടം ബലാത്സംഗം ചെയ്തിട്ടും ഒരു തവണ പോലും കന്യാസ്ത്രീ എന്തേ എതിര്‍ത്തില്ല എന്നത്.ആ വാദം തന്നെ കോടതിയും മുഖവിലയ്ക്ക് എടുത്തതാണ് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടാനുള്ള പ്രധാന കാരണം.2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ ബിഷപ്പ് 13 തവണ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ വന്ന ദിവസങ്ങളിലെ സന്ദര്‍ശക ഡയറിയിലെ സാക്ഷ്യപ്പെടുത്തല്‍ മാത്രമായിരുന്നു ഇതിന് ആധാരം.തന്നെയുമല്ല ഇവർ പരാതി നൽകുന്നത് 2018- ലായിരുന്നു.2014 മുതൽ 2016 വരെയാണ് പീഡിപ്പിച്ചത് എന്നു പറയുമ്പോൾ തന്നെ 2016 ന് ശേഷം പീഡിപ്പിച്ചിട്ടില്ല എന്നുവേണമല്ലോ അനുമാനിക്കാൻ.അപ്പോൾ പരാതി നൽകാൻ പിന്നെയും രണ്ടു വർഷം കാത്തിരുന്നതെന്തിനെന്ന ചോദ്യം ബാക്കിയായി. ബിഷപ്പ് ബന്ദിയാക്കിവച്ചാണ് പീഡിപ്പിച്ചതെന്ന പരാതിയും ആരോപണത്തില്‍ മാത്രം ഒതുങ്ങി. ഇതിനൊന്നും തെളിവില്ലാതിരുന്നതും ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതിരുന്നതും തിരിച്ചടിയായി. മേലധികാരി എന്ന നിലയില്‍ ഇവര്‍ ബിഷപ്പിനെ ഭയപ്പെട്ടിരുന്നുവെന്ന…
Read More »