KeralaNEWS

ദിലീപ് കേസിൽ തലവയ്ക്കാനില്ല: ഇന്നസെന്റ്

ടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് സിനിമാ താരം ഇന്നസെന്റ്.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ,പെണ്‍കുട്ടിക്ക് നീതിലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദീർഘകാലം ‘അമ്മ’യുടെ പ്രസിഡന്റായിരുന്നില്ലേ അപ്പോൾ ‘മകന്റെ’ വിഷയത്തിൽ ഇടപെടേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കാര്യം മനസ്സിലായെന്നും തൽക്കാലം  ദിലീപ് വിഷയത്തില്‍ തല വയ്‌ക്കാന്‍ ഇല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: