കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയ്പാൽഗുഡിക്ക് സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി ഉയര്‍ന്നു. പരിക്കേറ്റ് 37 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളതിൽ ആറ് പേരുടെ നില ഗുരുതരവുമാണ്.
ബംഗാളിലെ ജയ്പാൽഗുഡി ജില്ലയിലെ മെയ്‌നാഗുരി പട്ടണത്തിന് സമീപം ഇന്നലെയായിരുന്നു അപകടം. ബിക്കാനീര്‍ -ഗുവാഹത്തി എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. .ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കും.