KeralaNEWS

ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ടുക്കി: ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾക്കാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. തിങ്കൾക്കാട് സ്വദേശി ഗോപാലൻ (50) ആണ് മരിച്ചത്.നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.
മലപ്പുറത്തു നിന്നും രാമക്കൽമേടിന് എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.50 ഓളം കോളേജ് വിദ്യാർഥികൾ ബസിൽ ഉണ്ടായിരുന്നു.

Back to top button
error: