IndiaNEWS

നാളെ കരസേനാ ദിനം; പുതിയ യൂണിഫോമിൽ സേനാംഗങ്ങൾ

ന്യൂഡൽഹി:  നാളെ കരസേനാ ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യന്‍ സൈന്യം പുതിയ യൂണിഫോം പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.നാളെ നടക്കുന്ന ആര്‍മി പരേഡിലായിരിക്കും ഈ ചടങ്ങ് ഉണ്ടാവുക.

 ഡിജിറ്റല്‍ പാറ്റേണില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ യൂണിഫോം പഴയതിനേക്കാള്‍ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.മണ്ണിന്റെ നിറവും ഒലിവ് നിറവും ചേര്‍ന്ന നിരവധി നിറങ്ങളുടെ മിശ്രിതവര്‍ണ്ണമായിരിക്കും പുതിയ യൂണിഫോമിന് ഉണ്ടാവുക.ഇന്ത്യന്‍ സൈന്യവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയും സംയുക്തമായി ചേര്‍ന്നാണ് പുതിയ യൂണിഫോം നിര്‍മ്മിക്കുന്നത്.

Back to top button
error: