Month: January 2022
-
Kerala
പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നൽകണം
പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ് നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ചികിത്സാ ചെലവിനായി പരമാവധി ഒരു ലക്ഷം രൂപവരെ ലഭിക്കും. പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ ചെലവിന് പരിധിയില്ല. സ്ഥായിയായ അംഗവൈകല്യം സംഭവിച്ചവര്‍ക്കും മരണമടയുന്നവരുടെ…
Read More » -
NEWS
ബസ്ചാർജ് വർധന ഫെബ്രുവരി 1 മുതൽ, മിനിമം 10, വിദ്യാർഥികൾക്ക് 5 രൂപ
മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്തും. ബി.പി.എൽ കുടുംബങ്ങളിലെ വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യം. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി വർദ്ധിപ്പിക്കും തിരുസ്വനന്തപുരം: ഫെബ്രുവരി 1 മുതൽ ബസ് നിരക്കു വർദ്ധിപ്പിക്കും. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണു ശുപാർശ. തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. ബി.പി.എൽ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവിൽ വിദ്യാർഥികൾക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണു നിർദേശം. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയ്ക്കു സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50 ശതമാനം അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.
Read More » -
Kerala
കോൺട്രാക്ട് ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം : കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന വാഹന ഉടമകളുടെ 72 മണിക്കൂർ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. റോഡ് നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതൽ സമയം നൽകുക, അനാവശ്യ ഫൈനുകൾ ഒഴിവാക്കുക, നിലവിലെ നിറത്തിൽ സെപ്തംബർ 30 വരെ വാഹനങ്ങൾ സി.എഫ് ചെയ്യാൻ സൗകര്യമൊരുക്കുക, ജിപിഎസ് ഘടിപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക, റോഡു നികുതി മാസ തവണകളാക്കുക, കേരള ബാങ്ക് വഴിയുള്ള പുനരധിവാസ ലോണിന് സിബിൽ സ്കോർ സർക്കാർ 400 ആയി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സൂചനാ സത്യാഗ്രഹ സമരം.ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമാപന ദിവസത്തെ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, ട്രഷറർ ഐവർ, ബി. ഒ.സി. ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയൻ…
Read More » -
Kerala
ഭക്തസഹ്രസങ്ങൾക്ക് ദർശന പുണ്യമായി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു
ഭക്തസഹ്രസങ്ങൾ ശരണംവിളികളുമായി കാത്തുനിൽക്കെ ദർശന പുണ്യമായി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. പൊന്നമ്പലമേട്ടിൽ 6.50നാണ് ആദ്യ മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്. അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചിന് ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികൾ യാത്രയെ വാദ്യമേളങ്ങൾ, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്നായിരുന്നു ദീപാരാധന.
Read More » -
India
റെയിൽവേയിൽ ഇനി ഗാർഡുമാരില്ല; മാനേജർ മാത്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിൽ ഇനി ഗാർഡുമാരില്ല. ഗാർഡുമാരുടെ തസ്തിക ഇനിമുതൽ മാനേജർമാർ എന്നാണ് അറിയപ്പെടുക.ഇന്ത്യന്‍ റെയില്‍വേ പുറപ്പെടുവിച്ച റിവിഷന്‍ ഓഫ് ഡസിഗ്നേഷന്‍ സര്‍ക്കുലറിലാണ് തസ്തികാ പേരുമാറ്റം വിശദമാക്കിയിട്ടുള്ളത്. ഈ മാസം 13-ാം തിയതിയാണ് റെയില്‍വേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Read More » -
India
ഒമിക്രോണ്‍ തരംഗത്തിൽ മരിച്ചവരിൽ ഏറിയ പങ്കും വാക്സിൻ സ്വീകരിക്കാത്തവരെന്ന് ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി
ഒമിക്രോണ്‍ തരംഗത്തിൽ മരിച്ചവരിൽ ഏറിയ പങ്കും വാക്സിൻ സ്വീകരിക്കാത്തവരെന്ന് ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദർ ജയിൻ. ജനുവരി ഒൻപതിനും 12നും ഇടയിൽ മരിച്ച 97 പേരിൽ 70 പേരും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരും 19 പേർ ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരും എട്ടു പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരും ആയിരുന്നു. പൂർണമായും വാക്സിൻ സ്വീകരിച്ചവരിൽ പലരും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും 18ന് വയസിന് താഴെ പ്രായമുള്ള ഏഴ് രോഗികൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ആയിരുന്നു. മരിച്ചവരിൽ 75 ശതമാനത്തിലും അധികം പേർ ഒരു ഡോസ് വാക്സിൻ പോലും എടുത്തവർ ആയിരുന്നില്ല. ഡൽഹിയിൽ വ്യാഴാഴ്ച 28,867 കോവിഡ് കേസുകളും 31 മരണവും റിപ്പോർട്ട് ചെയ്തു.
Read More » -
India
തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടയിൽ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു
മധുര:പൊങ്കലിനോടനുബന്ധിച്ച് ആവണിയാപുരത്തു നടന്ന ജല്ലിക്കെട്ടിനിടയിൽ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരന് ദാരുണാന്ത്യം.നെഞ്ചില്‍ കാളയുടെ കുത്തേറ്റ മധുര സ്വദേശി ബാലമുരുകന്‍ (18) ആണു മരിച്ചത്. കാഴ്ചക്കാരനായെത്തിയ ബാലമുരുകന്‍ തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു അബദ്ധത്തിൽ വീഴുകയായിരുന്നു.പെട്ടെന്നുതന്നെ ബാലമുരുകനെ മധുര രാജാജി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറ്റവും കൂടുതല്‍ കാളകളും മത്സരാര്‍ഥികളും പങ്കെടുക്കുന്നതാണ് മധുര ആവണിയാപുരത്തെ ജല്ലിക്കെട്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പേരിലുളള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎല്‍എയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുളള ബൈക്കുമായിരുന്നു സമ്മാനം. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ടാണ് മധുര ആവണിയാപുരത്തേത്.
Read More » -
India
ഐഎസ്എല്ലിൽ ഇന്നും സമനില
ഐ എസ് എല്ലിലെ ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ എഫ് സി ഗോവയും നോര്‍ത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഈ സമനിലയോടെ നോര്‍ത്ത് ഈസ്റ്റ് 9 പോയിന്റുമായി പത്താം സ്ഥാനത്തും ഗോവ 13 പോയിന്റുമായി 8ആം സ്ഥാനത്തും തുടരുകയാണ്.20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ഒന്നാമത്.
Read More » -
India
വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാലു കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി
ദുബായ്: 2019 ല്‍ ദുബൈ- അല്‍ഐന്‍ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം( ഏകദേശം നാലു കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ച് ദുബായ് കോടതി. അല്‍ഐനിന് സമീപം അൽലിസാലി പാലത്തിലായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് ഓര്‍മ ശക്തി നഷ്ടപ്പെട്ടതടക്കം ഗുരുതര പരുക്കുകളാണ് വിനുവിന് സംഭവിച്ചത്.മൂന്നുവർഷമായി നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോടതിയുടെ വിധി.
Read More » -
India
കുവൈത്ത് പെട്രോളിയം കമ്പനിയിൽ തീപിടുത്തം; രണ്ട് ഇന്ത്യക്കാർ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ(കെ.എന്‍.പി.സി) അല്‍ അഹമ്മദി ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തിൽ 2 ഇന്ത്യക്കാര്‍ മരിച്ചു.അറബി എന്‍ന്റെര്‍ടെക്ക് കമ്ബിനിയിലെ മെയിന്റെറന്‍സ് ജീവനക്കാരണ് മരണമടഞ്ഞത്.ഒരാൾ തമിഴ്നാട് സ്വദേശിയും മറ്റൊരാൾ രാജസ്ഥാൻ സ്വദേശിയുമാണെന്നാണ് അറിയുന്നത് സംഭവത്തില്‍ പത്തോളം ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലേക്ക് മാറ്റി.ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് അറിയുന്നത്.
Read More »