Month: January 2022
-
NEWS
‘കള്ളൻ ഡിസൂസ’ വരുന്നു
നഗരത്തിലെ അറിയപ്പെടുന്ന കള്ളന്മാരാണ് ഡിസൂസയും ഗംഗാധരനും. ഇരുവരുടെയും പ്രവർത്തനങ്ങൾ ഒന്നിച്ചാണ്. ഒരു മോഷണത്തിനിടയിൽ ഡിസൂസ രക്ഷപെട്ടെത്തിയത് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ മനോജിൻ്റെ വീട്ടിൽ.അവിടെ അകപ്പെട്ട കള്ളൻ്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ ‘കള്ളൻ ഡിസൂസ’യിൽ അവതരിപ്പിക്കുന്നത് നഗരത്തിൽ ചെറുകിട മോഷണങ്ങൾ നടത്തി വരുന്ന രണ്ടു കള്ളന്മാരുടേയും അവർക്കിടയിലേക്ക് എത്തപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ‘കള്ളൻ ഡിസൂസ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവാഗതനായ ജിത്തു.കെ ജയനാണ് ചിത്രം സംവിധാനം ചെയ്യന്നത്. റാംഷി അഹമ്മദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റാംഷി മുഹമ്മദ് ഈ ചിത്രം നിർമ്മിക്കുന്നു. കോ- പ്രൊഡ്യൂസേർസ്- സാന്ദ്രാ തോമസ്, തോമസ് ജോസഫ് പട്ടത്താനം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ജയന്ത് മാമ്മൻ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്. ഡിസൂസ, ഗംഗാധരൻ എന്നിവരാണ് കള്ളന്മാർ. ഒന്നിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഒരു മോഷണത്തിനിടയിൽ ഡിസൂസ രക്ഷപെട്ടെത്തിയത് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ…
Read More » -
India
തളര്‍ന്നു കിടന്നയാള്‍ കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ നടക്കാനും സംസാരിക്കാനും തുടങ്ങിയെന്ന് റിപ്പോര്‍ട്ട്
അഞ്ചു വര്‍ഷം മുൻപ് നടന്ന ഒരു അപകടത്തില്‍ ചലന ശേഷിയും സംസാര ശേഷിയും നഷ്ടപെട്ട ആൾ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ചലനശേഷി വീണ്ടെടുക്കുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തതായി റിപ്പോർട്ട്.ഝാര്‍ഖണ്ഡിലാണ് സംഭവം. ബൊക്കാറോയില്‍ സല്‍ഗാഡിയ ഗ്രാമത്തിലെ ദുലര്‍ചന്ദ് മുണ്ട എന്ന ആളാണ് ഇങ്ങനെ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇയാള്‍ അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്നുവെന്നും നടക്കാനോ സംസാരിക്കാനോ പറ്റാത്ത വിധം ചലന ശേഷി നഷ്ടമായിരുന്നെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഡോക്ടര്‍മാരും സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം.
Read More » -
Kerala
കുട്ടികളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം നാടുവിട്ട രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരുവനന്തപുരം: കുട്ടികളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം മുങ്ങിയ രണ്ടു സ്ത്രീകളും അവരുടെ കാമുകൻമാരും ഉൾപ്പടെ നാലൂപേർ പോലീസ് പിടിയിലായി.തമിഴ്നാട് കുറ്റാലത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നുമാണ് ഇവർ പിടിയിലായത്.പള്ളിക്കല്‍ സ്വദേശികളും ഭര്‍തൃമതികളുമായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ ഡിസംബർ 26-നാണ് കാമുകന്‍മാര്‍ക്കൊപ്പം നാടുവിട്ടത്. ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുമുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. വര്‍ക്കല രഘുനാഥപുരം ബി എസ് മന്‍സില്‍ ഷൈന്‍ (38) എന്ന് വിളിക്കുന്ന ഷാന്‍, കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് സ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായിട്ടുള്ളത്.
Read More » -
NEWS
‘നൊണ’ ഇന്ന് വയനാട്ടിൽ ആരംഭിച്ചു
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നൊണ.’ നാടക രചനക്ക് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹേമന്ത് കുമാർ തിരക്കഥ രചിച്ച് പ്രശസ്ത നാടക സംവിധായകൻ രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത് സമീപകാലത്ത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നൊണ’ ഇന്ന് വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു. മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നാടക സംവിധായകനായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്. നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള നാടക സംവിധായകനാണ് രാജേഷ് ഇരുളം. അഞ്ചു പ്രാവശ്യം നാടക രചനക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അപ്പോത്തിക്കരി, കൊത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടി യാണ് ഹേമന്ത് കുമാർ. നാടകരംഗത്തെ രണ്ടു പ്രതിഭാധനന്മാരുടെ സംഗമം എന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നാടകരംഗത്തെ…
Read More » -
Kerala
കേരളത്തിൽ വീണ്ടും സ്കൂളുകൾ അടയ്ക്കുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും അടക്കും.ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതല്‍ ഒൻപതാം ക്ലാസുകള്‍ വരെയാണ് അടയ്ക്കുന്നത്. ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകള്‍ മാത്രമാവും നടക്കുക.ബാക്കി ഓണ്‍ലൈന്‍ ക്ലാസുകളായി തുടരും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം. മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.എങ്കിലും രാത്രി കര്‍ഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടികള്‍ ഓണ്‍ലൈനായി നടത്തും. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായാല്‍ അതത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മേലധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തില്‍ തീരുമാനമായി
Read More » -
Kerala
എസ്.പി ഹരിശങ്കറിനെതിരെ നടപടിക്കൊരുങ്ങി കാത്തലിക്ക് ഫെഡറേഷൻ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രതികരിച്ച എസ്.പി ഹരിശങ്കറിനെതിരെ കാത്തലിക്ക് ഫെഡറേഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു. സംഘടനാ നേതാവ് പി.പി ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ ഇത്തരം പ്രതികരണം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.പി നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന് അദ്ദേഹം പറഞ്ഞു
Read More » -
Kerala
ബലാത്സംഘ കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രാര്‍ത്ഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. സത്യത്തെ സ്‌നേഹിക്കുന്നവര്‍ തന്നോടപ്പമുണ്ടായിരുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലാണ് ബിഷപ്പ് പാട്ട് കുര്‍ബാന അര്‍പ്പിച്ചത്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികള്‍. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് തൃശ്ശൂര്‍ മറ്റത്ത് നിന്നുംവന്ന ബന്ധുക്കള്‍ അറിയിച്ചു. കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതില്‍ അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു.
Read More » -
Kerala
ഫ്രാങ്കോ കേസ്: നിയമ പോരാട്ടം തുടരുമെന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും പരാതിക്കാരിയുടെ സഹപ്രവർത്തകയായ സിസ്റ്റർ അനുപമ
നിയമ പോരാട്ടം തുടരുമെന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും പരാതിക്കാരിയുടെ സഹപ്രവർത്തകയായ സിസ്റ്റർ അനുപമ. കേസിൽ അപ്പീലിന് പോകും. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു. കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കോട്ടയം മുന്‍ എസ്പി എസ്. ഹരിശങ്കര്‍. നൂറ് ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിത്. വിധി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സാക്ഷികളിൽ ഒന്നുപോലും കൂറുമാറിയിട്ടില്ല. എന്നിട്ടും വിധി മറിച്ചായി. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു. കേസന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയ ഉദ്യോഗസ്ഥനാണ് ഹരിശങ്കര്‍.
Read More » -
Kerala
നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്.
Read More » -
India
ആന്ധ്രാപ്രദേശില്‍ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു
ആന്ധ്രാപ്രദേശ്: പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമില്‍ മീൻ ലോറി മറിഞ്ഞ് നാലു പേർ മരിച്ചു.ഇന്നു രാവിലെയായിരുന്നു സംഭവം.10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുവ്വഡയില്‍ നിന്ന് നാരായണപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 14 പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
Read More »