റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി പകരം ശങ്കരാചാര്യരെ പ്രതിഷ്ഠിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചെന്ന വാദം തെറ്റെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം.ഗുരുദേവനെ ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഫ്ളോട്ട് നിരാകരിച്ചത് ചട്ടപ്രകാരമല്ലാത്തതിനാലാണെന്നു മാണ് ബി ജെ പി നേതാക്കളുടെ വിശദീകരണം.
സംസ്ഥാനങ്ങള്‍ നല്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ ഫ്ലോട്ടില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണന്ന് കേന്ദ്ര സര്‍ക്കാരോ ജൂറിയോ നിര്‍ദ്ദേശിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാധാരണയിലും പകുതിയില്‍ താഴെ മാത്രം ആള്‍ക്കാര്‍ക്കാണ് പ്രവേശനമുള്ളത്. അതോടൊപ്പം നിശ്ചലദൃശ്യങ്ങളുടെയും എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേ ശങ്ങള്ക്ക് മാത്രമാണ് ഇത്തവണ നിശ്ചലദൃശ്യത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.
അതേസമയം ജൂറിയിലെ അംഗങ്ങള്‍ മികച്ച അഭിപ്രായം പറഞ്ഞിട്ടും അവസാന നിമിഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.