ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡന പരാതി വന്ന ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന ചോദ്യമായിരുന്നു 13 വട്ടം ബലാത്സംഗം ചെയ്തിട്ടും ഒരു തവണ പോലും കന്യാസ്ത്രീ എന്തേ എതിര്‍ത്തില്ല എന്നത്.ആ വാദം തന്നെ കോടതിയും മുഖവിലയ്ക്ക് എടുത്തതാണ് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടാനുള്ള പ്രധാന കാരണം.2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ ബിഷപ്പ് 13 തവണ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ വന്ന ദിവസങ്ങളിലെ സന്ദര്‍ശക ഡയറിയിലെ സാക്ഷ്യപ്പെടുത്തല്‍ മാത്രമായിരുന്നു ഇതിന് ആധാരം.തന്നെയുമല്ല ഇവർ പരാതി നൽകുന്നത് 2018- ലായിരുന്നു.2014 മുതൽ 2016 വരെയാണ് പീഡിപ്പിച്ചത് എന്നു പറയുമ്പോൾ തന്നെ 2016 ന് ശേഷം പീഡിപ്പിച്ചിട്ടില്ല എന്നുവേണമല്ലോ അനുമാനിക്കാൻ.അപ്പോൾ പരാതി നൽകാൻ പിന്നെയും രണ്ടു വർഷം കാത്തിരുന്നതെന്തിനെന്ന ചോദ്യം ബാക്കിയായി.
ബിഷപ്പ് ബന്ദിയാക്കിവച്ചാണ് പീഡിപ്പിച്ചതെന്ന പരാതിയും ആരോപണത്തില്‍ മാത്രം ഒതുങ്ങി. ഇതിനൊന്നും തെളിവില്ലാതിരുന്നതും ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതിരുന്നതും തിരിച്ചടിയായി. മേലധികാരി എന്ന നിലയില്‍ ഇവര്‍ ബിഷപ്പിനെ ഭയപ്പെട്ടിരുന്നുവെന്ന വാദവും കോടതിയില്‍ നിലനിന്നില്ല.
മിഷനറീസ് ഓഫ് ജീസസ് (എംജെ) എന്ന സന്യാസ സമൂഹത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരുന്ന കന്യാസ്ത്രീ ബിഷപ്പിന്റെ കീഴിലെന്ന വാദവും തെറ്റി. ഇതും കോടതി തള്ളി. സാക്ഷികളില്‍ ആരും കൂറുമാറാതിരുന്നതോടെ പ്രതിഭാഗം കേസ് നടത്തിപ്പ് അട്ടിമറിച്ചെന്ന വാദത്തിനും പ്രസക്തിയില്ലാതെയായി.