Month: January 2022

  • Kerala

    സന്തോഷ് ട്രോഫി മത്സരത്തിന്റെ ഭാഗ്യചിഹ്നം രൂപകല്‍പന ചെയ്യാന്‍ അവസരം; ആർക്കും പങ്കെടുക്കാം

    കോഴിക്കോട്: മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം രൂപകല്‍പന ചെയ്യാന്‍ പൊതുജനങ്ങൾക്ക് അവസരം.കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ചിഹ്നം.ആർക്കുവേണമെങ്കിലും  മത്സരത്തില്‍ പങ്കെടുക്കാം.   ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോടു കൂടിയുള്ള (jpeg, png, pdf) ചിത്രം ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുൻപായി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ടോ [email protected] എന്ന മെയിലിലോ അയക്കാം. അയക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബറും വിലാസവും ഉള്‍പ്പെടുത്തണം.   സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 6 വരെ മലപ്പുറത്ത് നടക്കും.ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ ഫെബ്രുവരി 20നാണ്.22നു ബംഗാൾ, 24നു മേഘാലയ, 26നു പഞ്ചാബ് ടീമുകൾക്കെതിരെയാണ് കേരളത്തിന്റെ മറ്റു മത്സരങ്ങൾ.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടി സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക.     കേരളമടക്കം 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒരു ടീമിന് നാല് മത്സരങ്ങളുണ്ടാവും. മാര്‍ച്ച് ആറിനാണ് ഫൈനല്‍.

    Read More »
  • NEWS

    കാസര്‍കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

    ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. മജീദ് വീട്ടില്‍ നിന്നും ബൈക്കിൽ പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ നുള്ളിപ്പാടി സ്വദേശി മരിച്ചു. നെക്രഅബ്ദുല്ല- നഫീസ ദമ്പതികളുടെ മകന്‍ നുള്ളിപ്പാടി സുരഭി ഹൗസിംഗ് കോളനിയിലെ എന്‍.എ. അബ്ദുല്‍ മജീദാ(40)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. മജീദ് വീട്ടില്‍ നിന്നും പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. അപകടസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അമീന, മഷൂദ് അബ്ദുല്ല, ഫഹീം, അമീന്‍.

    Read More »
  • Kerala

    കൊലക്കേസ് പ്രതി പോക്സോ കേസിൽ അറസ്റ്റിൽ

    മാവേലിക്കര:വള്ളികുന്നത്ത്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍.വള്ളികുന്നം വളാച്ചാല്‍ ശംഭു ഭവനത്തില്‍ ശംഭുവാണ് (24) അറസ്റ്റിലായത്.  13ന് രാത്രിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.   പാവുമ്ബ ക്ഷേത്രത്തിലെ കൊലപാതകമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്​ ഇയാളെന്ന്​ പൊലീസ്​ പറഞ്ഞു.പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു ഇയാള്‍ക്കെതിരെ പോക്​സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്​.എസ്.ഐ ജി. ഗോപകുമാര്‍ സി.പി.ഒമാരായ ലാല്‍, സജന്‍, അനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  

    Read More »
  • India

    ലതാ മങ്കേഷ്കറുടെ ആരോഗ്യ നില ഗുരുതരമെന്ന് വാർത്ത

    മുംബൈ: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനില കൂടുതൽ വഷളായതായി റിപ്പോർട്ട്.കോവിഡിന് പുറമെ  ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യ നില കൂടുതൽ വഷളാകാൻ കാരണം. ജനുവരി 11 നാണ് കോവിഡ് ബാധിച്ച് ലതാ മങ്കേഷ്കറെ  മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ലതാമങ്കേഷ്‌കറിനെ പ്രായത്തിന്റേതായ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. 92 വയസ്സാണ് പ്രശസ്ത ഗായികയ്ക്ക്.

    Read More »
  • Kerala

    ഈ മാസം19 മുതൽ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷൻ 

    തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷൻ നൽകാൻ തീരുമാനമായി.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇത്. 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്‌ ഇങ്ങനെ കോവാക്‌സീന്‍ മാത്രമാണ് നല്‍കുക.രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.

    Read More »
  • Kerala

    കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, കല്ലേറ്

    പത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ചേരി തിരിഞ്ഞുള്ള കല്ലേറിൽ ഇരുഭാഗത്തെയും നിരവധി പ്രവർത്തകർക്ക് പരിക്കുണ്ട്. കല്ലേറില്‍ കൊടുമണ്‍ സിഐ മഹേഷ് കുമാറിനും മറ്റ് രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് പാനലോ സ്ഥാനാര്‍ഥികളോ ഇല്ലായിരുന്ന ഇവിടെ സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു മത്സരം.അഭിമാനപോരാട്ടമായതിനാൽ  ഇരുപാര്‍ട്ടികളിലേയും നിരവധി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് നടന്ന അങ്ങാടിക്കല്‍ എസ്‌എന്‍വി സ്‌കൂള്‍ പരിസരത്ത് രാവിലെ മുതല്‍ തമ്ബടിച്ചിരുന്നു.രാവിലെ മുതൽ തന്നെ നേരിയ സംഘര്‍ഷം പ്രദേശത്തുണ്ടായിരുന്നു.സംഘര്‍ഷം നിയന്ത്രിക്കാനാണ് പോലീസ് ഇടപെട്ടത്. ഇതിനിടെയാണ് സിഐ മഹേഷ് കുമാറിന് തലക്ക് പരിക്കേറ്റത്. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

    Read More »
  • India

    കോവിഡ്: ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവച്ചു

    കോവി‍‍ഡ് ആശങ്കയെത്തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരവും മാറ്റിവച്ചു. ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കാനിനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരമാണ് മാറ്റിവച്ചത്. ഈ സീസണില്‍ കോവിഡിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുന്ന മൂന്നാമത്തെ മത്സരമാണിത്. നേരത്തെ എടികെ മോഹന്‍ ബ​ഗാന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്ന ഒഡിഷയ്ക്കെതിരായ മത്സരവും ഇന്നലെ നിശ്ചയിച്ചിരുന്ന ബെം​ഗളുരുവിനെതിരായ മത്സരവുമാണ് മാറ്റിവച്ചത്.

    Read More »
  • Kerala

    12 കോടി പെയിന്റിംഗ് തൊഴിലാളിക്ക്; ടിക്കറ്റെടുത്ത് ഇന്ന് രാവിലെ

    കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടിപ്പിൽ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദർ എന്നുവിളിക്കുന്ന സദാനന്ദന് .ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.12 കോടിയാണ് സമ്മാനം. 50 വർഷത്തിലേറെയായി പെയിന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളായ സദൻ രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്നും ഒരുപാട് കടമുണ്ടെന്നും അദ്ദേഹം പറയുന്നു. മക്കൾക്ക് വേണ്ടി വല്ലതും ചെയ്യണം. ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറഞ്ഞു.  കുടയംപടിയ്ക്കു സമീപം പാണ്ഡവത്തു നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റ് ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.

    Read More »
  • NEWS

    ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത്

    നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.  ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുമ്പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭാര്യയുമായി അകന്ന് കഴിയുകയായരുന്ന ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത് അമ്പലവയൽ: ആസിഡ് ആക്രമണ കേസ്സ്  പ്രതി സനൽ ഇപ്പോഴും കാണാമറയത്ത് തന്നെ. ഇയാൾ കണ്ണൂരിലേക്ക് കടന്നു കളഞ്ഞു എന്നാണ് പൊലീസ് പറയുന്ന ന്യായം. കണ്ണൂർ പോലീസുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്‌. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭര്‍ത്താവ് സനല്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 78 A 0136 യമഹ ബൈക്കിലാണ് ഇയാള്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടത്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ്…

    Read More »
  • Kerala

    ക്രിസ്മസ് പുതുവത്സര ബമ്ബര്‍; 12 കോടിയുടെ സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്

    തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്ബര്‍ 12കോടിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്.ബിജി വര്‍ഗീസ് എന്ന ഏജന്റില്‍ നിന്നും വിറ്റുപോയ XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറി ഏജന്‍സി ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.അതേസമയം ഭാ​ഗ്യശാലിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

    Read More »
Back to top button
error: