NEWS

കാസര്‍കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. മജീദ് വീട്ടില്‍ നിന്നും ബൈക്കിൽ പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ നുള്ളിപ്പാടി സ്വദേശി മരിച്ചു. നെക്രഅബ്ദുല്ല- നഫീസ ദമ്പതികളുടെ മകന്‍ നുള്ളിപ്പാടി സുരഭി ഹൗസിംഗ് കോളനിയിലെ എന്‍.എ. അബ്ദുല്‍ മജീദാ(40)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. മജീദ് വീട്ടില്‍ നിന്നും പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. അപകടസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. ഭാര്യ: ഫാത്തിമ.
മക്കള്‍: അമീന, മഷൂദ് അബ്ദുല്ല, ഫഹീം, അമീന്‍.

Back to top button
error: